Already a member ? Please Login


Dany Darvin

പറയാതെ പോകുന്ന പ്രണയങ്ങൾ

പറയാതെ പോകുന്ന പ്രണയങ്ങൾ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, ഇഷ്ടപ്പെട്ടവരുടെ നിഴലിന്റെ ദർശനംപോലും നിന്നുള്ളിൽ പ്രണയത്തിന്റെ വേലിയേറ്റം സൃഷ്ടിക്കുന്നുവെങ്കിൽ നിന്നിലെ ജീവസ്പന്ദനമായി അതങ്ങലിഞ്ഞു ചേരും. ഒരിക്കലുമതൊന്നറിയിക്കാനാകാതെ ആ പ്രണയം നിന്റെഹൃദയ കൂട്ടിൽ ഒളിപ്പിച്ചുവെക്കുന്നുവെങ്കിൽ ജീവിതകാലം മുഴുവൻ നിൻ മനമുരുകും. നോവു സമ്മാനിക്കുന്നത് അവർക്കുമാകാം. 'ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് ' നിന്നിൽ നിന്ന് കേൾക്കാൻ കൊതിക്കുന്ന വാക്കുകൾ ആയിരുന്നെങ്കിലോ. കാരണം, പറയാതെ പറഞ്ഞും അറിയാതെ അറിഞ്ഞുമാണീ പ്രണയം. ഹൃദയം എന്നേഹൃദയത്തിനോട് സംവദിച്ചു കഴിഞ്ഞതീ വാക്കുകൾ. പറയാൻ വെമ്പുന്ന നിൻ ഹൃദയത്തിനോടും കേൾക്കാൻ കൊതിക്കുന്ന മറ്റു ഹൃദയത്തിനോടും എന്തിനീ ക്രൂരത കാണിക്കുന്നു. ഡാനി ഡാർവിൻ (മഴവില്ല്)