Already a member ? Please Login


Rajani

കുട്ടികാലം

ഒരു ദിവസം എന്റെ ഇളയ മോൾ എന്നോട് ചോദിക്കുവാ കുട്ടിക്കൾ എന്തിനാ ഇങ്ങനെ കുറുമ്പും കുസൃതിയും കാണിക്കുന്നേനു. ഞാൻ പറഞ്ഞു നല്ല തല്ലു കിട്ടാൻ വേണ്ടി ആണെന്ന്. എന്നാൽ യഥാർത്ഥത്തിൽ അതാണോ. നമ്മൾ ഇവരുടെ ഈ കുറുമ്പ ആസ്വദിക്കുന്നില്ലേ. അവരുടെ ഈ കുസൃതിയും കുറുമ്പും ഇല്ലേൽ വീടുറങ്ങി പോകില്ലേ. ചിലപ്പോൾ അവർ കാണിച്ചു കൂട്ടുന്നത് കണ്ടാ ചിരി വരും. മനസ്സിൽ വല്ലോ ദേഷ്യം ഉണ്ടേൽ മഞ്ഞുരുകുന്നത് പോലെ ഉരുകി പോകും. അത്രക്ക് നിഷ്കളങ്കമാണ് കുട്ടികൾ. ദൈവത്തിന്റെ അടുത്ത ആളുകൾ ആണ് അവർ. കുട്ടിക്കൾ ദൈവത്തിന്റെ സ്വരൂപം ആണ്. നിഷ്കളങ്കർ........ കിലുക്കാംപെട്ടികൾ.......... അവർ ഉള്ള വീട് എപ്പോഴും നിറഞ്ഞു നില്കും.......കുടുംബ ബന്ധങ്ങൾ അവരിലൂടെ കൂട്ടി ഉറപ്പിക്കും........ കുട്ടിക്കൾ എന്നും വരദാനം ആണ് കൃഷ്ണ ലീല ആണ് മനസ്സിൽ ഓടി എത്തുന്നത്. ഗോകുലത്തിൽ കുട്ടികൃഷ്ണൻ എന്തോരം വികൃതി ആണ് കാണിച്ചിട്ടുള്ളത്. ശിക്ഷിക്കാൻ വരുന്ന ദേവകിഅമ്മ കുഞ്ഞിന്റെ നിഷ്കളങ്കമായ ചിരി കാണുമ്പോ എല്ലാം മറന്നു അവനെ മാറോടണക്കുന്നു. കുട്ടികൾ എല്ലാം അവനെ പോലെ ആണു. എല്ലാരിലും കുട്ടികൃഷ്ണൻ ഉണ്ട്. അത് ആസ്വദിക്കുവാനുള്ള അവസരങ്ങൾ പാഴാകാതെയിരിക്കുക. അവരോടൊപ്പം സമയം ചിലവഴിക്കുക. മനസിലുള്ള എല്ലാ സങ്കടങ്ങളും പിരിമുറുക്കങ്ങളും വേദനകളും ക്ഷീണവും എല്ലാം മറക്കും അവരുടെ കൂടെ നില്കുമ്പോൾ നമ്മളുടെ ഉള്ളിലും ഉണ്ട് ഒരിക്കലും ഉറങ്ങാത്ത ഒരു കുട്ടി... ഇടക്കൊക്കെ അവനും ഒന്നു കുറുമ്പ് കാണിക്കും. അറിയാതെ ആണേലും നമ്മളും കുട്ടികൾ ആകുന്ന സമയം. എത്ര വലുതായാലും...... എത്ര വലിയവനായാലും....... എത്ര സീരിയസ് ആയി എയർ പിടിച്ചു നില്കുന്നവനായാലും....... എത്ര കഠിന ഹൃദയനായാലും........ അവന്റെ ഉള്ളിന്റെ ഉള്ളിൽ ഒരിക്കലും ഉറങ്ങാത്ത ഒരു കുറുമ്പൻ.......... ഒരു കുസൃതികാരൻ / കാരി ഒളിഞ്ഞു ഇരിപ്പുണ്ട്... നമ്മൾ പോലും അറിയാത്ത സമയത്തു അത് പുറത്തു വരും കുറുമ്പ് കാണിക്കും. നമ്മുടെ കൂടെ നിൽക്കുന്നവരെ എന്തിനു ദൂരെ പോണം നമ്മൾ നമ്മളെ ഒന്നു ശ്രദ്ധിച്ചാൽ മതി നമ്മുക്ക് കാണാം നമ്മളുടെ കുട്ടിത്തം..... കുട്ടിത്തം ഇല്ലായിരുന്നേൽ നമ്മൾ ഈ തിരക്ക് പിടിച്ച സീരിയസ് ആയിട്ടുള്ള ജോലികളിൽ ഒരിക്കലും മാനസികമായി വിടുതൽ ഉണ്ടാകില്ല......... കുട്ടിക്കൾ ദൈവത്തിന്റെ അടുത്ത ആളുകൾ ആണ്.......