Already a member ? Please Login


Rajani

ഗീത എന്ന ഒരു പാവം സ്ത്രീ

വീടിന്റെ ബെൽ അടിക്കുന്നത് കേട്ട് ഞാൻ പൊയ് നോക്കിയപ്പോൾ ശ്യാമള നില്കുന്നു. ശ്യാമള : എന്താ ചേച്ചി ഗീതേച്ചിക്കു പറ്റിയെ? സ്വന്തം ഭർത്താവിനോടൊപ്പം ഈ വയസ്സാൻ കാലത്തു ജീവിക്കാതെ ഒറ്റയ്ക്ക് ഒരു യാത്ര പോകുകയോ? അഹങ്കാരം അല്ലെ! കുട്ടികൾക്ക് അവരെ പറഞ്ഞു മനസ്സിലാക്കിക്കൂടെ? ഇപ്പോൾ ഭര്ത്താവിന് ആരാ? അയാളെ നോക്കാതെ ദൂരെ എവിടെയോ ജോലിന്നു പറഞ്ഞു കറങ്ങി നടന്നു. ഇതെന്തിന്റെ കേടാ ഇവർക്ക്? ഇവർക്ക് വേറെ ആരോടെങ്കിലും അവിഹിത ബന്ധമുണ്ടോ? ആരൊക്കെയോ കൂടെ കറങ്ങുന്നുണ്ടായിരുന്നല്ലോ. ചുമ്മാതല്ല ആളുകൾ പറയുന്നതിലും കാര്യമുണ്ട്. ആണ് എങ്ങിനെ പോയാലും കുഴപ്പോമില്ല. എന്നാൽ പെണ്ണ് അങ്ങിനെ ആണോ? അവൾ എല്ലാം സഹിച്ചു മരണം വരെ അയാൾക്കൊപ്പം കഴിയണ്ടേ? എത്ര പോഴനാണെങ്കിലും പോക്കിരിയാണെങ്കിലും പെണ്ണുപിടിയനാണെങ്കിലും ദുഷ്ടനാണെങ്കിലും അയാൾ ആണാന്നല്ലോ. അവൾ അതൊക്കെ സഹിക്കണ്ടേ? കൂടെ നിന്നു ശിശ്രുഷിച്ചു എല്ലാം ചെയ്തു കൊടുക്കണ്ടേ? ഒറ്റയ്ക്ക് പോകാവോ? അഴിഞ്ഞാട്ടക്കാരി അല്ലെ! ചേച്ചി പറ ഇത് ശെരി ആണോന്? ഞാൻ : ശ്യാമളെ നിനക്ക് ഗീതേച്ചിയെ എത്ര നാൾ അറിയും. ഗീതയുടെ കഥ ഇനിയും ഉണ്ട് പറയാൻ........ അവൾ എന്താ ഇങ്ങനെ എന്ന് അറിയാൻ അവളുടെ ജീവിതം കാണണം........ കല്യാണം കഴിഞ്ഞു വീട്ടിൽ വന്നു കയറിയപ്പോൾ അവൾ ആകെ പരുങ്ങലിലായി. ഒരു തുണി മാറി ഉടുക്കാൻ ഇല്ല. വീട്ടിൽ നിന്നും ഒരു സാധനം കൊണ്ട് വരാൻ അവളുടെ അച്ഛൻ സമ്മതിച്ചില്ല. ചെറുക്കൻ എല്ലാം വാങ്ങി വെക്കും. അത് ഉപയോഗിക്കുക. പിന്നീട് തികയാതത്തു 4ന്റെ അന്ന് വിരുന്നു വരുമ്പോൾ കൊണ്ട് പോകാം എന്ന്. ഇവിടെ നോക്കുമ്പോൾ ഭർത്താവ് രണ്ടു സാരീ ഒരു ബ്ലൗസും മാത്രം വാങ്ങി വെച്ചു അലമാരിയിൽ. വേറെ ഒരു ഡ്രസ്സ്‌ പോലും ഇല്ല. അതിൽ നിന്നും ഒരു സാരീ അവളെ കാണാൻ വന്നാ ആർക്കോ ദാനം ആയി കൊടുത്തു. കഷ്ടമായി അവളുടെ കാര്യം. ഭാഗ്യത്തിന് സെറ്റ് മുണ്ട് (നേരിയത്തിനു തോര്തിന്റെ അത്രെ നീളമുള്ളൂ. കഷ്ടിച്ച് ഉടുക്കാം) കല്യാണത്തിന് ചെറുക്കൻ കൊടുത്തു. അത് ഉടുത്തു അന്ന്. അടുത്ത ദിവസം ഇരുന്നാ ഒരു സാരിയും. മൂന്നാം നാൾ വിരുന്നുകാർ വരുന്നു. അവളുടെ അച്ഛനും അമ്മയും ബന്ധുക്കളും അവരെ വിരുന്നു വിളിക്കാൻ. എന്ത് ചെയ്യാൻ കൈയിൽ കാശുമില്ല. (അച്ഛൻ എല്ലാം അറിഞ്ഞും കൊണ്ട് വാങ്ങിച്ചു. വെറും കൈയിൽ അങ്ങോട്ട്‌ പറഞ്ഞു വിട്ടു. ഇങ്ങനെ അല്ല ശമ്പളം മുഴുവനും പിഫിലേക്കു ഇടിച്ചു. 50 പവൻ ഇട്ടു തന്നു അങ്ങോട്ട് വിട്ടത്) കെട്ടിയോനെ ഓടിച്ചു സാരീ കിട്ടിയില്ലേൽ തുണി ഇല്ലാതെ അവരുടെ മുന്നിൽ നിൽക്കുമെന്ന് ഭീഷണി മുഴക്കി കൊണ്ട്. അത് കൊണ്ട് ഒരു സെറ്റും മുണ്ടും കൂടി കിട്ടി. രക്ഷപെട്ടു എങ്ങിനെയോ നാലിന്റെ അന്ന് വിരുന്നു പോയി സ്വന്തം തുണികൾ വീട്ടിൽ നിന്നും കൊണ്ട് വരുന്നത് വരെ പിടിച്ചു നിന്നു. കല്യാണത്തിന് ഭർത്താവിന് ചിലവായ കാശ് കടം വാങ്ങിയതാണ് എന്ന് അറിഞ്ഞവൾ വന്നു കയറിയ അന്ന് തന്നെ കഴുത്തിൽ കിടന്ന താലി ഒഴികെ എല്ലാം ഊരി പണയം വെച്ചു കടം തീർക്കാൻ ഭർത്താവിനെ ഏല്പിച്ചു. ഭർത്താവിന് ജോലി ഇല്ലെങ്കിലും സ്വന്തം വരുമാനത്തിൽ കഴിയാൻ അവൾക്കു ബുദ്ധിമുട്ടില്ലായിരുന്നു. എന്നാൽ ഒരു ഈഗോ വരാതെ ഇരിക്കാൻ അയാളോട് എന്തേലും ബിസിനെസ്സ് തുടങ്ങാനുള്ള പ്രയത്നം നടത്തി. അതിനുള്ള കാശ് ലോൺ എടുത്തു കൊടുത്തു. എന്നാൽ പറഞ്ഞിട്ട് കാര്യമില്ല അധ്വാനിച്ചാൽ വിയർക്കും അത് മണക്കും എന്ന് പേടി ഉള്ള ഭർത്താവ് എല്ലാം നശിപ്പിച്ചു അല്ലാണ്ട് നടത്തി കൊണ്ട് പോയില്ല. കൂലി കൂലിവേല ചെയ്തു ദിവസവും ഒരു 10 രൂപയെങ്കിലും തനിക്കു തന്നെങ്കിൽ അതിൽ എത്ര അഭിമാനം തോന്നുമായിരുന്നു. അതിൽ ജീവിക്കാനും താൻ ഒരുക്കമായിരുന്നു. പിന്നെ എന്തും ചെയ്യാമായിരുന്നു സഹിക്കാമായിരുന്നു. ഒന്ന് തന്നെ സ്നേഹിച്ചിരുന്നെങ്കിൽ ഒന്നു കെയർ ചെയ്തിരുന്നെങ്കിൽ. താനും ഒരു മനുഷ്യജീവി ആണെന്ന് അംഗീകരിച്ചെങ്കിൽ. ഇതിനിടയിൽ അവൾക്കു രണ്ടു കുട്ടികൾ ജനിച്ചു. അവർക്കു വേണ്ടി ജീവിക്കാനോ അവരെ സ്നേഹിക്കാനോ അയാൾക്കു പറ്റില്ല. അയാൾക്ക്‌ സ്വന്തം അമ്മ ചേട്ടന്മാർ, സഹോദരിമാർ അവരുടെ കുടുബം അതായിരുന്നു ലോകം. ഗീതയും മക്കളും അതെല്ലാം കഴിഞ്ഞിട്ടേ ഉള്ളു. കഷ്ടപ്പെട്ട് എങ്ങിനെയോ അവൾ മക്കളെ വളർത്തി. ഇടക്ക് ഒരു വഴക്കും ഉണ്ടായിരുന്നു. അത് ഡിവോഴ്‌സിന്റെ വക്കു വരെ എത്തിയെങ്കിലും സ്വന്തം കുട്ടികളെ കരുതി അവൾ ക്ഷെമിച്ചു. അവളെ കുറിച്ച് സംശയം പറയുന്നത്, അവളെ അവഗണിക്കുന്നത്, മാനസികമായി പീഡിപ്പിക്കുന്നത്, അവളെ സംരെക്ഷികാൻ ഉള്ള വൈമുഖ്യത ഇങ്ങനെ ഉള്ള ചെറിയ വിനോദങ്ങളിൽ അയാൾ മുഴുകി. എല്ലാം സഹിച്ചു അവൾ നിന്നു. അല്പം സ്നേഹം കിട്ടിയാൽ മതിയായിരുന്നു. വേറേ സ്വർണ്ണമോ തുണിയോ ഒന്നും വാങ്ങി തരേണ്ട. അയാളുടെ സഹോദരി സഹോദരന്മാർ ഇവളെ ചോദ്യം ചെയ്യാൻ വന്നു. എന്തിനു വേണ്ടി അവനെ കഷ്ടപെടുത്തുന്നു. നിനക്ക് ജോലിയില്ലേ. പിന്നെ ജോലി ചെയ്തു കാശു കാശു കൊണ്ട് വീട്ടിലേക്കുള്ളത് വാങ്ങി അവനും മക്കൾക്കും വെച്ചു വിളമ്പി വീടും നോക്കി എല്ലാരേയും ഒത്തു സന്തോഷമായി ജീവിക്കണം. അവനു സ്നേഹം ഉള്ളിലാണ്. പുറത്തു കാണിക്കുല. നീ പക്ഷെ അവനോട് സ്നേഹം കാണിക്കണം. അവൻ നിന്നെ സംരെക്ഷിച്ചില്ലേലും നോക്കിലേലും നീ അവനെ സംരക്ഷിക്കണം നോക്കണം. അവൻ ഒന്നും കുറവുണ്ടാകരുത്. നിന്റെ നിന്റെ വീട്ടിലേക്ക് നീ പോകേണ്ട. അവരെ കാണരുത്. താലി കെട്ടിയ പെണ്ണ് ഭർത്താവിന്റെ വീട്ടിലെ നില്കാവൂ അവന്റെ ബന്ധുക്കളെ ബന്ധുക്കളെ മാത്രെ സ്നേഹികവു അംഗീകരിക്കാവൂ. ഇതു അംഗീകരിക്കാന് അവള്ക്കു കഴിഞ്ഞില്ലാ. ജോലി ഉള്ളത് കൊണ്ട് മാറ്റം വാങ്ങി കുട്ടികളെയും കൊണ്ട് അവൾ വീട് വിട്ടിറങ്ങി. എന്നാൽ ബന്ധം വേർപെടുത്തില്ല. മക്കൾക്കു വേണ്ടി ജീവിച്ചു. എന്നാൽ അവിടെയും അയ്യാൾ അവളെ മാനസ്സികമായും വേദനിപ്പിച്ചും കൊണ്ടിരുന്നു. എല്ലാം മക്കൾ കണ്ടു മനസ്സിലാക്കി. അവർ അവൾക്കു ധൈര്യം കൊടുത്തു. അച്ഛൻ എങ്ങിനെ ആയാലും നമ്മൾ ഇവിടെ ഇവിടെയല്ലെ. പിന്നെന്താ... ഈ അച്ഛനെ നോക്കണ്ട. നമ്മളും അങ്ങോട്ട്‌ പോകണ്ട. ഇവിടെ സ്വസ്ഥമായി കഴിയാം. അച്ഛൻ പൊയ്ക്കൊള്ളട്ടെ. ഇതായിരുന്നു കുട്ടികളുടെ നിലപാട്. അവർക്കു അച്ഛനോട് ഇഷ്ടക്കുറവില്ല. എന്നാൽ അമ്മയെ വേണ്ടാത്തത് പറയുകയും മാനസ്സികമായി പീഡിപ്പിക്കുകയും ചെയ്യുന്നത് ചെയ്യുന്നതു കണ്ടപ്പോൾ അകലം കാണിച്ചു. അച്ഛനെ തിരുത്താൻ പറ്റില്ലാന്നു അറിയാം. എന്നാൽ അമ്മ ആണ് അവരുടെ അവരുടെ എല്ലാം കാര്യങ്ങൾ ചെയ്തു കൊടുക്കുന്നത്. അമ്മ വേദനിക്കരുത്. ഗീതയ്ക്കു പക്ഷെ അയാളെ ഉപേക്ഷിക്കാൻ ഉപേക്ഷിക്കാൻ തോന്നില്ല. അയാളെ കൂടെ കൂടെനിർത്തി കുട്ടികൾക്ക് വേണ്ടി. അവരുടെ ഭാവിക്കു വേണ്ടി. ഉള്ളിന്റെ ഉള്ളിന്റെയുള്ളിൽ എവിടെയോ ഒരു അല്പം സ്നേഹം നിലനിന്നിരുന്നു. അതും കാരണമാകാം. കുട്ടികൾ വലുതായി. പഠിത്തം കഴിഞ്ഞു ജോലി കിട്ടി. അവരും സ്വസ്ഥമായി ജീവിക്കാൻ തുടങ്ങി. അവർ അവരുടെ ഭാരങ്ങളിൽ താങ്ങാൻ തുടങ്ങി. ഇനി തന്റെ ആവശ്യമില്ല അവർക്കു. അല്ലേലും താൻ താൻ അവരെ എല്ലാം പഠിപ്പിച്ചു കൊടുത്തതാണ്. ഇനി അവർ ജീവിച്ചോളും. ഒരുപാട് അവർ കണ്ടു പഠിച്ചതാ. തന്റെ ജീവിതം കൊണ്ട് തന്നെ അവരെ അതിനു പ്രാപ്‌തമാക്കിട്ടുണ്ട്. ഇനി അവൾ തീരുമാനിച്ചു. ഒരു നീണ്ട യാത്ര. മക്കളോട് ആലോചിച്ചു. അവരും സമ്മതിച്ചു. ഇങ്ങനെ ഉള്ള അച്ഛന്റെ അടുത്ത ജീവിക്കുന്നതിനു പകരം അമ്മക്ക് സന്തോഷം യാത്രയിൽ കിട്ടുമെങ്കിൽ ഇത്രയും നാൾ അനുഭവിച്ചതിനു എല്ലാം ആശ്വാസം ആകുമെങ്കിൽ അതല്ലേ നല്ലത്. എല്ലാം അവരുടെ മേൽനോട്ടത്തിൽ മാത്രം അത്രേ ഉള്ളു ആവശ്യം. അമ്മയും സമ്മതിച്ചു. അങ്ങിനെ തുടങ്ങി യാത്ര......... .