Already a member ? Please Login


Dany Darvin

ഒരു സർക്കാർ ശകടത്തിലെ യാത്രയുടെ ഓർമ്മക്ക്

(അനുഭവകഥ) ഒരു സർക്കാർശകടത്തിലെ യാത്രയുടെ ഓർമ്മക്ക് ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, പതിവുപോലെ തിരക്കില്ലാത്ത ട്രാൻസ്പോർട്ടു ബസിൽ പുറകുവശത്ത് ഞാനും കൂട്ടുകാരി സിന്ധുവും ഒതുങ്ങി നിന്നു. കോളേജിൽനിന്നു വീട്ടിലേക്കുള്ള തിരിച്ചുപോക്കാണ്. ഞങ്ങളിങ്ങനെ കൊച്ചുവർത്തമാനമൊക്കെ പറഞ്ഞ് നിൽക്കുമ്പോൾ അടുത്തസ്റ്റോപ്പിൽ നിന്ന് അറുത്തഞ്ചുവയസോളം തോന്നിക്കുന്ന ഒരു മനുഷ്യൻ കയറി. ഞങ്ങളുടെ അടുത്തുവന്ന് നിലയുറപ്പിച്ചു. മുന്നിൽ വേണ്ടത്ര സ്ഥലമുണ്ട്. പ്രൈവറ്റ് ബസായിരുന്നെങ്കിൽ കിളി ചേട്ടൻ വിളിച്ചുകൂവിയേനെ. "ഫുട്ബോൾ കളിക്കാൻ സ്ഥലമുണ്ടല്ലോ, കേറിപോ, കേറിപോ " എന്ന്. ഈ ശകടത്തിൽ അതുപറയാനും ആരുമില്ല. വൃദ്ധന്മാരെ നമ്മൾ എപ്പോഴും ബഹുമാനിക്കണമെന്ന എന്റെ മാതാപിതാക്കളുടെ ഉപദേശമോർത്ത് പുള്ളിക്കുനിൽക്കാൻ ആവശ്യത്തിനു സ്ഥലവും ഞാനൊരുക്കികൊടുത്തു. ഇത്തിരിനേരം കഴിഞ്ഞപ്പോൾ സംസാരിച്ചുനിന്ന കൂട്ടുകാരി ഞെരിപിരികൊള്ളുന്നു. അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്നു. ആദ്യം ഞാൻ കാര്യമാക്കിയില്ല. പിന്നെ ചോദിച്ചപ്പോളവൾ പറയുന്നു " ആ വല്യപ്പൻ എന്നെ തോണ്ടുവാടീ " എന്ന്. ഞാൻ നോക്കുമ്പോൾ പുള്ളിക്കാരൻ അവിടെ ഒരു കാമദേവനാവുകയാണ്. അവളെ ആകമാനം അളന്നു കുറിച്ചുകൊണ്ട്. എനിക്ക് പെരുവിരൽമുതൽ വിറച്ചു കയറി. സാധാരണ പമ്മിനിൽക്കുന്ന സ്വഭാവമായിരുന്നു ആ പ്രായത്തിൽ എനിക്ക്. പക്ഷെ ഇങ്ങനത്തെ കാഴ്ച കണ്ടാൽ ഞാൻ ഭദ്രകാളിയാകും. ഞാനോർത്തപ്പോൾ അവളോ, ഞാനോ ഒച്ചവെച്ചാൽ ഒരുവിധം ആരും സപ്പോർട്ട് ചെയ്യില്ല. എല്ലാവരും കാണാത്തഭാവം നടിക്കും. മാത്രമല്ല, അവരുടെ വക ദയനീയനോട്ടങ്ങളും. പെട്ടെന്നെനിക്കൊരു ഐഡിയ ഉദിച്ചു. ബസ് തൃപ്പൂണിത്തറ റെയിൽവേപാലംവഴി ഇറക്കം ഇറങ്ങാനുള്ള തയ്യാറെടുപ്പാണ്. അതു കഴിഞ്ഞാൽ ഒരു വലിയവളവും. എന്റെ മുന്നിലാണ് വല്യപ്പൻ നിൽക്കുന്നത്. ഞാൻ തടി പോലത്തെ എന്റെ ഫയൽ മാറോടു ചേർത്ത് അതുകൊണ്ട് പുള്ളിയെ ഉന്തികൊണ്ട് ഒന്നുമറിയാത്ത ഭാവത്തിൽ അങ്ങുമുന്നോട്ടുപോയി. കൃത്യം വളവെത്തിയതും വല്യപ്പൻ ബസിന്റെ ബോണറ്റിൽ സർക്കസുക്കാരനെപോലെ തലയുംകുത്തി ചെന്നു വീണു. ഞാനാണെങ്കിൽ ഒന്നുമറിയാത്ത ഭാവത്തിൽ തിരികെ പിറകിൽ വന്നുനിന്നു. എല്ലാവരുടേയും വിചാരം പാവം കാർന്നവർ വളവുവന്നപ്പോൾ വീണതെന്നാണ്. പക്ഷെ സത്യം എനിക്കും, പുള്ളിക്കും പിന്നെ ഉടയതമ്പുരാനുമറിയാം. സിന്ധുവിനുപോലും മനസ്സിലായില്ല. " പുള്ളിക്കാരൻ തിരഞ്ഞെന്നെ നോക്കി ഞാനുമൊന്നങ്ങു നോക്കി " തിരിച്ച് പിറകിൽ വരവ് 'ആരോഗ്യത്തിന് ഹാനികരം' എന്ന എന്റെ മുഖഭാവം കണ്ട പുള്ളിക്കാരൻ അടങ്ങിയൊതുങ്ങി ആട്ടിൻകുട്ടിയെ പോലെ അവിടെ തന്നെനിന്നു. ....................................................................................... ഡാനി ഡാർവിൻ (മഴവില്ല്)