Already a member ? Please Login


Raynal

കണ്ടുമുട്ടൽ

എത്രയോ കാലങ്ങൾ കാണാതെ കാണുബോൾ, എത്രയോ കാലങ്ങൾ പറയുവാൻ ബാക്കി.. എങ്കിലും നിശബ്തരായ് കടന്നു പോകുന്നു നാം, ഒരു വാക്കു കൊണ്ടു പോലും പരസ്പരമിടറാതെ.. ഈ മഴയത്തു മൗനരായി തോരുന്നു നാം, പണ്ടേതോ മഴയാതൊന്നിച്ചു നടന്നവർ.. പകലു പോലെയാ കാലങ്ങ- ളൊക്കെയും മിഴിയുന്നു, പക്ഷെ പൊലിഞ്ഞുപോയ്, രാത്രിപോൽ മൗനമായ്... ഇനിയെനിക്കാവുമോ കാണുവാൻ കാഴ്ചകൾക്കപ്പുറം മറയുന്നു നീ.. പിന്നിടും വഴികൾക്കു പിന്നിലായ് പറക്കുന്നു പ്രാണന്റെ യാർദ്രമാം പ്രണയകിനാവുകൾ...