Already a member ? Please Login


Rajani

ജീവിതം ഇങ്ങനെയും

ഗീത യാത്ര തുടങ്ങി. എങ്ങോട്ടേക്കു എന്ന് അറിയില്ല. കേരള എക്സ്പ്രസ്സ്‌ വന്നു. കയറി ഇരുന്നു ഒരു ദീർഘമായി നിശ്വസിച്ചു ചാഞ്ഞു കണ്ണുകൾ അടച്ചു ഓർമകളിലേക്ക്. എങ്ങിനെ എന്തിനു ആർക്കു വേണ്ടി ജീവിച്ചു. അറിയില്ല. എല്ലാരും സ്വാർത്ഥർ ആണ്. നല്ലൊരു കുട്ടികാലം. അച്ഛന്റെയും അമ്മയുടെയും നല്ല കുട്ടിയായി. മുതിർന്ന കുട്ടിയായപ്പോൾ പഠിത്തം കഴിഞ്ഞു ജോലിയായി സന്തോഷത്തോടെ ഇരുന്ന അവളുടെ ജീവിതത്തിലേക്കു അയ്യാൾ കടന്നു വന്നു. വീട്ടുകാർ അയ്യാളെ അവൾക്കായി കണ്ടു പിടിച്ചു കല്യാണം കഴിപ്പിച്ചു. അവൾ ആരെയും സ്വയം കണ്ടുപിടിച്ചില്ല. എല്ലാ പെൺകുട്ടികളെ പോലെ അവൾക്കും അന്ന് തൊട്ടു സ്വപ്നങ്ങൾ ഉണ്ടായിരുന്നു. തന്നേയും മക്കളെയും സ്നേഹിക്കാൻ മാത്രം അറിയുന്ന ഭർത്താവ്. കുടുംബത്തിന് വേണ്ടി രാവും പകലും കഷ്ടപെടാൻ തയാറുള്ള മനസ്. സന്തോഷം നിറഞ്ഞ സമാധാനം കൊണ്ട് നിറഞ്ഞ അന്തരീക്ഷം ഉള്ള വീട്. അവിടെ ഉള്ളവരും തന്റെ ബന്ധുക്കൾ. അതാണ് ഇനി തന്റെ വീട്. തനിക്കു ഒരുപാട് ഉത്തരവാദിത്തങ്ങൾ ഉണ്ട്. ഈ വീട് തന്റേത് ആണ്. അവിടെ എല്ലാരേയും സ്നേഹിച്ചു മരണം വരെ കഴിയണം. കല്യാണം കഴിഞ്ഞു വന്നപ്പോൾ കണ്ട സ്വപ്‌നങ്ങൾ എല്ലാം വ്യർത്ഥം. തന്നെ സ്നേഹിക്കാൻ ആരുമില്ല. തന്റെ ജോലി കിട്ടുന്ന കാശ് മതി അവർക്കു. ഒരു ജോലികരിക്കു കൊടുക്കുന്ന പരിഗണന പോലും അയാളുടെ മനസ്സിൽ തനിക്കു തരുന്നില്ല. എന്തൊക്കെയോ ഒളിക്കുന്നു. ജോലിക്ക് പോലും പോകാൻ വയ്യ അയാൾക്കു. എന്നാൽ ഭരണത്തിന് കുറവില്ല. ആരോടെങ്കിലും ഒന്ന് സംസാരിച്ചാൽ അതുമതി പിന്നെ സംശയം. കാശ് തന്റെ ആണ് അത് താൻ തന്റെ ഇഷ്ടത്തിന് ഉപയോഗിക്കുന്നു. അതിനൊന്നും തടസ്സം ഇല്ല. നാട്ടുകാർക്ക് മുന്നിൽ നല്ല ഭർത്താവ് നല്ല അമ്മായിഅമ്മ നല്ല കുടുംബം. എന്നാൽ അവളെ മനസ്സിലാക്കാൻ അവളെ അറിയാൻ, സ്നേഹിക്കാൻ അവൾക്കു വേണ്ടി ജീവിക്കാൻ അയ്യാൾ തയാറല്ല. അവളുടെ അച്ഛനും അമ്മയ്ക്കും സങ്കടം അയാളെ ദുഷിച്ചു സംസാരിച്ചും എതിർത്തും ഒക്കെ തീർത്തു. അത് കാരണം എവിടേക്കും ഉള്ള ബന്ധവും ഇല്ലന്ന് പറയാം.............. . എന്തിനു വേണ്ടി അയ്യാൾ വന്നത് തന്റെ ജീവിതത്തിൽ. അയാളെ സ്നേഹിക്കാൻ ആഗ്രഹിച്ച മനസ്സിൽ വെറുപ്പ് നിറഞ്ഞു. അയാളുടെ കുട്ടികളെ ജനിപ്പിച്ചു എങ്കിലും അയാളെ ഒരു ആണായി കരുതാൻ പറ്റുന്നില്ല. കാരണം അയാൾ തന്നെ സംരെക്ഷിക്കുന്നില്ല, സ്നേഹിക്കുന്നില്ല, തനിക്കു വേണ്ടി ജീവിക്കുന്നില്ല. കുട്ടികൾ വലുതാകുന്നത് വരെ കാത്തിരുന്നു. ഇനി വയ്യ ഇത് സഹിക്കാൻ. യാത്രയാക്കുവാ ആരോടും പറയാതെ ഒന്നും മോഹിക്കാതെ ഒറ്റക്ക്. എല്ലാർക്കും നന്മകൾ..................