Already a member ? Please Login


Rajani

ഒരു ആത്മഹത്യാ......

ഞാൻ ഡോക്ടർ ഗോപൻ.... വയസ്സ് 50............ കാർഡിയാക് സ്പെഷ്യലിസ്റ്...... തൃശ്ശൂരിൽ പ്രൈവറ്റ് പ്രാക്ടീസ് നന്നായി പോകുന്നുണ്ട്...... നിറയെ പേഷ്യന്റ്സ് ഉണ്ട്....... മെഡിക്കൽ കോളേജിൽ പഠിക്കുന്ന കാലത്തു ജൂനിയർ ഒരാളെ ഇഷ്ടപ്പെട്ടു. ജാതി അവളുടെ ഉയർന്നതായിരുന്നു. അതിനാൽ വീട്ടിൽ പോയി വിളിച്ചിറക്കി കൊണ്ട് പോയി രജിസ്റ്റർ കല്യാണം കഴിച്ചു. കൂടെ കൂട്ടീട്ട് ഒരു 25 വർഷമാകുന്നു. കുട്ടികൾ 2 പേര്. അവരുടെ പഠിത്തം കഴിഞ്ഞു ജോലിയും ആയി കല്യാണവും കഴിപ്പിച്ചു അവരുടെ കുട്ടികൾക്കൊപ്പം അവർ സുഖമായി ജീവിക്കുന്നു........................ സന്തോഷവും ഇടക്കിടക്കുള്ള ചെറിയ പിണക്കങ്ങളും കൂടിച്ചേരലും ഒക്കെ ആയിട്ട് ജീവിതം മുന്നോട് പോകുന്നു. ഒരു കൊച്ചു ഡോക്ടർ ജീവിതം. ഞാൻ ഡോക്ടർ ദേവകി... അന്തർജ്ജനം ആണ്....... പറഞ്ഞിട്ടെന്താ കാര്യം.... പ്രേമത്തിന് കണ്ണും മൂക്കും ഇല്ലന്നേ..... ഒരാളെ ഇഷ്ടായി കെട്ടി കൂടെ പൊറുക്കുന്നു...... ദോഷം പറയരുതല്ലോ ഒരു കുറവും വരുത്താതെ നോക്കുന്നുണ്ട്..... നല്ല ഓമനത്വമുള്ള 2 കുട്ടികളുടെ അമ്മയാണ്.... വയസു 48....... ജീവിതം അങ്ങിനെ ഡോക്ടർ ഗോപന്റെ കൂടെ സുഗമായി സന്തോഷത്തോടെ മുന്നോട്ട് പോകുന്നു........ ഇനി ഞങ്ങൾ പരിച്ചയപെടുത്തി കഴിഞ്ഞു. ഞങ്ങളുടെ ജീവിതത്തിൽ കഴിഞ്ഞ നാളുകളിൽ ഒരു ചെറിയ സംഭവം ഉണ്ടായി. അതൊന്നു പറയാൻ വേണ്ടി വന്നതാണ് ഞങ്ങൾ... അല്ല ലേഡീസ് ഫസ്റ്റ് എന്നല്ലേ തത്വം.... എങ്കിൽ അവൾ പറയട്ടെ കാര്യം...... ഒന്നും പറയണ്ടാന്നെ. എന്നെ ഇങ്ങേരു ചതിച്ചു. മിണ്ടാതെ അങ്ങ് പോകാൻ ശ്രമിച്ചു. എനിക്ക് ഉണ്ടായ വേദന നിങ്ങൾകാർകെങ്കിലും ഊഹിക്കാമോ.... അന്ന് നല്ല സന്തോഷമായി ഞങ്ങൾ ദിവസം തുടങ്ങി. രാവിലെ പതിവ് പോലെ ഹോസ്പിറ്റലിൽ പോയി വൈകിട്ട് വന്നു കുറച്ചു നേരം ഞങ്ങൾ കൊച്ചുവർത്തമാനം പറഞ്ഞു ഇരിന്നു. പിന്നെ ഇങ്ങേര് റൗണ്ട്സിനു പോയി വന്നിട്ട് ഭക്ഷണം കഴിച്ചു കുട്ടികളും ആയിട്ടു സംസാരിച്ചു. സന്തോഷത്തോടെ ഞങ്ങൾ കിടന്നു സ്നേഹം പങ്കുവച്ചു. ഞങ്ങൾ ഉറങ്ങാൻ കിടന്നു. എന്നോട് ചേർന്ന് കെട്ടിപിടിച്ചാണ് ഇങ്ങേരു ഉറങ്ങാൻ കിടന്നത്. അടുത്ത ദിവസം രാവിലെ സാധരണ എണീക്കുന്നത് പോലെ എണിറ്റു. പ്രഭാത കൃത്യങ്ങൾ ചെയ്തു. ഹോസ്പിറ്റലിൽ പോയി വന്നു. ഒരു ചെറിയ യാത്രയും ഉണ്ടായിരുന്നു. ഒന്നു ആലപ്പുഴ വരെ പോയി വരണം. ഡ്രൈവറെ വേറെ വച്ചില്ല. ഡോക്ടർ ഗോപൻ തന്നെ കാർ ഡ്രൈവ് ചെയ്തു പോയി ഞങ്ങൾ വന്നു. മുഖത്തു ഒരു മ്ലാനത കണ്ടിരുന്നതല്ലാതെ മറ്റു കുഴപ്പങ്ങൾ ഒന്നും ഈ മനുഷ്യൻ കാണിച്ചില്ല. ക്ഷീണം കാരണമാകുമെന്ന് ഞാൻ കരുതി. പക്ഷെ വീണ്ടും അടുത്ത ദിവസം രാവിലെ ഇങ്ങേരു എണീറ്റ് കട്ടിലിൽ കിടന്നുരുളുന്നു. നല്ല ക്ഷീണം ഉണ്ടെന്നും അല്പം നാരങ്ങാ വെള്ളം വേണമെന്ന് പറഞ്ഞു. ഞാൻ പോയി വെള്ളം കലക്കി കൊണ്ട് കൊടുത്തപ്പോൾ പോരാ ഇനിയും വേണമെന്ന് പറഞ്ഞു നെഞ്ചും പിടിച്ചു ഉരുളുകയായിരുന്നു. വീണ്ടും വെള്ളം ശരിയാക്കാൻ പോയപ്പോൾ മനസ്സിലൂടെ അത് കടന്നു പോയത്. ഇതു ഇനി ഹാർട്ട് അറ്റാക്കാനോ.... സംശയം തോന്നി ഞാൻ ഓടിപോയി ഇദ്ദേഹത്തോട് പറഞ്ഞു വേഗം എണീക്കു നമ്മുക്ക് ഹോസ്പിറ്റലിൽ പോയി ചെക്കപ്പ് നടത്താം. എന്റെ വാക്ക് കേട്ടില്ല പകരം വാശിയോടെ അവിടെ കിടന്നു. എനിക്ക് വേറെ മാർഗം ഇല്ലായിരുന്നു. ഇദ്ദേഹത്തിന്റെ കൂട്ടുകാരെ ഡോക്ടർ മനോജും അദ്ദേഹത്തിൻ്റെ വൈഫ് ഡോക്ടർ വാസന്തിയെയും വിളിച്ചു പിന്നെ ആശുപത്രിയിലെ കൂടെയുള്ള ജൂനിയർസും കൂട്ടുകാരായിട്ടുള്ള ബാക്കിയുള്ളവരെയും അറിയിച്ചു. അവരല്ലാം ഓടി വന്നു ഇദ്ദേഹത്തെ നിർബന്ധപൂർവം പിടിച്ചു കൊണ്ട് ഹോസ്പിറ്റലിൽ എത്തിച്ചു പരിശോധിച്ച്. ഈ സി ജി റിപോർട്ടുകൾ പരിശോധിച്ചപ്പോൾ 3 ദിവസം കൊണ്ട് ബ്ലോക്ക് നിലനിൽക്കുന്നതായി കണ്ടു. എല്ലാരും ഇദ്ദേഹത്തെ പൊരിഞ്ഞ വഴക്കു കൊടുത്തു. എന്ത് കൊണ്ടാണ് ഇങ്ങനെ പ്രവർത്തിച്ചത് എന്നും ചോദിച്ചു. എന്നെയും കുറ്റപ്പെടുത്തി. ഞാൻ അറിഞ്ഞില്ല അല്ല എന്നെ അറിയിക്കാതെ കൊണ്ട് നടന്നു. എന്നെ എന്തിനാ ഇങ്ങനെ ചതിച്ചത്. എന്നോടൊന്നും പറയാതെ പോകാൻ നോക്കിയത്. പണ്ടേ ഇങ്ങനെയാണ്. കോളേജിൽ ഉണ്ടായിരുന്ന കാലത്തു കൂടെ പഠിക്കുന്ന വാസന്തിക്ക് ഇങ്ങേരോട് ഒരു ചെറിയ ചായ്‌വ് കണ്ടിരുന്നു. അത് വകവെക്കാതെ ആണ് എന്നെ സ്നേഹിച്ചത്. അത് കൊണ്ടാണ് വാസന്തി മനോജിനെ സ്നേഹിച്ചതും കല്യാണം കഴിച്ചതും. പക്ഷെ ഇപ്പോൾ ഇവിടെ ഐ സി യൂ - യിൽ കിടക്കുമ്പോൾ അവർ ഇദ്ദേഹത്തിന്റെ ചെവിയിൽ മൂളിപ്പാട്ടും പാടി കൊടുത്തതെന്തിനാണ്. ഞാൻ അടുത്ത് നിൽക്കുന്ന എന്നും പോലും ശ്രദ്ധിക്കുന്നില്ല. ഞാൻ ഭാര്യ അല്ലെ..... എന്നിട്ട് എന്നോടൊരു ചോദ്യവും...... എന്താ ദേവകിയെ ഗോപനെ നന്നായി നോക്കിക്കൂടെന്നു..... ശ്രദ്ധിചിരുനെൽ ഇങ്ങനെ സംഭവിക്കുമായിരുന്നോ എന്നു...... ഞാൻ നന്നായി നോക്കുന്നുണ്ടല്ലോ എല്ലാ കാര്യവും ശ്രദ്ധിക്കുന്നുണ്ട്. ഞാൻ ഒരു ദിവസം പോലും വീടു വിട്ടു നിൽക്കാറില്ല. എല്ലാർക്കും അത് അറിയാം. കഴിവതും ഞാൻ വീട്ടിലെ കാര്യങ്ങൾ കഴിഞ്ഞേ എന്റെ ഹോസ്പിറ്റൽ ജോലിക്കു പോകത്തോളു. എന്നിട്ടും പഴി എനിക്ക്.... എന്നെ ഇതു കേൾപിക്കണമായിരുന്നോ... ചതിക്കുകയല്ലേ ........ എല്ലാം ഉപേക്ഷിച്ചു കൂടെ ഇറങ്ങി വന്നവളാ ഞാൻ....... അതൊന്നും ഓർക്കാതെ ഇവരുടെ വായിൽ നിന്നും എന്നെ ഇതൊക്കെ കേൾപ്പിച്ചില്ലേ....... എന്ത് തെറ്റാ ഞാൻ ചെയ്തേ..... മതിയായി എല്ലാം..... ശരിയാണ് ഞാൻ അവളോട് പറഞ്ഞില്ല എനിക്ക് അസുഖം ഉണ്ടെന്നു. എന്തിനാ പറയുന്നത്. അവളുടെ ഈ സംശയം ഒരിക്കലും മാറില്ല. കണ്ടില്ലേ പറഞ്ഞത് വാസന്തി എന്റെ ചെവിയിൽ മൂളിപ്പാട്ട് പാടിയെന്നു.... അതും മരണം കാത്തു കിടക്കുമ്പോൾ....... ഹും..... ഡോക്ടർ വാസന്തിയോട് എനിക്ക് വല്ലതും ഉണ്ടായിരുന്നേൽ ഇവൾ ഇന്ന് എന്റെ കൂടെ ഉണ്ടാകുമായിരുന്നോ....... മനസിലാകാതെ അവൾ എന്നോട് പോരിന് വരികയാണ്...... ഇത്രയും നാൾ ഞാൻ സഹിച്ചു..... ഇനി വയ്യ....... കുട്ടികളും വലുതായി..... അവരുടെ ജീവിതം നോക്കുന്നു..... ഇനി സ്വരം നന്നായിരിക്കുമ്പോൾ പാട്ടു നിർത്തുന്നതല്ലെ നല്ലത്....... അതാണ് ഞാനും ചെയ്തത്. ആത്മഹത്യാ ചെയ്താൽ ഇവൾക്കാണ് പ്രെശ്നം വരിക. അതാ ഹൃദയ സ്തംഭനം വന്നപ്പോൾ ആരോടും പറയാതെ വേദനയും സഹിച്ചു കൊണ്ട് നടന്നത്. ആശുപത്രിയിൽ പോകാതെ നിന്നതും. എനിക്കെന്താ മനസിലായില്ല എന്നാണോ കരുതിയത്. ഞാൻ ഒരു കാർഡിയാക് സ്പെഷ്യലിസ്റ്റാണ്. എന്റെ രോഗം എനിക്കറിയാം. ചതിക്കാനല്ല ഞാൻ ശ്രമിച്ചത്. മറിച്ച രോഗം വന്നു ഈ ഭൂമി വിട്ടു പോകാൻ ആണ് തീരുമാനിച്ചത്. അതും ആരോടും പറയാതെ..... എനിക്ക് ചെയ്യാനുള്ളതെല്ലാം ചെയ്തു കഴിഞ്ഞു എന്ന് തോന്നി. അതാ ഇങ്ങനെ ചെയ്യാൻ തുനിഞ്ഞത്. പക്ഷേ എന്റെ രോഗികളെ കുറിച്ച ഞാൻ ഓർക്കാതെ പോയി. അവരോട് എനിക്ക് ക്ഷമ ചോദിക്കണം. അവരോട് മാത്രം......... എന്നോട് പൊറുക്കു എല്ലാരും..... എന്താ ഭാര്യയും ഭർത്താവും കൂടി കൊച്ചുവെളുപ്പാൻ കാലത്തു തന്നെ ചട്ടിയും കലവും പൊട്ടിക്കാൻ തുടങ്ങിയിയോ. എന്താ ഗോപൻ ഡോക്ടറെ നിങ്ങൾക്കു വയസ്സ് ഇത്രയും ആയില്ലേ. ഒന്നു ക്ഷെമിച്ചുടെ. ജീവിതത്തിന്റെ നല്ല പകുതിയും കഴിഞ്ഞില്ലേ. അവർ എല്ലാം ഉപേക്ഷിച്ചു കൂടെ ഇറങ്ങി വന്നതല്ലേ. നിങ്ങളുടെ കുടുംബം നോക്കില്ലേ. അതോർക്കു...... ഇനിയും ഇതു പോലെ ശ്രമിക്കരുത്. അവർക്കുണ്ടായ വേദന എത്രയാണെന്ന് മനസിലാക്കണം...... പാവം ഡോക്ടർ ദേവകി. അല്പം സംശയം ഉണ്ടെന്നു കരുതി അവരെ ഇങ്ങനെ ശിക്ഷിക്കരുത്. അതെ ഡോക്ടർ ദേവകിയെ നിങ്ങളോടും കൂടിയ ഈ പറയുന്നേ. മറ്റുള്ളവരെ വെറുപ്പിച്ചും കൊണ്ടാണ് നിങ്ങളെ സ്വീകരിച്ചത്. അപ്പോൾ മനസ്സിലാക്കിക്കൂടെ ആരോടാണ് സ്നേഹമെന്നു...... ഡോക്ടർക്കു സംശയം എന്ന രോഗം മാറ്റി വച്ചിട്ട് സ്വന്തം ഭർത്താവിന്റെ ഹ്ര്യദയ മിടിപ്പ് ശ്രദ്ധിച്ചിരുന്നേൽ ഈ 3 ദിവസം വേണ്ടി വരില്ലായിരുന്നു അദ്ദേഹത്തിനുണ്ടായ അസുഖം മനസിലാക്കാൻ. നിങ്ങളോട് ചേർന്ന് കിടന്നപ്പോളും കൂടെ ഇരിക്കുമ്പോളും ആ കൈയിലെ മിടിപ്പോന്നു ശ്രദ്ധിച്ചിരുന്നേൽ ഇത്രക്ക് പ്രശനങ്ങൾ ഉണ്ടാവുമായിരുന്നോ....... അതു കൊണ്ട് ഇനിയെങ്കിലും രണ്ടു പേരും എല്ലാം മറന്നു സ്നേഹിച്ചു തമ്മിൽ മനസ്സിലാക്കി ജീവിക്കാൻ പഠിക്കു....... വീണ്ടും ഒരു പുതിയ ജീവിതം തുടങ്ങട്ടെ....... രണ്ടു പേർക്കും എല്ലാ വിധ ആശംസകൾ...... God bless you (ഇതിലെ സ്ഥലങ്ങളും കഥാപാത്രങ്ങൾ പേരു മാറ്റം ഉണ്ടെങ്കിലും കാര്യം നടന്നതാണ്. വായിച്ചു അഭിപ്രായം പറയുക )