Already a member ? Please Login


Sruthi Menon S

Kaalathinum appuram

"കാലത്തിനും അപ്പുറം" പടിക്കലേക്ക് അടിച്ചു കയറിയ സന്ധ്യാ വെളിച്ചം കാണാതെ കണ്ടും അറിയാതെ അറിഞ്ഞും അവൾ പിന്നാംപുറത്തേക്കു നടന്നു.... ഇതെന്താ ഇങ്ങനെ ? ഉമ്മറത്തു ഇപ്പോളും കാഴ്ചകൾ വ്യക്തം ആണല്ലോ.... ഇവിടെ ഇപ്പോൾ ഇതു എന്തു മറിമായമാ ഭഗവാനെ.. അത് ആഹ് ബാലികയുടെ മനസ്സിൽ ഒരു ചോദ്യ ചിഹ്നനം ആയി മാറി കഴിഞ്ഞിരുന്നു.... പിന്നീട് പലപ്പോഴും അവൾ പ്രകൃതിയുടെ ഈ മാറ്റാതെ ശ്രദ്ധിച്ചു. ആദ്യം മനസ്സിൽ തറച്ച ആ മാറ്റം പിന്നീട് അവളിൽ വ്യാകുലതകള് ഒന്നും തന്നെ ഉണർത്തിയിരുന്നഇല്ല, പ്രായത്തിന്റെ ജിക്ക്ന്യാസയാകാം അവളിൽ അന്ന് അങ്ങനെ ഒരു അമ്പരപ്പ് ഉണ്ടാക്കിയത്. വർഷങ്ങൾ കടന്നു പോയി.... അവൾ ഇപ്പോൾ ഒരു യുവതി ആണ്. പഴയതിലും മെലിഞ്ഞ ശരീരം, വരണ്ട കണ്ണുകൾ, പൊട്ടിയ മുടി തുമ്പുകൾ, പതുങ്ങിയ സ്വരം, എല്ലാത്തിനും ഉപരി ഉറവ വറ്റിയ കിണറുപോലെയുള്ള വരൾച്ച അവളുടെ സ്വഭാവത്തിൽ വ്യക്തമായി. അമ്പലത്തിലെ മണിമുഴക്കം, ദീപാരാധന തൊഴൽ..അമ്മയുടെ വിരൽത്തുമ്പിൽ തൂങ്ങി പോയിരുന്ന കാലവും, കരിവള വാങ്ങാൻ അച്ഛന്റെ തോളിൽ ഏറി ഉത്സവ പറമ്പുകളിൽ പോയതും, ചേച്ചിയോട് തല്ലു കൂടിയതും, ചേട്ടനോട് പിണങ്ങിയും, വഴക്ക് തീർക്കാൻ ഓടിചെന്നു കെട്ടിപ്പിടിക്കുന്നതും, രാമായണ കഥ കേൾക്കാൻ മുത്തശ്ശി ടെ മടിത്തട്ടിൽ കിടക്കുന്നതും, ഒഴുകി ഒളിക്കുന്ന തിരമാലകളുടെ ശബ്ദം കേൾക്കാൻ കർണ്ണങ്ങൾ കൂറ്പ്പിക്കുന്നതും, അത്തരത്തിൽ താൻ ആരായിരുന്നു എന്ന യാഥാർഥ്യം പോലും അവളുടെ ഓർമകളിൽ നിന്നും മറഞ്ഞു പോയിരിക്കുന്നു. മതം പൊട്ടിയാലും ഇല്ലേലും ആനയുടെ ജീവിതം ചങ്ങലയിൽ തന്നെ പിന്നെ എന്തിനാണ് താൻ പ്രതികരിക്കുന്നതെന്ന ചിന്ത അവളുടെ മസ്തിഷ്കതെ മരവിപ്പിച്ച് കളഞ്ഞിരുന്നു. പത്താം തരത്തിൽ ഉയർന്ന മാർക്ക് ലഭിച്ചപ്പോൾ ഒരു സമ്മാനപൊതി അവൾക് പൂർവ്വ വിദ്യാലയത്തിൽ നിന്നും ലഭിച്ചു. അവളോടൊപ്പം പഠിച്ചിരുന്ന മറ്റു കുട്ടികൾ അവരുടെ പൊതിയിലെ തുക ഉപയോഗിച്ച് പുത്തൻ തുണിതരങ്ങളും മറ്റും വാങ്ങിയപ്പോൾ അവളുടെ മനസു ഒരു ഘടികാരത്തിൽ ഉറച്ചു നിന്നു.. അതു മതി മറ്റൊന്നും വേണ്ട എന്നത് ഒരു തീരുമാനം തന്നെ ആയിരുന്നു. എന്ത് കൊണ്ടോ അവളുടെ ആഗ്രഹങ്ങൾ പലപ്പോഴും വിചിത്രം ആയിരുന്നു.. അതുകൊണ്ട് തന്നെ ആയിരിക്കാം ജീവിതം അവളെ ഒരു പരീക്ഷണത്തിനു ഉള്ള ഉരുവായി മാറ്റി എടുത്തതും! ആർക്കും എന്തിനോടും കൈയ്യ്പ്പിടിയിൽ എത്തുന്നടം വരെ ഉള്ള സ്നേഹമേ ഉള്ളു എന്ന് അറിയാൻ വളരെ വൈകി പോയി.. കുടുംബബന്ധങ്ങൾക്ക് അപ്പുറം മറ്റൊരു ലോകം ഇല്ലായിരുന്ന എന്നിലേക്ക്‌ കാറും കോളുമായി വന്നു പേമാരി വിതറിയ ആഹ് നശിച്ച ദിവസങ്ങളെ അവൾ നുറുങ്ങനെ പൊഴിക്കുന്ന ശാപവാക്കുകലാൽ അമർത്തി പിടിക്കുന്നുണ്ടായിരുന്നു.. ഈ ലോകം തന്നെ കപടമാണ്. കൈപിടിച്ചു ഉയർതേണ്ടവരുത്തനെ ആകും നമ്മളെ കയത്തിലേക്ക് തള്ളി ഇടുന്നതും.പരസ്പര പൂരകങ്ങൾ ആക്കാൻ സാദിക്കയ്ക്കാത്ത മറ്റെല്ലാ ബന്ധത്തെകാളും പ്രധാനം സ്നേഹബന്ധം ആണ്, പക്ഷെ പലപ്പോഴും പല പല ബന്ധങ്ങളുടെയും കർമങ്ങളുടെയും കടപ്പാട് തീർക്കാനായി ബലി കഴിക്കുന്നത് ചില പാഴാക്കപ്പെട്ട സ്ത്രീ ജന്മങ്ങൾ ആണ്.... വിദൂരതയിലേക്ക് നോക്കി നിന്നിരുന്ന അവൾ ഓർമകളുടെ കലവറ അടച്ചു പൂട്ടി.. ഉമ്മറപടിക്കൽ നിറഞ്ഞു നിന്ന സൂര്യപ്രകാശം പിന്നംപുറത്തേക്കു എത്തുമ്പോഴേക്കും ഇരുൾ മൂടിയിരുന്നു.... കോണിപടികൾ ചവിട്ടി മുകളിലേക്ക് കയറുമ്പോൾ അവൾ ഇനി എത്ര പടികൾ താൻ ചവിട്ടണമെന്ന് മനസ്സിൽ തിട്ടപെടുത്തുന്നുണ്ടായിരുന്നു.... ശ്രുതി