Already a member ? Please Login


Dany Darvin

ഇര തേടുന്നവർ- ചില വിരോധാഭാസങ്ങൾ

ഇരതേടുന്നവർ - ചില വിരോധാഭാസങ്ങൾ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, രാത്രിക്ക് കനമേറുമ്പോൾ യാത്രയിൽ ഒറ്റപെട്ടവളെ അവളുടെ സാഹചര്യം മനസ്സിലാക്കാതെ 'ചരക്കെന്ന വിളിയുടെ അകമ്പടിയോടെ ചൂളം കുത്തി വട്ടകണ്ണാൽ അവളിലെ മനോധൈര്യത്തെ തകർത്ത് രസിക്കുന്നവർ..... നിഷ്കളങ്കമായി ചിത്രശലഭത്തേപ്പോലെ തുള്ളി കളിക്കുന്ന ബാലികതൻ വസ്ത്രത്തിൽ ഒളിച്ചു കിടക്കുന്ന മൊട്ടിട്ടമുകുളങ്ങളുടെ വലുപ്പം കണ്ണാൽ അളക്കാൻ ശ്രമിക്കുന്നവർ..... തെന്നിമാറിയ സാരിതൻ വിടവിലൂടെ പെണ്ണിന്റെ നഗ്നമേനിയെ ആർത്തിപൂണ്ട കണ്ണുകളാൽ നൂറാവർത്തി ബലാൽസംഗം ചെയ്യുന്നവൻ..... പ്രീയതമന്റെ ഓർമ്മകളുമായി ഉറങ്ങാതെ രാവും പകലും കണ്ണീരൊഴുക്കുന്ന വിധവയെ സഹായത്തിനെന്ന വ്യാജേന പ്രലോഭിപ്പിക്കുന്നവർ..... രാത്രിയിൽ സ്ത്രീകളുടെ മുഖപുസ്തകത്തിൽ പച്ച വെളിച്ചം കാണുമ്പോൾ കാമവാക്കുകൾ എറിഞ്ഞ് മന:സംതൃപ്തി അടയുന്നവർ...... ഈ പകൽ മാന്യന്മാർ പത്രത്തിലെങ്ങാൻ ഒരുവൻ ഒരു പെണ്ണിനെ പീഢിപ്പിച്ചു എന്നറിഞ്ഞാൽ തന്റെ ഈ തെറ്റുകളെ മനസ്സിൽ കുഴിച്ചുമൂടുവാൻ ശ്രമിച്ച് സ്ത്രീകളുടെ സുരക്ഷക്കായി ആക്രോശിക്കും. നാലാൾ കൂടുന്നിടം കവല പ്രസംഗം നടത്താനും മടിയില്ലാത്തവർ. " അവന്റെ കൈൾ വെട്ടി അരിയണമെന്നും, അമ്മ പെങ്ങന്മാരെ തിരിച്ചറിയാത്തവൻ എന്നെല്ലാം ഡയലോഗുകൾ വെച്ചു കാച്ചും. "ഹേ, പകൽ മാന്യന്മാരെ, അവരെ ചോദ്യംചെയ്യാൻ നിങ്ങൾക്കെന്തധികാരം? അവരുടെ ചെയ്തികൾ സമൂഹത്തിന് മുൻപിൽ പകൽ പോലെ വ്യക്തമായതാണ്. അവർക്കുള്ള ശിക്ഷ നിയമമോ, ദൈവമോ കൊടുക്കട്ടെ. നിങ്ങളുടെ വാക്കാലും, നോക്കിനാലുമുള്ള പ്രവർത്തികൾക്ക് പക്ഷെ തെളിവുകളില്ലല്ലോ. ഞങ്ങളെ ഇരകൾ എന്ന് ആരും വിളിക്കാറുമില്ല. അലക്കിതേച്ച കുപ്പായവും, ആഭിജാത്യം തുളുമ്പുന്ന വാക്കുകളുമായി രംഗപ്രവേശം ചെയ്യുന്ന പകൽ മാന്യന്മാരേ, ആദ്യം ഞങ്ങൾ നിങ്ങളുടെ കാമകണ്ണുകൾ ചൂഴ്ന്നെറിയും. എന്നും നിന്റെ നോട്ടത്തെ താങ്ങാനാവാതെ മനസ് മരവിച്ചുകൊണ്ടിരിക്കുന്ന ചില ഇരകൾ ഞങ്ങൾ. നിങ്ങളിവിടെ കണ്ണാൽ ഇര തേടുമ്പോൾ സ്വന്തം പെൺമക്കളും, സഹോദരിമാരും, ഭാര്യമാരും, അമ്മമാരും മറ്റാരുടെയൊക്കെയോ കണ്ണാൽ ദിവസവും വേട്ടയാടപ്പെടുന്നുണ്ടെന്ന ഓർമ്മകൾ ഉണ്ടാകണം. ........................................................................................ (ഇവിടേയും ഞാൻ നൻമയുള്ള വലിയൊരു വിഭാഗം ആൺ സൗഹൃദങ്ങളോട് മാപ്പ് ചോദിക്കട്ടെ) ഡാനി ഡാർവിൻ (മഴവില്ല്)