Already a member ? Please Login


Dany Darvin

അമ്മ മണം

miss u amma അമ്മ മണം ,,,,,,,,,,,,,,,,,,,,,,,,, കാറ്റിൽ വീശുന്ന പല സുഗന്ധങ്ങളും നമ്മെ ആകർഷിക്കാറുണ്ട്. പക്ഷെ അമ്മ മണത്തോളം പോന്ന ഒന്ന് ഞാനറിഞ്ഞിട്ടേയില്ല. അടുക്കള വിയർപ്പിൽ അവൾ മുങ്ങി കുളിച്ചാലും, കുഴമ്പിന്റെ ഗന്ധം നാസികകളിൽ പതിച്ചാലും നാമേറെ ആഗ്രഹിക്കുന്നത് ആ അമ്മമണമാണ്. അവളുടെ ഒരു പാദചലനം പോലും നമ്മുടെ ദൃഷ്ടിയിൽ ആനന്ദനടനമാണ്. അമ്മ തൻ വാക്കുകളിൽ നാം കേൾക്കുന്നത് ഒരു അനിർവ്വചനീയമായ സംഗീതമാണ്. അവളുടെ ശകാരങ്ങളിൽ, തലോടലിൽ, മൃദുചുംബനത്തിൽ നാമൊരു കുഞ്ഞായി കുറുകും. എത്ര പ്രായം നമുക്കായാലും അമ്മ വിളമ്പി തരുന്ന ഭക്ഷണവും പകർന്നു നൽകുന്ന പാനീയവും അമൃതിന് സമാനമാണ്. അവളുടെ അൽപ നേരത്തെ അഭാവത്തിൽ ഞാനുമൊരു അമ്മയെന്ന സത്യം മറന്ന് കുഞ്ഞിനേ പോൽ ആ സ്വരത്തിനും മണത്തിനുമായി പരതി നടക്കും. അമ്മയെന്ന സത്യത്തിനു ദീർഘായുസ്സുണ്ടാകട്ടെ കൂട്ടുകാരെ. കണ്ണുള്ളപ്പോൾ തന്നെ നാം ആ കണ്ണിന്റെ വില അറിഞ്ഞിടണേ. മഴവില്ല് (ഡാനി ഡാർവിൻ )