Already a member ? Please Login


Dr. THEERDHA SANDEEP

കാത്തിരിക്കും

നീ നടന്നു പോകുന്ന ഒറ്റയടിപ്പാതയിൽ നിൻറെ കാൽപാടുകളിൽ പാദമുറപ്പിച്ച് ഓരോ അടിയും ഞാൻ നടന്നടുക്കുമ്പോൾ വാചാലമായി നിന്നെ സ്നേഹിച്ചിരുന്ന, സംരക്ഷിച്ചിരുന്ന ഒരു മനസുണ്ടായിരുന്നു എനിക്ക്. ഒരിക്കൽ പോലും തിരിഞ്ഞു നോക്കാതെ നീ മുന്നോട്ട് നീങ്ങുമ്പോൾ ഞാൻ ചിന്തിച്ചിട്ടുണ്ട് എന്തിനാവാം ഈ പിന്തുടരുന്നതെന്നു. എങ്കിലും അകാരണമായി നിന്നെ പ്രണയിക്കുന്നത് എന്നും എനിക്ക് ഒരു ഹരമായിരുന്നു, ഇപ്പോഴും. ഒരുനാൾ എൻറെ വാചാലത മൗനത്തിൽ അലിഞ്ഞുചേർന്നു മൂകമാകുമ്പോൾ , എനിക്കായി നീ തിരഞ്ഞിറങ്ങുമെങ്കിൽ, ജീവനറ്റ എൻറെ ശരീരത്തിനുള്ളിൽ നീയറിയാതെ പോയ എൻറെ ഹൃദയത്തിനുള്ളിൽ നിനക്കായ് ഞാനൊരു വാക്ക് സൂക്ഷിച്ചിട്ടുണ്ട് ' കാത്തിരിക്കും'. അതിൽ നിനക്ക് വിശ്വാസമുണ്ടേൽ ഞാൻ പുനർജനിക്കും നിൻറെ കാതുകളെ ശബ്ദമുഖരിതമാക്കാൻ, നിൻറെ പ്രാണനെ പ്രണയം കൊണ്ട് പൊതിയാൻ, നിൻറെ ജീവനെ ശ്വാസം കൊണ്ട് നേടാൻ. അന്ന് നിനക്കായി കാച്ചിക്കുറുക്കിയ വാക്കുകൾ കൊണ്ട് ഞാനൊരു വാചകം എഴുത്തും 'ഞാൻ നിന്നെ പ്രണയിക്കുന്നു.....................'