Already a member ? Please Login


Thushara Kaattookkaran

മധുരിക്കും ഓർമ്മകൾ

ഓർമ്മകൾ കഴിഞ്ഞു പോയ ഇന്നലെകളുടെ ഓർമകളും വരാനിരിക്കുന്ന നാളെയെ കുറിച്ചുള്ള സ്വപ്നങ്ങളുമാണ് ഓരോ ജീവനെയും നയിക്കുന്നത്...ഓർമ്മകൾ എന്നും നമുക്ക് വിലപ്പെട്ടതാണ് ചിലപ്പോൾ അത് നമുക്ക് ചെറിയ ഒരു പുഞ്ചിരി മുഖത്തേകി മാറി മറയും, മറ്റുചിലപ്പോൾ നമ്മെ അഗാധമായ ചിന്തയിലേക്ക് തള്ളിയിട്ടു കണ്ണുകളിൽ ഈറനണിയിക്കും..നമ്മൾ ചുറ്റുമുള്ള തിരക്കുകളിൽ നിന്നും ബഹളങ്ങളിൽ നിന്നും അല്പം ഒന്നു മാറി ഒന്നു തനിച്ചിരുന്നു നോക്കിയേ..അപ്പോൾ ഓടിയെത്തും കൂട്ടുകൂടാൻ കുറേ ഓർമ്മകൾ...തനിച്ചിരിക്കുന്ന ചിലരെങ്കിലും ആലോചിച്ചിരുന്നു പുഞ്ചിരിക്കുന്നതും ചിലപ്പോൾ കണ്ണുതുടയ്ക്കുന്നതും നമ്മൾ കണ്ടിട്ടുണ്ടാകും മധുരിക്കുന്നതും കയ്ക്കുന്നതുമായ ഓർമ്മകൾ അയവിറക്കുന്നതാകും അവർ..തനിച്ചിരിക്കുമ്പോൾ ഓടിയെത്തുന്ന ചീത്തഓർമകോളോട് കൂട്ടുകൂടാണ്ടിരിക്കുക..നമ്മുടെ ജീവിതത്തിൽ മധുരിക്കുന്ന ഒരുപാടു നല്ല ഓർമ്മകൾ ഉണ്ടായിട്ടിണ്ടാകും, ജയങ്ങളും, സന്തോഷനിമിഷങ്ങളും നമ്മുടെ വീട്ടിലുള്ളോരുമായി ചിലവിട്ട സുന്ദര നിമിഷങ്ങളും കുട്ടികാലത്തും കൗമാരത്തിലും ചെയ്തു കൂട്ടിയ കുഞ്ഞീതും വലുതുമായ വികൃതികളും ...വീട്ടിൽ പറയാണ്ട് കൂട്ടുകാരുമൊത്തു കറങ്ങി നടന്നതും അതുവഴി ഇണ്ടായിട്ടുള്ള മണ്ടത്തരങ്ങളും ....പുതിയ പുതിയ ഓർമ്മകൾ അന്വേഷിച്ചു കൂട്ടുകാരുമൊത്തു പോയ വഴികളും അങ്ങനെ അങ്ങനെ മധുരിക്കുന്ന ഒട്ടേറെ ഓർമ്മകൾ ഇണ്ടാകും അവരുമായി കൂട്ടു കൂടിക്കോളൂ..നിങ്ങൾ പോലും അറിയാതെ നിങ്ങളുടെ മുഖത്തു വിരിയും മധുരമൂറുന്ന പുഞ്ചിരി..എന്നും അത് അങ്ങനെ തന്നെ നിലനിൽക്കട്ടെ..ഇനി നമുക്ക് സ്വപ്നം കണ്ടു തുടങ്ങാം നാളെയുടെ മധുരിക്കുന്ന ഓർമകൾക്ക് വേണ്ടിയുള്ള സ്വപ്‌നങ്ങൾ

**തുഷാര കാട്ടൂക്കാരൻ**