Already a member ? Please Login


Dany Darvin

സനാഥർ അനാഥരാകുമ്പോൾ

സനാഥർ അനാഥരാകുമ്പോൾ .......................................................... സനാഥരായിരിക്കുമ്പോൾശൂന്യതയിലേക്ക് നോക്കാനും ഏകാന്തമായി ഇരിക്കാനും ഇരുട്ടിനെ പുണരാനും ഒത്തിരി ഇഷ്ടപ്പെടുന്നവർ നമ്മിൽ പലരും. പക്ഷെ മൂന്നും ചില സമയങ്ങളിൽഅസഹനീയവും ഭീഭത്സവുമാണ്. ശൂന്യതയിലേക്ക് നോക്കിനോക്കിമനസ്സ് ശൂന്യവും, ഇരുട്ടിനെ പ്രണയിച്ച് മനസ്സിൽ അന്ധകാര മൂടുപടവും, ഏകാന്തതയെ വരിച്ച മനുഷ്യനിൽ അത് അർബുദം പോലെ കാർന്നുതിന്നാനും തുടങ്ങിയിരിക്കുന്നു. ഒറ്റപ്പെടുമെന്നും തളരുമെന്നും ഒക്കെ ഉള്ള ഒരുൾഭയം വിടാതെപിന്തുടരുന്നു. സനാഥർ അനാഥരാകുന്ന ദുഃഖം അനാഥൻ അനുഭവിക്കുന്നതിലധികം. (അനാഥന്റെ ദുഃഖങ്ങളെഅറിയാതെ അല്ല ഇത് പറയുന്നത് ) ഡാനി ഡാർവിൻ (മഴവില്ല്)