Already a member ? Please Login


Dany Darvin

പ്രണയം പൂക്കുന്ന വഴികൾ

പ്രണയം പൂക്കുന്ന വഴികൾ ............................................... പ്രണയം.... അതൊരനർവ്വചനീയവികാരം. ഒരു വിവാഹത്തിലോ മരണത്തിലോ പോലും അവസാനിക്കാതെ യഥാർത്ഥ പ്രണയം ജന്മജന്മാന്തരം അലിഞ്ഞു ചേർന്നിരിക്കും. മേനിയഴകിനുമപ്പുറം ഹൃദയസൗന്ദര്യം നുകരാൻ പരസ്പരം മത്സരിച്ചു കൊണ്ടിരിക്കും. ചില പ്രണയങ്ങൾ പരസ്പരം പറയാതെ, അറിയാതെ ഒഴുകുമ്പോൾ അതിനു സൗന്ദര്യം കൂടുമെന്നും പറയുന്നു ... ചില പ്രണയങ്ങൾ പൂക്കുന്ന വഴികൾ പോലും വ്യത്യസ്തങ്ങളാണ്. പറയാതെ പറഞ്ഞും, അറിയാതറിഞ്ഞും അവ മനസ്സിൽ ചെയ്തു കൊണ്ടിരിക്കും.... തന്റെ ഓരോ അണുവിലും അവനേയോ അവളേയോ കുറിച്ചുള്ള ഒരോർമ്മ പോലും കഷ്ടപ്പാടിലും രോഗാതുരതയിലും ജീവിതം മുന്നോട്ടു നയിക്കപ്പെടുന്നുവെങ്കിൽ അതാകാം പ്രണയം. നമ്മുടേതെന്ന് തോന്നുന്ന ഒരാളുടെ മൗനം പോലും നിന്നിൽ വേദന ഉണർത്തുന്നുവെങ്കിൽ അവിടെയാകാം പ്രണയത്തിന്റെ ഉറവിടം. എല്ലാം പറഞ്ഞശേഷവും എന്തോ പറയാൻ ബാക്കി വെച്ചുവെന്ന ചിന്തയിൽ നിന്നു പോലുമാകാം. ഇനി ചൊല്ലൂ.... മനസ്സിലെങ്കിലും പ്രണയം കാത്തുസൂക്ഷിക്കാത്തവർ ആരുണ്ട്? ഡാനി ഡാർവിൻ (മഴവില്ല്)