Already a member ? Please Login


Dr. THEERDHA SANDEEP

{ എൻറെ സുഹൃത്തിൻറെ ആവശ്യപ്രകാരം........ } എൻറെ ആഘോഷങ്ങൾ :::::::::::::::::::::::::::::::::::::::::::::::::::::::::

നമ്മൾ തനിച്ചു കണ്ടിരുന്ന നിമിഷങ്ങൾ എനിക്കെന്നും പ്രിയപ്പെട്ടതാണ്. അന്ന് നമ്മളിൽ പെയ്തു നിറഞ്ഞിരുന്ന മൗനത്തിനു പറയാൻ ഒരായിരം കഥകളുണ്ട്, മരണം വിളിച്ചാലും മറക്കാത്ത ഓർമകളുണ്ട്. എൻറെ നോക്കിൽ നീ പകർന്നിരുന്ന മൂകമായ പ്രതീക്ഷകളുണ്ട്. പുൽകാൻ വെമ്പി നിന്ന നീ എൻറെ വിരൽത്തുമ്പിൽ പോലും ഒന്ന് സ്പർശിക്കാതെ നിൻറെ കണ്ണുകൾ കൊണ്ടെന്നെ വലിഞ്ഞുമുറുകിയ പവിത്രതയുണ്ടായിരുന്നു. പിന്നീട് എൻറെ വാചാലതയിൽ നാം തമ്മിൽ പങ്കുവച്ച സ്വച്ഛസ്വപ്നങ്ങളുടെ വർണ്ണഭേദങ്ങളുണ്ട്. നിൻറെ വാക്കിൻറെ മുൾമുനയിൽ നീറിപ്പിടഞ്ഞ നോവുകളുണ്ട്. എന്തിനോ വേണ്ടി ഓരോ വട്ടം നീ ഒഴിഞ്ഞുമാറുമ്പോൾ ജീവിക്കാൻ ആഗ്രഹിക്കാത്ത എൻറെ ആത്മാവിൽ നിറഞ്ഞു നിന്ന നിരാശകളുണ്ട്. മറ്റാരുടെയോ സാമീപ്യത്തിൻറെ കയങ്ങളിൽ നിന്നെ പൂർണ്ണമായും നഷ്ടപ്പെട്ടു എന്ന തിരിച്ചറിവിലും എന്നെ താങ്ങി നിർത്തിയ എൻറെ വിശ്വാസങ്ങളുണ്ട്. ഒടുവിൽ കണ്ണിൽ എനിക്കായി കാത്തുവച്ച രണ്ട് വെളുത്ത മണികളിൽ എന്നെ കണ്ട നാൾ നിൻറെ നെഞ്ചിൽ വീണു പൊട്ടിക്കരഞ്ഞ എൻറെ സങ്കടങ്ങളുണ്ട്. ഇവയെല്ലാം എനിക്കു മാത്രം തന്ന് എൻറെ മാത്രമായ നിന്നോടൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളാണ് എനിക്ക് എന്നും അലിവോലുന്ന ആഘോഷങ്ങൾ!!!!!!!!!!!!!!!!!!!