Already a member ? Please Login


Suja Susan Jacob

ഒരു നിസ്സാര കുരുക്ക്

അതിരാവിലെ തിരക്കിനിടയിൽ അറിയാതെ വീണൊരു കുരുക്ക് . വളരെ ചെറിയൊരു കൈയബദ്ധം . കുറച്ചൊന്നുമല്ല അതെന്നെ വിഷമിപ്പിച്ചത് . അഴിക്കാൻ ശ്രമിക്കുമ്പോൾ വീണ്ടും മുറുകിപ്പോയൊരു കുരുക്ക് . ശ്രമിച്ചിട്ടും ശ്രമിച്ചിട്ടും ........ നിവൃത്തിയില്ലാതെ ........... അവസാനം ഒരു മൂലയ്ക്ക് ഉപേക്ഷിച്ചു . പകരം കുരുക്കില്ലാത്ത മറ്റൊന്നിനെ സ്വീകരിച്ചു . എന്നാലും ഉപേക്ഷിച്ച കുരുക്ക് , അഴിക്കാൻ പറ്റാഞ്ഞതിനെപ്പറ്റി ചിന്തയായി !! അതൊരു വലിയ വിഷമമായി . ദാ !! ഒരവസരം കിട്ടി ....... ഒന്നു ശ്രമിച്ചുനോക്കാം . ക്ഷമയെ കൂട്ടിനു വിളിച്ചു. അതേ !! സ്വല്പം പരിശ്രമവും കരുതലോടെ ............. കുരുക്കിതാ എന്റെ മുൻപിൽ അഴിഞ്ഞങ്ങനെ ഹാ ......... ഗൂഢസ്മിതത്തോടെ ......... ഹാവൂ !! എന്തൊരാശ്വാസം !! രാവിലെയുണ്ടായ ഒരു നിസ്സാര അനുഭവമാണേ .!!! എങ്കിലും അതെന്നെ ചിന്തിപ്പിക്കുന്നു . അതേ ഒരു നിസ്സാരകാര്യത്തിൽനിന്നും വളരെ വലിയൊരു ചിന്ത !! ഇങ്ങനെതന്നെയല്ലേ യഥാർത്ഥത്തിൽ ജീവിതത്തിലും സംഭവിക്കാറെന്ന് !! സഹനം ,ക്ഷമ , ഇത്തിരി കരുതൽ . ഇതൊക്കെ പോരേ ഉപേക്ഷിക്കപ്പെട്ട പല ബന്ധങ്ങളും......... പുനരുജ്ജീവിപ്പിക്കാനെന്ന്. എല്ലാവർക്കും നന്മകൾ വരട്ടെയെന്നാഗ്രഹിച്ചുകൊണ്ട് .

സുജ്?