Already a member ? Please Login


Dany Darvin

മുഖപുസ്തകത്തിലെ നൻമകൾ

കഥ: മുഖപുസ്തകത്തിലെ ചില നൻമകൾ:- "എടീ, ശുഭദിനം" 8. AM " നീ വല്ലതും കഴിച്ചോ'' 10 AM "ടീ പെണ്ണേ ജോലിക്കു പോയോ " 12 PM. ഉറക്കം വിട്ടുമാറാത്ത കണ്ണുകൾ വലിച്ചു തുറന്ന് ഫോൺ ഓണാക്കുമ്പോൾകിഷോറിന്റെഈ മെസ്സേജുകളെല്ലാം വന്ന് നിറഞ്ഞിട്ടുണ്ടാകും ആമിയുടെ ഫോണിൽ. "ശുഭദിനംഡാ " നീ കഴിച്ചോ എന്തേലും ? ഞാൻ പോകാൻ നോക്കട്ടെ. വൈകുന്നേരം കാണാം ". മറുപടി കൊടുത്ത ഉടൻ വന്നു ഒരു കൈപത്തിയുടെ Sticker' കിടക്കയിൽ കിടന്നു കൊണ്ടുതന്നെ അവൾ ചിന്തിച്ചു. തന്റെ ജീവിതത്തിലേക്ക് അവൻ കടന്നുവന്ന രംഗങ്ങൾ. ലോകത്ത് എല്ലാ ബന്ധങ്ങളിലും രക്തബന്ധം മാത്രമാണ് ശാശ്വതമായിട്ടുള്ളത് എന്ന് താനും വിശ്വസിച്ചിരുന്നു. അവനെ പരിചയപെടുന്നതു വരെ. ആ ദിവസം എന്നത്തേയും പോലെ തനെഴുതിയ കഥയുടെ കമന്റുകൾക്ക് reply കൊടുക്കുകയായിരുന്നു ആമി. 'സുന്ദരം, നൈസ് ,നല്ല കഥ എന്നിങ്ങനെയുള്ള കമന്റുകൾക്കൊപ്പം ചിലർ തന്റെ പ്രൊഫൈൽ ചിത്രത്തിന് പ്രാധാന്യം കൊടുത്തിരിക്കുന്നു. അതിനെല്ലാം ഒരു തണുപ്പൻ മറുപടിയും കൊടുത്തു വരുമ്പോൾ "നല്ല എഴുത്ത്, വിശദമായി പിന്നെ മറുപടി തരാം. ഇപ്പോൾ തിരക്കിലാ" എന്ന കമന്റിൽ കണ്ണുകളുടക്കി. എന്തോ ചിരപരിചയം ഉണ്ടെന്നു തോന്നുന്ന പോലുള്ള വാക്കുകൾ. പിന്നീടതു മറന്നു. രണ്ടു ദിവസം കഴിഞ്ഞ് തന്റെ ഒരു കവിതക്ക് അയാളുടേയും കമൻറ് ഭാഗമായി. ഫ്രണ്ട് റിക്വസ്റ്റ് വന്നപ്പോൾ പ്രൊഫൈൽ ചെക്ക് ചെയ്ത് ഒരു സാധാരണ ഐ. ഡി എന്നു കണ്ടു തൃപ്തിയായി സ്വീകരിച്ചു. പിന്നീട് മെസ്സെഞ്ചറിൽ വന്ന പരിചയപ്പെടലും. "ഞാൻ കിഷോർ . കഥകൾ വായിക്കാറുണ്ട് കേട്ടോ. ജസ്റ്റ് പരിചയപെടാമെന്നു കരുതി വന്നതാ. ശരി, നാളെ കാണാം'. നല്ലൊരു സുഹൃദ് ബന്ധം വളരാൻ വെറും ദിനങ്ങളേ വേണ്ടിവന്നുള്ളൂ. കുടുംബത്തിലെ ഒരംഗത്തിനോടുള്ള അടുപ്പം പോലെ. ........................................................................... ആമിയുടെ വാക്കുകളിലൂടെ .............................................................................. " ഭക്ഷണം കഴിച്ചോ, ജോലിക്കു പോയോ?" എന്നീ ചോദ്യങ്ങൾ രണ്ടു പേരുടേയും ചാറ്റിങ്ങിലെ മുടങ്ങാത്ത ഇനമായി മാറി. പിന്നീട് വ്യക്തിപരമായ ജീവിതത്തിലെ ദു:ഖങ്ങളും സന്തോഷങ്ങളും പങ്കുവെച്ചു. ചെറിയ ചെറിയ പിണക്കങ്ങളുടെ കാരണക്കാരി ഞാൻ തന്നെയായിരുന്നു. പക്ഷെ അതിനു ശേഷമുള്ള ഇണക്കം. അതാണ് കൂടുതൽ സന്തോഷം. എന്റെ ആത്മ സൗഹൃദങ്ങൾ, കുടുംബം എല്ലാം അവന്റേതു കൂടിയായി. അവനറിയാത്ത ഒരു കാര്യവുമില്ല. എന്റെ കണ്ണൊന്നുനിറഞ്ഞാൽ അവനതു അകലങ്ങളിലിരുന്നു മനസ്സിലാക്കിയിരുന്നു. ചിലപ്പോൾ ഒരു മകനേ പോലെ കൊഞ്ചിയും, സഹോദരനെ പോലെ തല്ലുകൂടിയും, സുഹൃത്തിനെ പോലെ കളിച്ചുചിരിച്ചും, അച്ഛനേ പോലെ ശാസിച്ചും സ്നേഹിച്ചുമെല്ലാം അവൻ എന്നോടൊപ്പം കൂടി. അവന്റെ ശാസനകളിൽ ചിലപ്പോൾ എന്റെ കണ്ണു നിറയും. കുറച്ചു കഴിയുമ്പോൾ എനിക്കു മനസ്സിലായി, ഇതാണ് ആനന്ദ കണ്ണീർ എന്ന്. അവന്റെ ഒരു ദിവസത്തെ ചലനം പോലും എന്റെ മനസിലും അറിയാമെന്നായി. എന്റെ പ്രീയപെട്ടവരുടെ കൂടെ മനസുകൊണ്ട് ഞാൻ അവനേയും ചേർത്തു വെച്ചു. അവന്റെ പരുക്കൻ മനസിലെ അകക്കണ്ണുകൾ നിറയുന്നതു പോലും എനിക്ക് വ്യക്തമാണ്. കാരണം ആ സമയങ്ങളിൽ എന്നിൽ നിന്ന് രക്ഷപ്പെടാൻ ഒരു ഗുഡ് നൈറ്റ് അവൻ പറയും. അത്രയും വേഗത്തിൽ സ്ളീപ് വെൽ എന്ന ആശംസയും. അതിൽ എല്ലാം വ്യക്തം. എനിക്കറിയാം ഞങ്ങൾ തമ്മിൽ എന്തോ ഒരു മുൻ ജൻമ ബന്ധമുണ്ടെന്ന്. അതെന്താണെന്ന് വ്യക്തമല്ല. ഇനിയും ഒരു ജന്മമുണ്ടെങ്കിൽ സഖേ, നിന്റെ എല്ലാ നൻമയോടും കൂടി എനിക്ക് വീണ്ടും ലഭിക്കണേ എന്നാണ് എന്റെ പ്രാർത്ഥന. ഞാൻ പറയാൻ ബാക്കിവെച്ചത് ഞാൻ അപ്പോൾ പറയാം........ ......................................... .......................................... ബാക്കി അവൾ പറയുന്നത് വരെ മനസിലായിരം.... ചോദ്യങ്ങളുമായി ............. നിങ്ങളേ പോലെ ഞാനും. ........................................................ മഴവില്ല് ( ഡാനി ഡാർവിനി