Already a member ? Please Login


Shahina Nizar

ഓർമ്മകൾ അങ്ങനെയാണ്

ദിശ തെറ്റി തീരത്തടിഞ്ഞൊരു ഏകാന്ത പഥികയായ് ഇന്നു ഞാൻ, ഈ സമുദ്രത്തിന്റെ അനന്തതയിലേക്ക് മാത്രം നോട്ടമെറിഞ്ഞു നിൽക്കുമ്പോൾ, അകലെ, കാറ്റിലുലയുന്നൊരു വഞ്ചി ഓർമ്മപ്പൊട്ടു പോലെ കാണാം.. ഇടയ്ക്കു നിശബ്ദമായി വന്ന് പാദങ്ങളെ നനച്ചു പോവുന്ന കുഞ്ഞോളങ്ങൾ ,സ്പർശിക്കുന്നതും ഇന്നെന്റെ വ്രണിത ഹൃദയത്തിലാണ്.. കരയും തിരയും ആവേശത്തോടെ പുണർന്നിരുന്നൊരു ഭൂതകാലത്തിലേക്ക് ചെറു നനവോടെ കണ്ണുകൾ മെല്ലെയൊന്നു മടങ്ങിയോ? പകൽ വിട വാങ്ങുമ്പോൾ വീണു ചിതറിയ നിറക്കൂട്ട് ചക്രവാള സീമയിൽ തിളങ്ങിയപ്പോൾ ,ഒരിക്കൽ ചേർത്തു നിർത്തിയൊരു ശക്തിയെ വീണ്ടും തിരഞ്ഞുവോ.? നിശബ്ദമായി തേങ്ങുന്ന ഹൃദയത്തിലെന്തേ വീണ്ടുമൊരു നോവു പടർന്നു? ഓർമ്മകൾ അങ്ങിനെയാണ് ....ഇടയ്ക്കു വന്ന് ഒന്നെത്തി നോക്കും..ചിരിപ്പിക്കും,കരയിപ്പിക്കും,തരം കിട്ടിയാൽ കുത്തി നോവിക്കും...ശാന്തമായും ആഞ്ഞടിച്ചും വരുന്ന തിരമാലകളെ പോലെ ,അതങ്ങനെ തുടർന്ന് കൊണ്ടിരിക്കും..