Already a member ? Please Login


Dany Darvin

നിശ്ശബ്ദ പ്രണയം

നിശ്ശബ്‌ദ പ്രണയം ........................................ പ്രീയനേ, എന്നെകണ്ട വശ്യതയില്ലാത്ത നിന്റെ കണ്ണുകളോടെനിക്ക് എന്തെന്നില്ലാത്ത ഇഷ്ടം. എന്തെന്നാൽ അവിടെ ഞാൻ കണ്ടത് നിഷ്കളങ്കതയാണ്. എന്നെ ഉൾക്കൊണ്ട ആ മനസ്സിനോടാണെനിക്ക് ആരാധന. എന്നെ ഒരിക്കൽ പോലും സ്പർശിക്കാത്ത ആ ശരീരത്തിനോടല്ല ആകർഷണം തോന്നിയത്. എന്നെ തൊട്ടറിഞ്ഞ ആ ഹൃദയത്തിനോടാണ്. എന്റെ തെറ്റുകളെ സന്തോഷത്തിനു വേണ്ടി കണ്ണടച്ച് അംഗീകരിക്കുന്ന ഒരുവനെയല്ല ഞാൻ മോഹിച്ചത്. ചെറിയ തെറ്റുകൾ പോലും ശാസനയാൽ തിരുത്തുവാൻ ശ്രമിച്ച ആ വ്യക്തിത്വത്തെയാണ്. എന്റെ കുറുമ്പുകളെ ഉള്ളിൽ ചിരിയാലൊതുക്കി പുറമേ ഗൗരവമുഖപടമണിഞ്ഞ് ചൊടിപ്പിക്കാനെത്തുന്ന ഒരുവനോടാണെനിക്ക് പ്രിയം. ഞാനും നീയും എന്ന പ്രണയസങ്കൽപത്തിനപ്പുറം നമുക്കു കൂടെയുള്ള ബന്ധങ്ങൾക്കും സ്വന്തങ്ങൾക്കും സുഹൃത്തുക്കൾക്കും സമൂഹത്തിനും പ്രാധാന്യം കൽപിക്കുന്ന നീയാണെൻ പ്രണയം. ദു:ഖങ്ങളിൽ എന്നോടൊപ്പം കരയാൻ വെമ്പുന്ന ആ കണ്ണുകൾ ഞാൻ കാണാതെ കണ്ടുവെങ്കിലും, നിന്റെ ദു:ഖം എന്റേതുകൂടിയാണെന്ന് പറയാതെ പറഞ്ഞ നീയെന്ന എന്റെ പ്രണയം. എന്നോട് നീ ഒരിക്കലും "പ്രീയേ, നിന്നെ ഞാൻ പ്രണയിക്കുന്നുവെന്ന് പറഞ്ഞിട്ടില്ല'. എന്നിലെ പ്രണയത്തിൻ തുടക്കവും ഒടുക്കുവും നിന്നിൽ മാത്രം മതി. ഇത് ഞാൻ എന്റെ ഹൃദയത്തിനു മാത്രം വിട്ടുകൊടുത്ത എന്റെ സാങ്കൽപ്പിക പ്രണയം. അതറിഞ്ഞവൾ ഞാൻ മാത്രം. മഴവില്ല്