Already a member ? Please Login


Dany Darvin

പുഴയും സൂര്യനും പ്രണയിക്കുമ്പോൾ

പുഴയും സൂര്യനും പ്രണയിക്കുമ്പോൾ :- പുഴ സൂര്യനോട് : "നിന്നെ പ്രണയിക്കാനേ എനിക്കാവൂ. നിന്നിലേക്കൊന്ന് ഒഴുകി എത്തണമെന്നുണ്ടെനിക്ക്. നിന്നിലെതപനത്തെ ശമിപ്പിക്കാൻ. സാദ്ധ്യമല്ലെന്നറിഞ്ഞിട്ടും ശാന്തമായി ഒഴുകുന്ന എന്നിൽ, ജ്വലിക്കുന്ന നിന്റെമുഖം പ്രണയം വാരി വിതറുന്നു. നോക്കൂ, എന്റെ മുഖം ചുവന്നു തുടുക്കുന്നതും, എന്റെ മേനി തിളങ്ങുന്നതും നീ കാണുന്നില്ലേ? നമ്മളുടെ സമാഗമനം പ്രതീച്ച് ഓരോ ആളുകളും നമ്മിലേക്ക് എത്തി നോക്കുന്നു." സൂര്യൻ പുഴയോട്: " നിന്റെ പ്രണയം ഞാൻ കാണാഞ്ഞിട്ടല്ല. നിന്നിലെക്കെത്താനായാൽ എന്നിലെ തപനം നിനക്ക് താങ്ങാനാവില്ല. നീ തിളച്ചു മറഞ്ഞു വിഹ്വല പെടുന്നത് എനിക്കെങ്ങിനെ സഹിക്കാനാകും? എന്നിലെ കിരണങ്ങൾ ഏറ്റുവാങ്ങി പ്രണയിനീ, നിൻ പൂമേനി തിളങ്ങുന്നതുകണ്ട് ഞാനിവിടെ സായൂജ്യമടയുന്നത് നിനക്ക് കാണാനാവുന്നില്ലേ? സന്ധ്യായാമത്തിൻ എൻ അരുണിമ ഏറ്റുവാങ്ങുമ്പോൾ നീയെത്ര സുന്ദരി! സന്ധ്യാനേരം വിടവാങ്ങുന്നവേളയിൽ നാളെ വീണ്ടും കാണാമെന്ന പ്രതീക്ഷയിൽ പുഴയും, സൂര്യനും. കുണുങ്ങി ഒഴുകുന്ന അവളുടെ ചന്തം ഒന്നുകൂടിനോക്കികണ്ട് മതിയാകാതെ അവനും, അവനിലെ അരുണിമമായുന്നത് ഒളികണ്ണാലേ നോക്കിഅവളും. ഡാനി ഡാർവിൻ (മഴവില്ല്)