Already a member ? Please Login


Rajani

ഒരു യാത്രയയപ്പ്.....

സിന്ധ്യ...... നീയും യാത്രയാകുന്നു അതിനു സാക്ഷ്യം വഹിച്ചു ഞങ്ങൾ കൂടെ പഠിച്ചവർ..... തുണയായി കൂടെ വന്ന ഫ്രാൻസിസിനെയും ഒറ്റക്കാക്കി ഒരിക്കലും ഉണരാത്ത ഉറക്കത്തെ പുൽകി നീ യാത്രയായി. നീ ഉറങ്ങി കിടക്കുമ്പോൾ ഞാൻ വന്നു. അറിഞ്ഞുവോ. ഇല്ല അല്ലെ. അല്ല അറിഞ്ഞാലും എണീക്കാൻ നിനക്കു പറ്റില്ലാലോ. നീ അണിഞ്ഞൊരുങ്ങി മന്ത്രകോടിയിൽ സുന്ദരി ആയി ആ പെട്ടിയിൽ കിടക്കുവാ. എത്ര ശാന്തമായ നിന്റെ ഉറക്കം. ഫ്രാൻസിസിനോട് സംസാരിച്ചു. പാവം ഒത്തിരി കഷ്ടപെടുന്നുണ്ടായിരുന്നു കരയാതെ സമനില തെറ്റാതെ നിന്റെ മുന്നിൽ നിൽക്കാൻ. ചിലപ്പോൾ സങ്കടം സഹിക്കാതെ കരയുന്നു...... എല്ലാം നീ കാണുന്നുണ്ടോ..... ഒരു തലവേദന വന്നുന്നു പറഞ്ഞു വിളിച്ചില്ല ഫ്രാൻസിസിനെ... എന്നിട്ട് നീ കുഴഞ്ഞു വീണു. കേട്ടപ്പോൾ തന്നെ അടുത്തേക്ക് ഓടി എത്തി എങ്കിലും നീ അയാളെ ഒറ്റക്കാക്കി മുന്നോട്ട് പോയി കഴിഞ്ഞിരുന്നു..... നിന്റെ അച്ഛനും അമ്മയും അവിടെ ഉണ്ടായിരുന്നു. അവരുടെ സങ്കടം ഇനി എന്നാ തീരുക. അവരുടെ കണ്ണീർ കണ്ടില്ലേ. താങ്ങാവുന്നതിനും അപ്പുറം ആണ്....... കോളേജിൽ പഠിക്കുന്ന കാലം ഓര്മയിലൂടെ വന്നു.... എത്ര സന്തോഷത്തിൽ നമ്മൾ അവിടെ കഴിഞ്ഞിരുന്നവരായിരുന്നു. പഠിത്തവും കൂടെ കലാപരിപാടികളും എല്ലാം സമന്വയിപ്പിച്ചു നമ്മൾ ആഘോഷിച്ചു. ഹോസ്റ്റൽ വരാന്തകളിൽ നമ്മളുടെ ഒത്തുകൂടി ഉള്ള വാചകമടിയും.... ഫ്രാൻസിസ് നിന്നെ പ്രൊപ്പോസ് ചെയ്തതും... എല്ലാം ഇന്നും മനസ്സിൽ മായാതെ കിടക്കുന്നു... ഓർമ്മകൾ ബാക്കി ആക്കി നീ വിട ചൊല്ലിയല്ലോ എന്റെ ഉറങ്ങുന്ന സുന്ദരി ഇനി നിന്റെ അനന്തമായ ഈ ഉറക്കം ഞാൻ ശല്യമാകുന്നില്ല. നീ ശാന്തമായി സന്തോഷത്തോടെ മാലാഖമാരുടെ ലോകത്തു വേദനകളും സങ്കടങ്ങളും ഇല്ലാത്ത ലോകത്തു സ്വച്ചന്ദം പോയ്‌കൊള്ളൂ. നിന്റെ ഫ്രാൻസിസിനേയും കാത്തു നീ അവിടെ ഇരിക്കു...... ഞാൻ പളളിലേക്കു വരുന്നില്ല... നിന്റെ വീട്ടിൽ നിന്നും നിന്നെ യാത്രയാക്കി ഞാൻ എന്റെ ജീവിതത്തിൽ എനിക്ക് പറഞ്ഞിട്ടുള്ള കാലം വരേ എന്റെ കർമങ്ങൾ ചെയ്യാൻ പോകുന്നു... വിട തരു കൂട്ടുകാരി......