Already a member ? Please Login


Rajani

നാടക നിരൂപണം.... കാവലാൾ

കാവലാൾ........ മോഹൻദാസ് എന്ന എഴുത്തുകാരന്റെ രചനയുടെ രംഗചേതനയുടെ കലാകാരന്മാർ ചേർന്ന് ഒരുക്കിയ ദൃശ്യാവിഷ്‌കാരണം....... കാൻസർ എന്ന രോഗം. അത് അനുഭവിക്കുന്ന രോഗിയുടെ വേദന മാത്രമല്ല ആ കുടുംബം മൊത്തം നേരിടുന്ന പ്രയാസങ്ങൾ ദുരിതങ്ങൾ നല്ല രീതിയിൽ സാദാരണ മനുഷ്യന് മനസിലാകുന്ന ഭാഷയിൽ അവതരിപ്പിച്ച ഒരു നോവൽ. അതിനു ശബ്ദവും നിറവും ജീവനും നൽകി കഥാപത്രങ്ങൾ അരങ്ങത്തു എത്തുമ്പോൾ നമ്മളും കഥയുടെ ലോകത്തു എത്തുന്നു..... രംഗചേതനയുടെ കൂട്ടായ്മ അതിനു വേറെയൊരു പരിവേഷം നൽകി....... കാൻസർ രോഗം ചികിത്സിക്കുന്ന ഡോക്ടറുടെ അനുഭവങ്ങളൂടെ ആണ് ഈ രോഗത്തിന്റെ മുഖം വരയ്ക്കാൻ ശ്രമിക്കുകയാണ് നോവലിസ്റ്റ്. പാവങ്ങൾക്ക് രോഗം പിടിപെടുമ്പോൾ അവരെ മുതലെടുക്കുന്ന ഹൃദയശൂന്യരായുള്ള ഡോക്ടർമാരും മരുന്ന് കമ്പനികളും സമൂഹവും രോഗിയെ മാത്രമല്ല ഒരു കുടുംബത്തെ മുഴുവനായും രോഗത്തിന് മുന്നിൽ കീഴടക്കുന്നു..... കാൻസർ രോഗത്തിന് പിടിപെടുന്നവരിൽ 2/3 പേര് രക്ഷപെടുന്നു. എന്നാൽ സമൂഹം പരദൂഷണം പറഞ്ഞും പേടിപ്പിച്ചും നിഷ്കരുണം അവരുടെ മാനസിക നില തെറ്റിക്കാനും പീഡിപ്പിക്കാനും അതിലൂടെ അവരെ മുതലാകാനും ആനന്ദം കണ്ടെത്തുന്നു. അതിനായി രോഗം ഒരു പകർച്ചവ്യാധിയായി തെറ്റിദ്ധരിപ്പിക്കപ്പെടുന്നു. രോഗം പിടിപെടുന്നവർ രഹസ്യമായി ചികിത്സ തേടാൻ പോകുന്നു. ചെന്നെത്തുന്നത്തു അശാസ്ത്രിയമായതും തെറ്റായതും ആയ രീതികളിലും. ആയതിനാൽ പണച്ചിലവും കൂടുന്നു രോഗി തെറ്റായ ചികിത്സ കാരണം മരിക്കുന്നു. എന്നാൽ വേറെ ഒരു കൂട്ടരുണ്ട്. കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ നോക്കുന്നവർ. ഹൃദയശൂന്യരായ ഡോക്ടർമാരും മരുന്ന് കമ്പനികളും.... ഇവർ രോഗിയുടെ കുടുംബത്തെ പിഴിഞ്ഞ് വഴിയാധാരം ആകുന്നു. കീമോ ചെയ്യാൻ എന്നും പറഞ്ഞു കാശ് അനധികൃതമായി കൂടുതൽ ചോദിച്ചു വാങ്ങുന്നവർ രോഗിയുടെ കുടുംബത്തിന്റെ ദയനീയാവസ്ഥ കാണുന്നില്ല...... കണ്ടാലും അവർക്കൊന്നും ഇല്ല..... ഇതിലെ കഥാപാത്രം ആയ ഒരു കുട്ടിയുടെ അമ്മയുടെ വാക്കുകൾ കേൾക്കുമ്പോൾ മനസ്സ് കരഞ്ഞു പോകുന്നു..... "പല പ്രവിശ്യമായി വിൽക്കാൻ സ്വന്തം ശരീരം മാത്രമേ ഉള്ളത് കൊണ്ട് എനിക്ക് മകന്റെ ചികിത്സക്കും ജീവിത മാർഗത്തിനും പറ്റുന്നു...... ". ആ കുട്ടിക്ക് കണ്ണിലാണ് കാൻസർ. ചികിത്സക്കായി പലയിടത്തും പോയിട്ടു അവസാനം ഡോക്ടറുടെ അടുത്തെത്തുന്നത്. ഉള്ള എല്ലാം വിറ്റുപെറുക്കി അവസാനം സ്വന്തം ശരീരം പോലും വിൽക്കുന്നു ആ അമ്മ മകന്റെ ചികിത്സക്കായി........... ചികിത്സ പൂർണമായും ചെയ്തു ഭേദമായി അവർ രണ്ടു പേരും വലിയ സന്തോഷത്തോടെ ഡോക്ടറെ കാണാൻ വരുന്നുന്നതാണ് മനസ്സിന് കുളിർമ ഏകുന്നത്. മറ്റൊരു കഥാപാത്രമാണ് അബ്ദു..... രോഗം വന്നാലും ചിരിച്ചും കൊണ്ട് ആശുപത്രികരെയും ചിരിപ്പിച്ചും കൊണ്ട് നടന്നു. നാട്ടിലെ അരിവണ്ടി പട്ടണത്തിലേക്കു പോകുമ്പോൾ അതിൽ കയറി ആശുപത്രിയിൽ എത്തുന്നു. കീമോ കഴിഞ്ഞു അരിവണ്ടി പോകുമ്പോൾ അതിൽ തന്നെ തിരിച്ചു പോകുന്നു. കൈയിൽ കാശ് ഇല്ലാത്തത് കൊണ്ടാണ് ഗ്രാമത്തിൽ നിന്നും അരിവണ്ടിയിൽ വരുന്നതും പോകുന്നതും. ചികിത്സ നടക്കുമല്ലോ... ഡോക്ടർ പറയുകയാണ് അബ്ദുനെ തടയാൻ നോക്കേണ്ട. അരിവണ്ടി വരുമ്പോൾ വരികയും അതു പോകുന്ന സമയത്തു പോകുകയും ചെയ്യും..... ചിരി കൊണ്ട് രോഗത്തെ പൂർണമായും കിഴടക്കിയ അബ്ദൂനെ മരണം വന്നു കൂട്ടികൊണ്ട് പോയത് ഹൃദയാഘാതത്തിന്റെ രൂപത്തിലാണ്. അതും ആശുപത്രിയിൽ എത്തും മുൻപേ.... അതിനു അബ്ദുന്റെ പ്രകൃതം ഈശ്വരന് പോലും ഇഷ്ടായത് കൊണ്ടാണ് അങ്ങോട്ട് കൊണ്ടുപോയത് ഡോക്ടർ പറയുകയാണ് അബ്ദൂ ആശുപത്രിയിൽ എത്തിയാൽ എല്ലാരേയും ചിരിപ്പിച്ചും കൊണ്ട് രോഗത്തെ കൊല്ലും എന്ന് അറിയാവുന്നതു കൊണ്ടാണ് രോഗം ഹൃദയാഘത്തിന്റെ രൂപത്തിൽ വന്നു ആശുപത്രിയിൽ എത്തും മുൻപേ കൂടെ കൊണ്ട് പോയതും. അങ്ങിനെ നിരവധി രോഗികൾ....... അതിൽ ഡോക്ടർമാരും അവരുടെ കുടുംബാംഗങ്ങളും പാവപ്പെട്ടവരും വിധവകളും കുട്ടികളും യവ്വനക്കാരും വയസായവരും പെടുന്നുണ്ട്. അവരുടെ മനസ്സ് നന്നായി വരച്ചു കാണിക്കുവാൻ ഈ കഥയിലൂടെ എഴുത്തുകാരൻ ശ്രമിച്ചത്............................ അതിനു സത്യസന്ധമായ പിന്തുണ നല്കാൻ രങ്കചേതനയുടെ കലാകാരന്മാർക്ക് കഴിഞ്ഞു.... ഒന്നര മണിക്കൂർ ദൈർഖ്യമുള്ള ഈ ദൃശ്യാവിഷ്‌കാരം മനുഷ്യനെ ചിന്തിപ്പിക്കുന്നതായിരുന്നു. കാൻസർ പിടിപെടുന്നവരുടെ വേദനയും അവരുടെ കുടുംബത്തിന് ഉണ്ടാകുന്ന മാനസികാവസ്ഥയും വ്യഥയും എല്ലാം....... കാൻസർ എന്ന രോഗത്തെ ചികിൽസിക്കാൻ കഴിയും അതിനെ പൂർണമായും അകറ്റി ആരോഗ്യത്തോടെ ജീവിക്കാൻ കഴിയും എന്നാൽ സമൂഹത്തിനു പിടിപെട്ടിരിക്കുന്ന കാൻസർ രോഗത്തിന് ചികിൽസിക്കാൻ പൂർണമായും ഭേദമാക്കാൻ സാധിക്കുന്നില്ല.... അതിനു മാറ്റങ്ങൾ ആവശ്യമാണ്........ നിയമങ്ങൾ ആവശ്യമാണ്...... സമൂഹത്തിന്റെ ചിന്താഗതിയുടെ മാറ്റം ആവശ്യമാണ്.......... നമ്മുടെ സമൂഹത്തിൽ കാർന്നു തിന്നുന്ന കാൻസർ എന്ന വിപത്തിനെയും മനുഷ്യനെ പിടിപെടുന്ന കാൻസർ എന്ന രോഗത്തിന്റെയും അതിന്റെ ബലിയാടുകൾ ആകുന്ന സമൂഹത്തിലെ പാവപ്പെട്ടവരും അശരണന്മാരും ആയ പൊതുജനത്തെയും ഇവരെ മുതലെടുക്കുന്ന വമ്പൻ മുതൽ താഴെത്തട്ടിലുള്ള സാമൂഹ്യ ക്യാന്സറുകളെയും നന്നായി അവതരിപ്പിച്ച കലാകാരന്മാർക്ക് എന്റെ കൂപ്പുകൈകൾ........ ചിന്തിക്കാൻ ഒരുപാട് തന്നു ഇതിലൂടെ രംഗചേതന......