Already a member ? Please Login


Dr. THEERDHA SANDEEP

[ എൻറെ നഷ്ടബോധം ] എൻറെ ചിലങ്കകൾ

നൃത്തത്തിൻറെയും നാട്യത്തിൻറെയും ബന്ധമോ, സമാനതകളോ, വ്യത്യാസങ്ങളോ, അറിഞ്ഞിട്ടോ, ആഴത്തിൽ പഠിച്ചിട്ടോ അല്ല എൻറെ കാലുകൾ ആദ്യമായി ചിലങ്കയണിഞ്ഞത്. കളങ്കമില്ലാത്ത, ഇടറിവീഴാൻപോന്ന ചെറുപാദങ്ങൾക്ക് അന്നത് ഒരഴക് മാത്രമായിരുന്നു. കാലം അതിന്റെ ഒഴുക്കിൽ കൊണ്ടുനടന്ന താളവും ഭാവലയങ്ങളും എപ്പോഴോ എൻറെ മനസിൻറെ തീരത്തേക്ക് തിരതല്ലി കയറ്റി. പിന്നെ എന്റെ മുന്നിൽ കാണുന്ന ഏതു ഭാവവും എൻറെ കൺതുമ്പിൽ വിരിയാൻ തുടങ്ങിയപ്പോൾ, കാലിലെ ചിലങ്കമണികളുടെ നാദത്തിൽ എൻറെ മനസും നിറഞ്ഞാടിത്തുടങ്ങി. അങ്ങിനെ ഓരോ വട്ടവും ആ ചിലങ്കകൾ എൻറെ ആത്മാവായി. ജീവിതത്തിൻറെ അച്ചടക്കമില്ലാത്ത സാഹചര്യമെന്ന ഊരാക്കുടുക്കിൽ പെട്ടപ്പോൾ എൻറെ കാലിൽ നിന്നും ആ ചിലങ്കകൾ അഴിഞ്ഞുപോയി. ഒരിക്കൽ കൂടി അത് അണിയാൻ പിന്നീട് ഞാൻ ശ്രമിച്ചിട്ടില്ല. മറന്നുപോയിട്ടല്ല, ഓർക്കാൻ തയ്യാറാകാത്തതു കൊണ്ട് മാത്രം. എങ്കിലും അവസാനശ്വാസം വരെ ആ ചിലങ്കകൾ എൻറെ ഉള്ളിലുണ്ടാകും. കാരണം തിരിച്ചറിവിൻറെ തിരുകരങ്ങൾ കൊണ്ട് ഞാനത് കെട്ടിയത് എൻറെ മനസിലാണ്..................