Already a member ? Please Login


Shimna Aravind (shimna chimmi)

SREE RAGAM

ശ്രീരാഗം ശ്രീ ..... വേഗം കിടന്നോളൂ .... രാവിലെ പോവേണ്ടതല്ലെ. ഞാൻ വരണോ രാഗ് ..... വരാതെ പിന്നെ ..... നിന്നെയും കൂടി വിളിച്ചതല്ലെ. വന്നില്ലെങ്കിൽ എല്ലാരുടേയും ചോദ്യം എന്നോടായിരിക്കും ...... ശ്രീ വീണ എവിടെ ? എന്തെ വരാഞ്ഞത് ? വേഗം ലൈറ്റ് ഓഫ് ചെയ്ത് കിടക്കാൻ നോക്ക് എന്ന് പറഞ്ഞ് രാഗേഷ് ബെഡ് റൂമി ലേക്ക് . ....               വർഷങ്ങൾക്ക്  ശേഷം വീണ്ടും ഞാൻ പോവുകയാ എന്റെ ഗ്രാമത്തിലേക്ക് , അവിടെ ഞാൻ ഓടി കളിച്ച് വളർന്ന വീടിന്റെ അകത്തളങ്ങളോ ,നടു മുറ്റത്തെ തുളസിത്തറയോ ,നിലവിളക്ക് വെച്ച് സന്ധ്യാനാമം ചൊല്ലിയിരുന്ന വരാന്തയും ഇപ്പോഴവിടില്ല. അച്ചാച്ചനും ,അച്ഛമ്മയോടും ഒപ്പം ഞാനും അമ്മയും അച്ഛനും ഒതുങ്ങുന്ന ശ്രീ നിലയം .എല്ലാ വർഷവും മധ്യവേനലവ ധിക്ക് കൊൽക്കത്തയി നിന്നും ,ബാഗ്ലൂരിൽ നിന്നും വരുന്ന ചെറിയച്ചനും ചെറിയമ്മയും മക്കളും. എല്ലാവരും ഒത്ത് ചേരുമ്പോൾ വീടിന്റെ ഭംഗി ഒന്ന് കൂടി കൂടും. സന്തോഷത്തിനിടയിൽ സൂര്യന്റെ ചൂടറിയാതെ പോവുന്ന മെയ് മാസം ..... വർഷങ്ങൾ ഓരോന്നായ് അറിയാതെ കൊഴിയവെ വീണ്ടും വന്നു മെയ് മാസം . ഊണ് കഴിച്ചോണ്ടിരിക്കവെ അച്ചാച്ചൻ പറഞ്ഞു  ,എല്ലാവരോടും എനിക്കൊരു കാര്യം പറയാനുണ്ട്. ശ്രീനിലയത്തിൽ വർഷ ങ്ങൾ പഴക്കമുള്ള ഒരു വലിയ വട്ടമേശയുണ്ട്. അതിന് ചുറ്റും ഓരോരുത്തരായ് ഓരോ സീറ്റിൽ ഇരിപ്പുറ പ്പിച്ചു. അച്ചാച്ചൻ ചാരുകസേരയിലിരുന്ന് കൊണ്ട് പറഞ്ഞു. വീടും സ്വത്തും ഓരോരുത്തരുടെ പേരിലായ് ഭാഗം വെക്കണം. എന്റെ ആഗ്രഹമെന്താണെന്ന് വെച്ചാ വീട്  രുക്മിണിക്ക് കൊടുക്കണം .. ബാക്കിയൊക്കെ നിങ്ങൾ പരസ്പരം തീരുമാനിക്കു എന്ന് പറഞ്ഞ് ചാരുകസേരയിൽ നിന്നും എഴുന്നേറ്റു. അച്ചാച്ചന്റെ ആ വാക്കുകൾ അച്ഛനെ വല്ലാതെ തളർത്തി. അച്ഛന്റെ വിഷമത്തെ പറ്റി ഞാനും ചിന്തിച്ചു. അച്ചാച്ചനേയും ,അച്ഛമ്മയേയും വീടും പറമ്പും ഒക്കെ നോക്കി നടത്തുന്നത് എന്റെ അച്ചനല്ലെ .... അതോ ഇളയ മകന് വീട് കൊടുക്കാൻ പാടില്ലാന്നുണ്ടോ.... രുക്കു ചെറിയമ്മക്കും ,ചെ റിയച്ചനും ഒക്കെ വീടുകൾ വേറെയുമുണ്ട് ... ഈ വീടുണ്ടെന്ന് കരുതിയല്ലെ അച്ഛൻ വേറെ വീടെടുക്കാഞ്ഞത്. മാത്രല്ല കൃഷി മാത്രം നോക്കി ജീവിക്കുന്ന അച്ഛന്റെ കയ്യിൽ ഒരു പാട് വരുമാനവും ഉണ്ടായിരുന്നില്ല. തീരുമാനങ്ങൾക്കും ആലോചനകൾക്കും ഒടുവിൽ വീടും സ്വത്തും ഓരോരുത്തരുടെ പേരിലായ്.             മൂന്ന് വർഷം വീണ്ടും പോയ് മറഞ്ഞു. അച്ഛാച്ചന്റെ മരണം അച്ഛമ്മയേയും തളർത്തി. തൊട്ടടുത്ത വർഷം തന്നെ അച്ഛമ്മയും ..... ശ്രീനിലയത്തിൽ ഞങ്ങൾ മൂന്ന് പേർ ....... ലാന്റ് ഫോണിന്റെ റിംഗ് കേട്ട് ഓടിപ്പോയ് എടുത്തപ്പോൾ കൊൽക്കത്തയിൽ നിന്നും രുക്കു വെല്യമ്മ . ശ്രീ ..... മോളുടെ അമ്മയില്ലെ അവിടെ ,ഫോൺ രാധയ്ക്ക് കൊടുക്കൂ കുട്ടീ... ശ്രീ വീണ അമ്മയെ വിളിച്ച് ഫോൺ കൊടുത്തു. രാധേ .... ഞങ്ങൾ അടുത്തയാഴ്ച വരും. നിങ്ങൾ വീട് മാറാനുള്ള ഒരുക്കങ്ങളൊക്കെ നോക്കിക്കോളു എന്ന് പറഞ്ഞ് രുക്കു വെല്യമ്മ ഫോൺ കട്ട് ചെയ്തു.               ഒരു ദിവസം അച്ഛൻ ഫോൺ ചെയ്ത് പറയുന്നത് കേട്ടു. ശ്രീക്ക് വിവാഹ ആലോചനകളൊക്കെ വരുന്നുണ്ട്. വിവാഹം കഴിഞ്ഞ് വീട് മാറിയാൽ പോരെ ഏടത്തി ....... മാസങ്ങൾ വീണ്ടും കൊഴിഞ്ഞു. വീണ്ടും രുക്കു വെല്യമ്മയുടെ ഫോൺ. അടുത്തയാഴ്ച ഞങ്ങളല്ലാവരും ശ്രീനിലയത്തിലേക്ക് വരികയാ കൃഷ്ണാ.... ഓർമയിൽ നിന്ന് മായാത്ത അന്നത്തെ ആ ദിനം .. ശ്രീ നിലയത്തിൽ അച്ഛൻ വാങ്ങിയ ഒത്തിരി സാധനങ്ങളുണ്ട് ... ഇറങ്ങുമ്പോൾ ഡ്രസ്സ് മാത്രമെടുത്ത് ഇറങ്ങുമ്പോൾ കരയുന്ന എന്നെ നോക്കി അമ്മ സാന്ത്വനിപ്പിച്ചു. എന്തിനാ ശ്രീ കരയുന്നെ .... വല്യമ്മയും മക്കളും ഇവിടുണ്ടാവില്ലെ ...കാണണമെന്ന് തോന്നുമ്പോൾ നമുക്ക് വരാലൊ .... ഗേറ്റ് കടന്ന് റോഡിലേക്കിറങ്ങുമ്പോൾ തുളസി തറയോടായ് പറഞ്ഞു .... തുളസീ ..... കിണ്ടിയിൽ വെള്ളമെടുത്ത് നനച്ച് തരുമ്പോഴുള്ള നിന്റെ ചിരി കാണാൻ എനിക്കിനി കഴിയില്ല. തുളസിത്തറയിൽ വിളക്ക് വെക്കാനും ഞങ്ങൾക്കിനി ആവില്ല. ....അച്ചാച്ചനും അച്ഛമ്മയും ഉറങ്ങുന്നിടത്ത് ഒന്ന് കൂടി നോക്കി പറഞ്ഞു ഞങ്ങൾ പോവുകയാ..... ശ്രീനിലയത്തെ മനസ്സിൽ കൈപ്പിടിച്ച് കൊണ്ട് സങ്കടങ്ങൾ തേങ്ങലായ് മാറി. വാടക വീട്ടിലെത്തി മൂന്ന് മാസത്തി നുള്ളിൽ രാഗേഷ് എന്നെ വിവാഹം കഴിച്ചു. ഞാൻ രാഗിന്റെ കൂടെ ഏറണാ കുളത്തേക്കും. മാസങ്ങൾ വീണ്ടും കൊഴിഞ്ഞു. രാവിലെ തന്നെ അമ്മയുടെ കോൾ .... എന്ത് പറ്റി അതിരാവിലെ വിളി പതിവില്ലാത്തതാണ ല്ലൊ ....പിടക്കുന്ന മനസ്സോടെ ഫോണെടുത്തു. മോളെ .... ശ്രീ ..... നമ്മുടെ ശ്രീ നിലയം ഇന്ന് പൊളിക്കുകയാ.... ഫ്ലാറ്റ് പണിയാൻ .. കേട്ടതും അറിയാതെ ഫോൺ കയ്യിൽ നിന്ന് വീണു. ശ്രീനിലയത്തിലെ ഓടുകളും മരങ്ങ ളും ഫർണിച്ചറും വാങ്ങാൻ ആളുകൾ ഒത്തിരി വരുന്നുണ്ടെന്ന് അച്ഛൻ പറഞ്ഞു. ഒരു ഭാഗത്ത് ജെസിബിയും അതിന്റെ പണികൾ എടുക്കുന്നു. ഒരാഴ്ച കഴിഞ്ഞ് വീണ്ടും അതിരാവിലെ വന്ന ഫോൺ ........ ശ്രീ ...... അറ്റാക്കായ് വല്യച്ഛൻ .......... രുക്കു വെല്യമ്മ വീണ്ടും കൊൽക്കത്തയിലേക്ക് .... സെറ്റ് സാരിയും മുല്ലപ്പൂവും ചൂടി രാഗിന്റെ കൂടെ ഞാനും ഇറങ്ങി. വീണ്ടും എന്റെ നാട്ടിലേക്ക് .. ശ്രീനിലയത്തിനടുത്തായാണ് രാഗിന്റെ കൂട്ട് കാരൻ വീടെടുത്തിരിക്കുന്നത്. പാല് കാച്ചൽ ചടങ്ങിന് മുന്നെ അവിടെ എത്തണം. വണ്ടിയുടെ സ്പീഡ് കൂട്ടുന്നതും അത് കൊണ്ട് തന്നെ. എന്റെ കുട്ടിക്കാലം മുഴുവനും ആ യാത്രയിൽ ഓടി മറഞ്ഞു. ഞാനവിടെ എത്തിക്കഴിഞ്ഞു. എന്റെ ശ്രീനിലയത്തി. ന് മുന്നിൽ ...... ഞാൻ കളിച്ചവർന്ന ശ്രീ നിലയം ഇപ്പോൾ വണ്ടികൾ പാർക്ക് ചെയ്യുന്ന ഗ്രൗണ്ടായ് മാറിയത് കണ്ടപ്പോൾ എന്റെ കണ്ണീർ തുടച്ച് ,കണ്ണുകളിലേക്ക് നോക്കി രാഗ് പറഞ്ഞു .... ശ്രീ ..... ഈ സ്ഥലം ഞാൻ വാങ്ങിക്കും. നിന്റെ ശ്രീ നിലയം ഇരുന്നിടത്ത് തന്നെ നമ്മുടെ ശ്രീരാഗം ഞാൻ പണിയും ... ശ്രീ രാഗത്തിൽ നമ്മോടൊപ്പം നിന്റെ അച്ഛനും അമ്മയും ഉണ്ടാവും. ... ...........