Already a member ? Please Login


Rajani

സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ......

സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ...... കെ ആർ മീരയുടെ ഒരു കൃതി കഴിഞ്ഞ ദിവസം വായിക്കാൻ ഇടയായി. ഓരോ വരികളിലും എവിടെയൊക്കെയോ നമ്മുക്ക് നമ്മളെ തന്നെ കാണാൻ പറ്റുന്നു. നമ്മുടെ സമൂഹത്തിലുള്ള ചില ദുരാചാരങ്ങൾ ചോദ്യം ചെയ്യ്തിട്ടാണേല്ലും മാറ്റി ചിന്തിക്കേണ്ട കാര്യങ്ങൾ..... മാറ്റുവിൻ ചട്ടങ്ങളെ എന്നല്ലേ പണ്ടുള്ളവർ പാടിയിട്ടുള്ളത്... കെ ആർ മീരയുടെ പല കൃതികളിലും സ്ത്രീ സ്വാതന്ത്ര്യം ആണ് പ്രതിപാദിക്കുന്നത്. കഥ തുടങ്ങുന്നത് ജെസബെൽ എന്ന സ്ത്രീ വിവാഹമോചന കേസിൽ കോടതിയിൽ നിൽക്കുന്ന രംഗത്തോടെ ആണ്. മുഖ്യകഥാപാത്രം ജേസബെൽ‌ സ്വയം ക്രിസ്തുവിന്റെ പീഡാനുഭവങ്ങളുമായിട്ടാണ് തന്റെ വിവാഹ ജീവിതം അതെ തുടർന്നുള്ള എല്ലാ സംഭവങ്ങളും സങ്കൽപ്പിക്കുന്നത്.... ജെസബെൽ പഴയ ബൈബിളിലെ ഒരു രാജ്ഞി ആയിരുന്നു. അതിൽ അവർ ശക്തമായ വേഷം ആയിരുന്നു. എന്നാൽ പുതിയ ബൈബിളിൽ ഈ കഥാപാത്രം ഇല്ല. സമൂഹം സ്ത്രീ അധിപത്യം അംഗീകരിക്കാത്തതിന്റെ ഉത്തമ ഉദാഹരണം ആണ് ഇതു.... നമ്മുടെ കഥയിലെ ജെസബെൽ കോടതിയിൽ നിൽക്കുമ്പോൾ പ്രതിഭാഗം വകീൽ അവളെ നിന്ദ്യമായ വാക്കുകളാൽ ഭേദ്യം ചെയുന്നു. അവൾ മറുപടി പറയാതെ വകീലിനെ സഹതാപത്തോടെ നോക്കുകയും സ്വന്തം മനസ്സിനോട് ബൈബിളിലെ ജെസബെലിനോട് താരതമ്യം ചെയുകയും അതു വഴി സ്വയം സമാധാനം കണ്ടെത്തുകയും ചെയുന്നു... കോടതിയിൽ അവൾക്കു ന്യായം ലഭിച്ചില്ലേലും അവസാനം ദൈവം അവൾക്കു ന്യായം കൊടുക്കുന്നു....... ഇതിൽ ഒരു നല്ലൊരു കഥാപാത്രമാണ് വല്യമ്മച്ചി. ജേസബെലക്ക് മനസ്സിന് ധൈര്യവും ശാന്തിയും നല്കാൻ കൂടെ ഉള്ളവരിൽ ഒരാൾ. വലിയമ്മച്ചീടെ പ്രാർത്ഥന 'എന്നെ ഇനിയും വഴി തെറ്റിക്കണേ കർത്താവെ' എന്നതാണ്. വല്യമ്മച്ചി രണ്ടു കെട്ടിയതായിരുന്നു. അവർക്കു ഒരാളുടെയും മുന്നിൽ തലകുനിച്ചു നിൽക്കുന്ന സ്വഭാവമില്ലാരുന്നു. അതിനെ ജേസബെലയുടെ അമ്മച്ചിക്ക് (സാറ) എതിർത്തിരുന്നു. കഥയിലുടനീളം അമ്മച്ചിയും വല്യമ്മച്ചിയും തമ്മിലുള്ള ഉരസലുകളും കാണിച്ചിട്ടുണ്ട്... സ്വന്തം ഇഷ്ടമില്ലാതെ അമ്മച്ചിയുടെയും അവരുടെ വീട്ടുകാരുടെയും (വല്യമ്മച്ചിയും അനിയനും ഒഴികെ) നിർബന്ധത്തിനു വഴങ്ങി വിവാഹത്തിന് സമ്മതം മൂളുമ്പോൾ ജേസബെൽ എംബിബിസ് കഴിഞ്ഞു പിജി കോഴ്സ് ചെയ്യുകയായിരുന്നു. പഠിക്കാൻ മിടുക്കിയായിരുന്ന അവൾക്കു വന്ന ആലോചന ഒരു ഡോക്ടറുടെ ആണേലും അയാൾ ഒരു ഗേ ആയിരുന്നു. അയ്യാൾ സമ്മൂഹത്തിൽ മാന്യത പോകാതെ ഇരിക്കാൻ വേണ്ടിയും തൻ്റെ ഗേ ജീവീതം പുറത്തറിയാതെ സുഗമായി മുന്നോട്ട് കൊണ്ട് പോകാനും ആണ് വിവാഹം കഴിക്കുന്നത്. അയാളുടെ കുടുംബ പശ്ചാത്തലം ഭയങ്കരം ആയിരുന്നു. അയാളെ മാത്രം സ്നേഹിക്കുന്ന ഒരു ആൺകോയ്മ കാണിക്കുന്ന ദുഷ്ടനായ അച്ഛൻ.... എല്ലാം സഹിച്ചു ക്ഷമിച്ചും സ്വയം സ്നേഹിച്ചും കഴിയുന്ന അമ്മ... രണ്ടാനച്ഛന്റെ ദുഷ്ടതകൾ സഹിച്ചു ജീവിക്കുന്ന ജ്യേഷ്ഠനും അയാളുടെ ഭാര്യയും....എന്നാൽ ഈ സഹച്ചര്യം ജെസബലിൻ്റെ ജീവിതം ബലിയാടാക്കി. വിവാഹം‌ കഴിഞ്ഞും കന്യകയായി കഴിയേണ്ടി വന്ന ഒരു സ്ത്രീയുടെ മാനസിക അവസ്ത നന്നായി വരച്ചു കാണിച്ചു എഴുത്തുക്കാരി. പലപ്പോഴും അമ്മ എതിർത്തിട്ടും ജേസബെലക്ക് ധൈര്യം കൊടുക്കാൻ അമ്മായിഅമ്മ കൂടെ ഉണ്ടാക്കുന്നത് ഈ കഥയിൽ വ്യത്യസ്തത ഉണ്ടാക്കുന്നു. ഒരുപാട് പീഡകൾ സഹിച്ചും പൊറുത്തും ഒറ്റയ്ക്ക് എതിർത്തും നിന്ന് ജീവിക്കാൻ ശ്രമിക്കുകയും അവസാനം ജേസബെൽ സ്വന്തം ജയം കണ്ടെത്തുന്നതാണ് കഥയുടെ അന്ത്യം. സ്ത്രീ എന്നാൽ എല്ലാരുടെയും കണ്ണിൽ അടുക്കളയിൽ മാത്രം ഒതുങ്ങി നില്കേണ്ടവൾ..... ബാക്കിയുള്ള ആണുങ്ങൾക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ചു വെച്ച് വിളമ്പി...... ആണുങ്ങളുടെ ഇഷ്ടത്തിന് വഴങ്ങി.... അവരുടെ അഴുക് പിടിച്ച തുണികളും കഴുകി....... യാതൊരു എതിർപ്പും കാണിക്കാതെ അവരുടെ ഒക്കെ അടിയും തൊഴിയും സഹിച്ചു..... അവരുടെ ചീത്തയും ഭത്സനങ്ങളും മർദ്ദനങ്ങളും സഹിച്ചു........ ജീവിക്കുന്ന ഒരു സ്ത്രീയാണ് ഉത്തമയായ സ്ത്രീ എന്ന് സമൂഹം പറയുന്നത്.... അവൾക്കുണ്ടാകുന്ന മാനസികവും ശാരീരികവും പീഡ ആരും കാണുന്നില്ല.... അവളുടെ മനസ്സിനെ ആരും കാണുന്നില്ല..... ജനിച്ചാൽ അവൾ സ്വന്തം കുടുംബത്തിന് ഒരു ഭാരവും ചെന്ന് കയറുന്ന വീട്ടിൽ അവൾ ഒരു ശമ്പളം ഇല്ലാത്ത വേലക്കാരിയും ആണ്...... സ്ത്രീ അവൾ ഒരു വസ്തു അല്ല..... ജീവനുള്ള ഒരു ശരീരം..... അവൾക്കും ഉണ്ട് അഭിമാനം.... അവൾക്കും വേണം അംഗീകാരം..... അവൾക്കും വേണം ബഹുമാനം...... അവൾക്കും വേണം സ്നേഹം... അവളുടെ ഉള്ളിലുമുണ്ട് സ്നേഹിക്കപെടാൻ സ്നേഹിക്കാനും ആശയുള്ള മനസ്സ്...... അവൾക്കും സ്വന്തമായ ഇഷ്ടങ്ങളും സ്വപ്നങ്ങളും അഭിപ്രായങ്ങളും ഉണ്ട്...... ഉയർന്നു പറക്കാനുള്ള മോഹങ്ങളും ആയിട്ടാണ് ഓരോ സ്ത്രീയും കഴിയുന്നത്..... കഥാക്കാരി കഥയിലുടെ നമ്മളോട് പറയുവാൻ ആഗ്രഹിക്കുന്നത് ഇതാണ് ~~"നമ്മുടെ സ്റ്റൈൽ ഒരു സ്റ്റെമെന്റാണ്. ഞാൻ സൊസൈറ്റിക്ക് വഴിപ്പെടാൻ ആഗ്രഹിക്കുന്നില്ല എന്ന് വിളിച്ചു പറയാൻ ഏറ്റവും പറ്റിയ മാർഗം പുതിയൊരു വസ്ത്രമാണ്. നിന്റെയൊന്നും അംഗീകാരം എനിക്ക് ആവശ്യമില്ലെടാ എന്ന് വിളിച്ചു പറയുകയാണ്, അത് വഴി. സമൂഹത്തിനു എപ്പോഴും എല്ലാവരെയും തുടലിൽ കെട്ടണം. അത് കൊണ്ടാണ്, പെണ്ണു ഏതു വസ്ത്രം ധരിക്കണം എന്ന് എല്ലാവരും അഭിപ്രായം പറയുന്നത്. പക്ഷെ ഇതു പെണ്ണിന് മാത്രമല്ല ബാധകം. നമ്മുടെ നാട്ടിൽ ഷോർട്സ് ഇട്ടു പെൺപിള്ളേർ പുറത്തിറങ്ങുന്നപോലെ പാവടെയും ബ്ലൗസും ഇട്ടു ആൺപിള്ളേർ പുറത്തിറങ്ങി നോക്കട്ടെ........ സമൂഹത്തിനു വേണ്ടത് സ്വന്തം ജീവിതം ഇഷ്ടം പോലെ ജീവിക്കുന്ന മനുഷ്യരെ അല്ല. അനുസരണയുള്ളവരെയാണ്. ഏതു വസ്ത്രം ധരിക്കണം, ഏതു ദൈവത്തെ വിളിക്കണമെന്നും ഏതു വിധത്തിൽ പെരുമാറണമെന്നും ഒക്കെ മറ്റുള്ളവരുടെ അഭിപ്രായം അനുസരിച്ചു ജീവിക്കുന്നവരെ. സമൂഹം പറയുന്നു, കാച്ചെണ്ണ തേച്ചു മുടി നീട്ടി വളർത്തിയ പെണ്ണിനാണ് സൗന്ദര്യമെന്നു. 'ഇന്നാ പിടിച്ചോ' എന്ന് ആ മുടിച്ചുരുളുകൾ പെണ്ണ് മുറിച്ചെറിയുമ്പോൾ സമൂഹത്തിനു വലിയ അസ്വസ്ഥത തോന്നും. കുട്ടിക്കാലത്തു മുടി ബോബ് ചെയ്ത പെൺകുട്ടികളെ നമ്മളൊക്കെ 'മൊട്ടച്ചി' എന്ന് വിളിച്ചു പരിഹസിക്കുന്നത് കേട്ടിട്ടുണ്ട്. പക്ഷെ മൊട്ടച്ചിമാരുടെ അംഗബലം കൂടിയപ്പോൾ ഞങ്ങൾ പരാജയം സമ്മതിച്ചു. എന്നുവെച്ചു മുടിമുറിച്ചതു കൊണ്ട് മാത്രം ഉള്ളിലെ തൊടൽ പൊട്ടണമെന്നില്ല..... "~~~ കഥയിൽ കുറെ വിരസത ഉളവാക്കുന്ന രീതിയിൽ ഉണ്ടെങ്കിലും അവയൊക്കെ ഒഴിച്ചാൽ നല്ലൊരു കഥയാണ് ഈ കൃതിയിലുള്ളത്... സാധാരണ ഒരു കുടുംബത്തു നടക്കുന്ന ഓരോ സന്ദർഭങ്ങൾ കോർത്തിണക്കി നല്ലൊരു നോവലാക്കി നമ്മുക്ക് മുന്നിൽ ചിന്തിക്കാനും മാറ്റങ്ങൾ കൊണ്ട് വരാനുള്ള ഒരു വേദി ഒരുക്കുവാൻ ശ്രമിക്കുകയാണ് സാഹിത്യക്കാരി.....