Already a member ? Please Login


Rajani

ഒരു ദീപാവലി ഓർമകൾ

വീണ്ടും ഒരു ദീപാവലി വന്നു. നന്മയുടെയും ഐശ്വര്യത്തിന്റെയും ഒരു പുത്തൻ പുതുപുലരി സമ്മാനിച്ചും കൊണ്ട് രവി കിരണങ്ങൾ ഭൂമിയിൽ പതിച്ചു. കുട്ടിക്കാലത്തെ ദീപാവലി ആഘോഷവും മനസ്സിൽ ഓടി എത്തുകയാണ്. അന്ന് ഞങ്ങൾ തിരുവനന്തപുരത്ത് ആണ് താമസം. രാവിലെ അച്ഛൻ എല്ലാരേയും വിളിച്ചു ഉണർത്തി കുളിച്ചു അമ്പലത്തിൽ പോയി തൊഴുതു വരും. പിന്നെ മുതൽ കേൾക്കുന്നത് പടക്കങ്ങൾ പൊട്ടുന്ന ശബ്ദം അതിന്റെ മരുന്നിന്റെ മണവും നിറഞ്ഞ അന്തരീക്ഷം. അച്ഛനും ജോലി എല്ലാം തീർത്തു ഇറങ്ങും പടക്കം പൊട്ടിക്കാൻ. കുട്ടിക്കൾക്കു പൊട്ടു പടക്കം വാങ്ങി കൊടുക്കും. ചുറ്റിക വെച്ച് ഇടിച്ചു പൊട്ടിക്കണം ചെറിയ പൊട്ടാസ്. അന്നൊക്കെ വീട്ടിൽ പട്ടി ഉണ്ട്. പേര് മക്കു. തനി നാടൻ ഒരെണ്ണം എന്നാൽ ഉശിരൊ കുറവില്ല. അവനെ കെട്ടിയിടാൻ പാടില്ല. ആരു വന്നാലും ഇല്ലേലും അഴിച്ചു വിടണം. ഇനി അഥവാ വിരുന്നുകാർ വന്നാൽ അവൻ വന്നു ഒരു സലാം കൊടുക്കും പിന്നെ സ്നേഹ പ്രകടനം ആയി ഒന്നു ദേഹത്തു ചാടി കയറും. ഞങ്ങൾ അഞ്ചു പേര് ഒഴികെ ആരും അവനെ തൊടാൻ പാടില്ല. ഇങ്ങനെ ഒന്നു ചാടി കയറിട്ടു അവൻ മര്യാദ രാമൻ ആയി പിറകെ നടക്കും. ശല്യം ചെയ്യാതെ. വരുന്നവർക്ക് സംസാരിക്കാം കളിക്കാം. പക്ഷെ പോകുമ്പോൾ വീട്ടിൽ നിന്നും ഒന്നും കൊണ്ട് പോകാൻ പാടില്ല. ഗേറ്റ് വരെ അച്ഛൻ കൊണ്ട് പോയി കൊടുക്കണം. അവൻ ഇഷ്ട ആഹാരം അവിയലും പൂട്ടും ആണ്. അതും അമ്മ കൊടുക്കണം. അമ്മ എങ്ങും പോകരുത്. അവൻ മരിക്കുവോളും കടിക്കാത്ത ഏക വ്യക്തി അമ്മ മാത്രം ആണ്. പറഞ്ഞു വന്നത് ദീപാവലി അല്ലെ. ഇടക് വിഷയം മാറി പോയി. മക്കു ആണേൽ അച്ഛന്റെ പിറകെ പോയി വാഴക്കോട് വഴക് ആണ്. പടക്കം പൊട്ടിക്കുന്നതിനു. എന്നാലും അവനും എൻജോയ് ചെയ്യും. രാവിലെ ഇഡലിയും നല്ല തേങ്ങ ചമ്മന്തിയും ഉണ്ടാക്കും അമ്മ. അതും കഴിച്ചിട്ട് ഞങ്ങൾ കളിക്കാൻ പോകും. അമ്മയും അച്ഛനും അടുക്കളയിൽ പാചകം ചെയ്യാൻ കയറും. ചെറിയ സദ്യ വട്ടങ്ങൾ ഉണ്ടാക്കും. പായസം ഉണ്ടാക്കും. ഉച്ചക്ക് നല്ലൊരു ഊണ് തരമാകും. കഴിച്ചിട്ട് ഉച്ച ഉറക്കവും കഴിഞ്ഞു സന്ധ്യക്ക്‌ സന്ധ്യ ദീപം കത്തിച്ചിട്ട് കമ്പിത്തിരി മത്താപ്പൂ ലാത്തിരി പൂത്തിരി ചക്രം എന്ന് വേണ്ട എല്ലാ തരം സാധനങ്ങളും എടുത്തു അച്ഛൻ വരും. ഞങ്ങളും കൂടെ കൂടും. അച്ഛൻ വലിയ വലിയ ഐറ്റംസ് കത്തിക്കാൻ നടക്കും. ഞങ്ങൾ കുട്ടികൾക്ക് കമ്പിത്തിരി ലാത്തിരി മാത്രം. മക്കു ആണലോ ഞങ്ങളുടെ ഇടയിലൂടെ ചാടിയും ഓടിയും കുരച്ചും ചിരിച്ചും കൊണ്ട് വാലാട്ടി നടക്കും. രാത്രി വർണ തീപൊരികളോടെ മരുന്നിന്റെ മണം അന്തരീക്ഷം നിറഞ്ഞും ദീവാലി ആഘോഷം പൊടിപൊടിക്കും. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ. തിരുവനന്തപുരം വിട്ടു ഓച്ചിറയിൽ താമസം ആക്കിയ നാൾ തോട്ടു ദീവാലി ആഘോഷം ആ നാട്ടിൽ കാണാറില്ല. അവർ വിഷു ആണ് പടക്കം പൊട്ടിക്കുന്നതു. ദീവാലി എല്ലാ ദിവസം പോലെ ആണ് അവിടെ. ജോലി സംബന്ധമായി തൃശൂർ വന്നപ്പോളും ഓണം ആണ് ആഘോഷം ആയി കണ്ടത്. ദീവാലി യാതൊരു ബഹളം ഇല്ലാതെ കടന്നു പോകുന്നു........ ഓർമകളിലൂടെ വീണ്ടും ഒരു ദീവാലി ആഘോഷം കൊടിയേറുന്നു....