Already a member ? Please Login


Ammukkutty

സെമിത്തേരിയിലെ നിഗൂഡത ഭാഗം -2

സെമിത്തേരിയിലെ നിഗൂഡത ഭാഗം -2      കണ്ണു തുറക്കുമ്പോൾ എന്നിലേക്ക് നോക്കിയിയിക്കുന്ന തുറിച്ച രണ്ട് കണ്ണുകളാണ് കണ്ടത്. റീത്തയുടെ മുഖത്ത് പ്രത്യേകിച്ച് ഒരു ഭാവവുമില്ല.ഞാൻ ഉണർന്നത് കണ്ട അവർ താഴേക്കിറങ്ങിപ്പോയി.നേരം പുലർന്നോ ഞാനിത്രയും നേരം ഉറങ്ങിയോ അതും ഇത്രയും സമയം സ്റ്റെയർകേസിനടുത്ത് ഞാനെങ്ങെനെയെത്തി.? സെമിത്തേരിയിലേക്ക് തുറക്കുന്ന ജനൽ അടഞ്ഞുകിടക്കുന്നു.. ഇന്നലെ ഞാനിത് തുറന്നതാണല്ലോ റീത്ത അടച്ചതാവും.ജനലിന്റെ കൊളുത്ത് മാറ്റി ഇന്നലെ സ്ത്രീരൂപം കണ്ട സെമിത്തേരിയിലേക്ക്. കാട്പിടിച്ച് കിടക്കുന്നതല്ലാതെ മറ്റൊന്നും കണ്ടില്ല. മൊബെൽ ഫോണെടുത്ത് ചാർജ്ജിലിട്ട ശേഷം പുറത്തിറങ്ങി  പൊളിഞ്ഞു തുടങ്ങിയ ഗേറ്റിലെ പേരു മങ്ങി കാണപ്പെട്ടു  'പാരഡൈസ്'. പള്ളിക്കു മുന്നിൽ ആരുമുണ്ടായില്ല. ദൈവ വിശ്വാസം പണ്ടേയില്ലാത്തതിനാൽ ഉളളിലോട്ട് കയറാൻ ശ്രമിച്ചില്ല. മുറ്റത്തു കൂടി കുറച്ച് നേരം ഉലാത്തി. വലിയ ആൾപ്പെരുമാറ്റമുള്ളതായി തോന്നിയില്ല. നല്ല വൃത്തിയായി പരിപാലിച്ച ചെടികളിൽ പോലും വിഷാദ ഭാവം. "ആരാ?" അമ്പതിനടുത്ത ഒരാളുടെ ചോദ്യം. കാഴ്ചയിൽ ഫാദറാണെന്നു തോന്നുന്നില്ല. " ഞാൻ അച്ഛനെയൊന്നു കാണാൻ വന്നതാ." അയാളൊന്നു ചിരിച്ചു. " അതേയോ..... ഞാനിവിടുത്തെ കപ്യാരാ .അച്ഛൻ അടിവാരം വരെ പോയേക്കുവാ. രാത്രിയാവും തിരിച്ചു വരുവാൻ." ഇതും പറഞ്ഞങ്ങനെ ഇളിച്ചു നിൽക്കുകയാ.അയാളുടെ നിൽപ്പും ഭാവവും കണ്ടപ്പോൾ ഒരരപിരി ലൂസായി തോന്നി. "ഞാൻ പിന്നീട് വന്ന് കണ്ടോളാം." ഇറങ്ങി നടക്കാൻ ഭാവിച്ചപ്പോൾ അയാൾ വിടാനൊരുക്കമല്ലായിരുന്നു. "അതേയ്.. എവിടന്നു വരുവാ" പടിഞ്ഞാറോട്ട് ചൂണ്ടി പാരഡൈസ് ബംഗ്ലാവ് കാണിച്ചു കൊടുത്തു. കപ്യാരുടെ മുഖത്ത് ഭീതി പരന്നു. ഞാനിറങ്ങി നടന്നപ്പോൾ പിന്നിലയാൾ യേശുവിന് സ്തുതി ചൊല്ലുകയായിരുന്നു.   എന്തായാലും സെമിത്തേരിയിലേക്ക് പോകാൻ തന്നെ ഞാൻ തീരുമാനിച്ചു.ഇരുമ്പുപൂട്ടിട്ടു പൂട്ടിയ അതിന്റെ ഗേറ്റു പോലും തുരുമ്പെടുത്തു തുടങ്ങിയിരുന്നു. ഗേറ്റ് ചാടിക്കടന്നു ഞാൻ ഇന്നലെ രൂപം കണ്ടു എന്നു തോന്നിയ ഭാഗത്തെത്തി. വാടിത്തുടങ്ങിയ ഒരു വയലറ്റ് ആമ്പൽപൂ ഒരു ശവക്കല്ലറയുടെ മുകളിൽ കണ്ടു. മങ്ങിത്തുടങ്ങിയ അക്ഷരങ്ങളിലേക്കെന്റെ കണ്ണുകളിലെ വെളിച്ചം ആഴ്ന്നിറങ്ങി. ജാൻവിറ്റാ ഡിവോൺസ്ക്കി ജനനം: 1929 മരണം: 1946 . ജാൻ വിറ്റയെ കാണാതായിഎന്നല്ലേ സേവ്യർ പറഞ്ഞത്? അപ്പോൾ ഇതോ.       തിരികെ ബംഗ്ലാവിലെത്തുമ്പോൾ ആകെ സംശയങ്ങൾ മാത്രമായിരുന്നു.ബംഗ്ലാവ് മൊത്തം നടന്നു കാണാൻ തന്നെ ഞാനുറപ്പിച്ചു. തറയിൽ പലക നിരത്തിയും കരിങ്കൽ പാകിയും കാലാവസ്ഥയെ അതിജീവിക്കാൻ പഴയ കാല പണിത്തരം. കൂടുതൽ മുറികളും പൂട്ടിത്തന്നെ കിടക്കുകയായിരുന്നു. തുറന്നു കിടന്ന മുറികളിലെല്ലാം പുഴക്കരയിലെ ചളിയുടേതിനു സാമ്യമായി  തരം ദുർഗന്ധം കെട്ടിക്കിടന്നിരുന്നു. പിന്നിൽ ഒരു നിഴൽ പോലെ.ആരോ കടന്നു പോയത് പോലെ .പക്ഷേ ആരേയും കാണുന്നില്ല.നീണ്ട ഇടനാഴി ശൂന്യമായിരുന്നു. തോന്നലാവാമെന്നോർത്ത് വീണ്ടും ഞാൻ മുന്നോട്ട്. മുറിയുടേയും ചുവരിന്റേയും നിർമ്മിതി പോലും അത്ഭുതം തോന്നി.    അത് കഴിഞ്ഞുള്ളത് വലിയൊരു ഹാളായിരുന്നു. ഹാളിന്റെ വലതു വശത്തായി ചെറിയൊരു കിളിവാതിൽ അതൊരു മുറിയിലേക്കുള്ള കവാടമായിരുന്നു. ഫർണ്ണീച്ചറുകളും, ജനലുകളുമൊന്നുമില്ലാത്ത ചെറിയൊരു മുറി. ചുവരിലൊരു ഭാഗത്ത് ഒരു ഫാമിലി പെയിന്റിംഗ് .ഇതാവും എലീറ്റാമദാമ്മയും ഡിവോൺസ്ക്കിസായിപ്പും മക്കളും. അതു കഴിഞ്ഞു ജാൻവിറ്റയുടെ ചിത്രം. എന്താ ഒരു ബോഡി സ്ടെക്ച്ചർ .വിരലുകളാൽ പെയിന്ററിങ്ങിനു പുറത്തെ ഗ്ലാസ്സിൽ അവളുടെ ചുണ്ടിലെ പൊടി തുടച്ചു.എന്നിലേക്ക് ആരോ അടുത്തു വരുന്നുണ്ട്. പക്ഷേ ആരേയും കാണാൻ കഴിയുന്നില്ല. ഒരു കാര്യത്തിൽ എനിക്കു സംശയം തോന്നി.  രണ്ടടി ഞാൻ പിന്നോട്ട് വെച്ചു.ഞാൻ ആ മുറിയിൽ കയറിയപ്പോൾ ഉള്ള റൂമിന്റെ വിസ്താരം ഇപ്പോൾ കുറഞ്ഞിരിക്കുന്നു.അതു പോലെ മേൽഭാഗവും താഴെയുള്ള ഭാഗവും തമ്മിലുള്ള അന്തരവും കുറഞ്ഞിരിക്കുന്നു. എന്തോ മാനുഷികമല്ലാത്ത മറ്റെന്തോ ആ മുറിയിൽ ഉള്ളത് പോലെ.അനുനിമിഷം മുറിയുടെ വിസ്താരം കുറഞ്ഞു വന്നു. ഈ മുറി നിമിഷങ്ങൾ കൊണ്ട് ഇടുങ്ങിയിടുങ്ങി ഞാനിതിനകത്ത് ഞെരിഞ്ഞമരാൻ പോകുകയാണെന്ന തിരിച്ചറിവിൽ നിൽക്കുമ്പോൾ ചുവരിലെ ഫാമിലി പെയിന്റിഗിലിപ്പോൾ ജാൻവിറ്റ മാത്രം ആ മുഖത്ത് പഴയ സൗമ്യതയ്ക്ക് പകരം മറ്റേതോ ഭാവം.സായിപ്പും മദാമ്മയും മകനുമെവിടെ? ജാൻവിറ്റയുടെ തനിച്ചുള്ള ഫോട്ടോയിലേക്ക് നോക്കിയ ഞാനും ഒരു നിമിഷം പകച്ചു. അവളുടെ ചുണ്ടിൽ നിന്നും ഗ്ലാസിലൂടെ രക്തം ഒഴുകുന്നുണ്ടായിരുന്നു. [ തുടരും]