Already a member ? Please Login


Rajani

ഒറ്റ മുറി വെളിച്ചം.......സിനിമ നിരൂപണം

ഒറ്റ മുറി വെളിച്ചം ആദ്യം കേട്ടപ്പോൾ കാണാണ്ടെന്ന്‌ തോന്നിയെങ്കിലും അന്ന് വേറെ ജോലി ഒന്നും ഇല്ലാത്തതിനാലും വേറെ കാണാൻ സിനിമ ഇല്ലാത്തതിനാലും വീണ്ടും ഈ സിനിമ കാണാമെന്നു തീരുമാനിച്ചത്..... ആദ്യം തന്നെ കല്യാണം കഴിഞ്ഞു പുതുപെണ്ണിനെയും കൊണ്ട് ഒരു മലമ്പ്രദേശത്തേക് ജീപ്പിൽ വരുമ്പോൾ ജീപ്പ് നിൽക്കുകയും കല്യാണ ചെറുക്കൻ തന്നെ റിപ്പയർ ചെയ്തു യാത്ര തുടരുന്ന സീനാണ്. നായകൻ ഒരു ഇലെക്ട്രിക്കൽ റിപ്പയറിങ് ആണ് ജോലി. ഒരു മുരടൻ സ്വഭാവം. സ്നേഹത്തോടെ സംസാരിക്കാനോ പ്രവർത്തിക്കാനോ അറിയാത്ത ആള്. അമ്മയോടും ഭാര്യയോടും ഒന്നും നന്നായി പെരുമാറില്ല. ഇഷ്ടപെടാത്ത കാര്യം പറഞ്ഞാൽ പിന്നെ ഭാര്യയെ ചവിട്ടുക അടിക്കുക ഇങ്ങനെയൊക്കെ‌ ഉപദ്രവിക്കുന്നവനാണ്. നല്ലവണ്ണം കുടിയും ഉള്ളവൻ. സ്വബോധം കളഞ്ഞുള്ള കുടി ഇല്ലന്ന് മാത്രം. മുറി ആണെങ്കിലോ വാതിലും ഇല്ല ജനാലകളും അടക്കാൻ പറ്റാത്ത ആണ്. വന്നു കയറിയ പെണ്ണിന് അത് ബുദ്ധിമുട്ടായി തോന്നി. അവൾ അവനോട് ജനാലയും വാതിലും ശരിയാക്കാൻ ആവശ്യപ്പെട്ടുവെങ്കിലും അവൻ അതിനു ചെവി കൊടുത്തില്ല. അടുത്ത ദിവസം അവൾ സ്വയം കാർഡ്ബോർഡ് ഉപയോഗിച്ച് ഒരു ജനാല ഫ്രെയിം ശരിയാക്കി ഉപയോഗപ്രദമാക്കീ. നായകൻ ഒരു ലൈറ്റ് ഉണ്ടാക്കി അവിടെ മുറിയിൽ ഭിത്തിയിൽ വച്ചിരുന്നു. ഒരിക്കലും അത് അണക്കാൻ സമ്മതിക്കാതെ ഒരു സ്വിച്ച് പോലും വയ്ക്കാതെ ലൈറ്റ് എന്നും തെളിഞ്ഞു കിടന്നിരുന്നു. അത് അവൾക്കു കിടക്കുമ്പോൾ എന്നും അലോസരപ്പെടുത്തി ഇരുന്നു. അവന്റെ കുടിയും സ്വഭാവവും ഈ ലൈറ്റും കാരണം അവൾക്കു അവനോട് വഴങ്ങി കൊടുക്കാൻ പ്രയാസം ഉണ്ടായി. അതിനു പകരമായി അവൻ അവളെ ഉപദ്രവിച്ചു കൊണ്ടിരുന്നു. ശാരീരികമായും മാനസ്സികമായും അവൾക്കു താങ്ങുന്നതല്ലായിരുന്നു അതു. ആ പ്രദേശത്തൊക്കെ കാട്ടുപന്നിടെ ഉപദ്രവം കൂടി വരുന്ന സമയം. അവൾ കുഴികുത്തി അതിൽ ഈറ്റ കൂർപ്പിച്ചു കുത്തി നിർത്തി പേപ്പർ അതിനു മുകളിൽ നിവർത്തി മണ്ണിട്ട് മൂടി വാരികുഴി തീർത്തു. കൂടെ ഒരു പെൺകുട്ടി ഉണ്ട്. അവൾ ഇങ്ങനെ ചെയ്‌യുന്നത്‌ കുറ്റമല്ലെന്ന് ചോദിക്കുമ്പോൾ ജീവിക്കാൻ അനുവദിക്കാത്ത ഏതൊരു പന്നിയെയും കൊല്ലണം എന്നു അവൾ പറയുന്നു. അതു പറയുമ്പോൾ അവളുടെ മുഖം ശാന്തമാണെങ്കിലും ക്രൂരമായ ശാന്തത ആയിരുന്നു പ്രതിഫലിച്ചത്. ഒരു തീരുമാനം എടുക്കുകയായിരുന്നു അവളും. പിന്നീട് അവൾ അവനിൽ നിന്നും രക്ഷപെടാൻ പറ്റില്ലന്നു അറിഞ്ഞപ്പോൾ അവനെ കൊല്ലാനുള്ള മാർഗങ്ങൾ നോക്കുകയായിരുന്നു. ഗ്യാസ് തുറന്നു വിട്ടു തീ പിടിപ്പിച്ചും, കരിന്തേളിനെ കൊണ്ട് കുത്തിച്ചും, കത്തി കൊണ്ട് കുത്തി കൊല്ലാനും ഒക്കെ നോക്കിയെങ്കിലും പാളി പോയി എല്ലാ വഴികളും. അവസാനം ഒരു വിരുന്നിനു പോയി വരുമ്പോളുള്ള മലവെള്ള പാച്ചലിൽ അവൻ പെടുന്നു. രക്ഷിക്കാൻ അവന്റെ ആവശ്യം കേട്ടിട്ടും അവൾ അവനെ രക്ഷികാതെ മാറി പോയി...... അവൾ സ്വയം ആ മുറിയിലെ വെളിച്ചം അണക്കുന്നു. അവൾ കുഴിച്ച വാരികുഴിയിൽ ആ കാട്ടുപന്നിയും വീണു മരിക്കുന്നു. നായകന്റെ അനിയൻ അവളെ പ്രാപിക്കാൻ ഉള്ള മോഹത്തിൽ അടുത്ത് ചെല്ലുമ്പോൾ അവൾ സത്യം പറയുന്നു. അവൻ അത് കേട്ട് അവിടെ നിന്നും മാറി പോകുന്നു. അവൾ സ്വസ്ഥമായ ജീവിതം ജീവിക്കുന്നു. ഒരു സന്ദേശം ഉണ്ട് ഇതിൽ. സ്ത്രീ അമ്പല ആണേലും അവളോട് പെരുമാറുന്നത് സൂക്ഷിച്ചു വേണം. സ്നേഹം കൊണ്ടേ അവളോട് അടുക്കാൻ ശ്രമിക്കാവു.. ശക്തി കൊണ്ട് അടുത്താക്കാനൊ അവളെ അടിമയാകാൻ ശ്രമിക്കരുത്. അവൾ പ്രതികരിക്കും. നമ്മളെ പേടിപ്പിക്കാൻ നോക്കുന്നവരോട് നമ്മൾ ശാന്തരായി നിന്നാൽ അവർക്കു പേടിപ്പിക്കാൻ പറ്റില്ല. സ്ത്രീകൾ ആത്മധൈര്യവും കൈവിടാതെ പ്രതിസന്ധികൾ തരണം ചെയ്യണം എന്നും പറയുന്നു......