Already a member ? Please Login


Sneha Victor

നല്ല പാഠം

നല്ല പാഠം.... വിളമ്പിയത് ഭക്ഷിക്കാൻ- പഠിപ്പിച്ചത്, അമ്മയായിരുന്നു... അവകാശപ്പെട്ടത്- വിട്ടുകൊടുക്കണമെന്ന്, അപ്പനും... കഠിനമായ പാഠങ്ങൾ... ഇഷ്ടമില്ലാത്ത പലതും ഇഷ്ടപ്പെടണമെന്ന, ഉപ തലക്കെട്ടുകൾ... പഠിച്ചു; സ്ലേറ്റിലല്ല- എഴുത്താണി തെളിയാത്ത, ജീവിതത്തിന്റെ ബ്ലാക്ക് ബോർഡിൽ... അല്ലെങ്കിൽ, ഞാൻ ജയിക്കയില്ലായിരുന്നു, അല്ല, നാം ജയിക്കയില്ലായിരുന്നു... #ചെമ്പകം#


Dany Darvin

എന്റെ പ്രയാണം

എന്റെ പ്രയാണം :- ജീവിതയാത്രതുടങ്ങിയാലിടക്കു വിരാമമനിവാര്യം വീണ്ടുമൊരു തുടക്കത്തിനായിടുകിൽ മാത്രം. ഇഷ്ടമില്ലേലും ഞാനുമെടുത്തൊരു അർദ്ധവിരാമം, ജീവിതത്തിൻമടുപ്പിൽ നിന്നൊരാശ്വാസമാകാൻ. ആവർത്തന വിരസതകൾക്കപ്പുറമെൻഅലസതയും കൂട്ടായി ചേർന്നപ്പോൾ പൂർണ്ണമായ അർദ്ധവിരാമം. ഇനിഞാൻ വീണ്ടും തുടങ്ങീടട്ടെ എൻപ്രയാണം പാതിയിൽവെച്ച് നിർത്തിടുവാൻ ശ്രമിക്കാതെ . ഒത്തിരിദൂരം താണ്ടണമെനിക്കിനി വിശ്രമമില്ലാതെ, എൻപൂർണ്ണ വിരാമത്തിലെത്തീടുന്നതുവരെയും. പോകുന്നവഴിയെ കൂർത്ത കല്ലുകൾ,മുള്ളുകൾ ആർത്തിരച്ച് തിരമാലകൾ കുറുകെ വഴിമുടക്കുന്നു. കൊടുങ്കാറ്റിൽ ഞാനാടി ഉലയുന്നു, വീഴുന്നു മഞ്ഞുവീണു മൂടുന്നവീഥികൾക്കൊപ്പം കൂരിരുട്ടിൽ ഞാൻ തപ്പിതടഞ്ഞിടുന്നൂ. എങ്കിലും തുടർന്നുകൊണ്ടിരിക്കുമീ യാത്ര സഹയാത്രികർക്കൊപ്പം ഉല്ലസിച്ചു ഞാൻ. യാത്രയാകട്ടെ ഒരു ഇടവേളക്കു കാത്തു നിൽക്കാതെ കാണാമെനിക്ക് അങ്ങുദൂരെയൊരു പൊൻകിരണം. ഡാനി ഡാർവിൻ (മഴവില്ല്)


Dany Darvin

ഉയർത്തെഴുന്നേൽപ്പ്

ഉയർത്തെഴുന്നേൽപ്പ് :- .................................................. വിഫലശ്രമം - ശ്രവണശക്തന്റെ മുന്നിൽ പറയുന്നതെല്ലാം പോത്തിന്റെ കാതിൽ കിന്നരമോതുന്നപോൽ. ബധിരൻതൻ ചെവിയിലോതിയ പലതും ആത്മാവിലവൻസാംശീകരിച്ചെടുക്കുന്നു അന്ധൻ കാണാക്കാര്യങ്ങളൊപ്പിയെടുക്കുമ്പോൾ കണ്ണുള്ളവൻ കാണാത്തതിനെ പരതുന്നു. കണ്ണും കാതുമടഞ്ഞ നിങ്ങൾ ഭാഗ്യവാന്മാർ ഇവിടെ നീ ദുഷ്ചെയ്തികൾകാണണ്ട, കേൾക്കണ്ട. കണ്ടും കേട്ടും മിഥ്യയെന്നു കരുതി ഓടിയൊളിക്കാൻ നടത്തും ഞങ്ങൾ ശ്രമം വൃഥാവിലാകുന്നപോൽ. നടക്കാൻ പാടില്ലാത്ത പലതും നടക്കുന്നു, ചെയ്യാൻ പാടില്ലാത്തവ ചെയ്യുന്നു. കൺകളെ, കാതുകളെ വിശ്വസിക്കാനാവുന്നില്ല. വിഫലശ്രമമായതിനാൽ അവയെ കൊട്ടിയടക്കുന്നു. എല്ലാം സാക്ഷി പ്രപഞ്ചം പോലും മലിനം. പുനർചിന്ത - കണ്ണുള്ളവൻ കാണൂ, ചെവിയുള്ളവൻ കേൾക്കൂ. അനേകം രോദനങ്ങൾ ഭൂമിയിൽ അലതല്ലുന്നു. കൈകാലിട്ടടിച്ചവ തളർന്നു മയങ്ങുന്നു. കൊട്ടിയടച്ച നീതികവാടത്തിൻ മുന്നിലവർ തലതല്ലിക്കരയുന്നതു കേൾക്കുന്നില്ലേ നീ? ഫീനിംഗ്സ് പക്ഷിയെ പോൽ ഉണർന്നു പോരാടും മനങ്ങളെ കണ്ടില്ലെന്നു നടിച്ച്തച്ചുടച്ചീടല്ലേ നിങ്ങൾ. ഇതിനായില്ലെങ്കിൽ ചൂഴ്ന്നെറിയൂ നിൻ കൺകളെ. ആ നിണം കൊണ്ടെങ്കിലും നിൻ ഹൃദയം- തിന്മക്കെതിരെ പടവാളൊരുക്കി പോരാടട്ടെ. ഡാനി ഡാർവിൻ // മഴവില്ല് //


Dany Darvin

അർക്കൻ പ്രതികരിക്കുമ്പോൾ

ഉരുകിയൊലിക്കുന്നു, ഭൂമിദേവി തപനത്തെ നേരിടാനാവാതെ നാമും . സൂര്യൻ ഉഗ്രകോപിയായ് മാറുമ്പോൾ നമ്മൾ മറന്നത് അവൻതൻ നന്മകൾ ഒന്നുദിച്ചില്ലേൽ കൂരിരുട്ടിൽ തപ്പി തടഞ്ഞ് തണുത്തു വിറക്കുന്ന ദേഹിയുമായ് നാം. ഭൂമീദേവിയുടെ മാറിടത്തെ തുരന്നും പച്ചപ്പിൻ അങ്കിവെട്ടി ദൂരെയെറിഞ്ഞ് അമ്മയെ പ്രഹേളികയാക്കാൻ ശ്രമിക്കും മക്കൾക്കുള്ളതിരിച്ചടി മാത്രമീ തപനം. അർക്കനെങ്കിലും പ്രതികരിക്കണ്ടേ നമ്മോട്? ഡാനി ഡാർവിൻ


Dany Darvin

ജയിക്കാനായി ജനിച്ചവൾ

ജയിക്കാനായി ജനിച്ചവൾ ...................................................... മരിക്കാനെനിക്ക് മനസ്സില്ല കൂട്ടരേ, ഇഞ്ചിഞ്ചായി കൊല്ലാൻ ശ്രമിക്കുകിൽ തോൽവി നിങ്ങൾക്കായി ഭവിച്ചിടും. ഞാൻ ജയിക്കാനായി ജനിച്ചവൾ. അഹംഭാവമിവൾക്കെന്നു കരുതല്ലേ നിങ്ങൾ അടിച്ചമർത്തപ്പെട്ടവൾ തൻ രോദനമെന്നറിഞ്ഞാൽ മതി. തകർന്ന മനസിനെ തളർത്താൻ ശ്രമിച്ചാൽ പരാജയം നിങ്ങൾക്കെന്നു തന്നെയറിയുക. എൻമനസാം ചിറകിനെ ഒടിക്കാനാകിലും - സ്നേഹമരുന്നിൻ ലേപനം പുരട്ടിയൊരുനാൾ ശക്തമായി തിരിച്ചു വരുമെന്നറിയുക നിങ്ങൾ. എന്റെ മരണമാഗ്രഹിക്കുന്നവർ മുന്നിൽ പുനർജന്മമായെത്തി ഞാനാക്രോശിക്കും. പിന്നെയുമാ വഴിയിൽ നിങ്ങൾ കാടത്വത്തിൻ നിഴൽവെട്ടം പരത്തി വന്നീടുകിൽ അരിഞ്ഞു തള്ളും ഞാനാ ചിറകുകൾ . വേണ്ടെനിക്കതിനായ് മൂർച്ചയുള്ളൊരായുധം എന്നിലെ സത്യത്തെയൊന്നുൾക്കൊണ്ടാൽ തളർത്തും നിങ്ങൾ തന്നിലെ മന:ശക്തി. അപ്പോൾ ഞാൻ ചിരിക്കില്ല നിങ്ങളേപോലെ പ്രാർത്ഥിക്കും നിങ്ങൾക്കായി ഞാൻ നിത്യവും ഒരുവേളയെങ്കിലും നിങ്ങളൊരു മനുഷ്യനാകുവാൻ മറ്റുള്ളവർ തൻ കൺകണ്ട ദൈവങ്ങളാകുവാൻ. ഡാനി ഡാർവിൻ (മഴവില്ല്


Sneha Victor

ഹരിതം

ഹരിതം.... കുറും മഴനൂലുകൾ, ആരുമറിയാതെ, ഇന്നലെ കിണർവരമ്പിൽ- മേഘപ്പെണ്ണിനായി, ഇലകളിൽ തുന്നിയ കൈലേസ്.... #ചെമ്പകം#


Ammu

വെളിപാടിന്റെ രാഷ്ട്രീയം

വെളിച്ചപ്പെടാറുള്ളവർ നമ്മുടെ കൂട്ടത്തിൽ കുറവാണു വെളിച്ചപ്പെടാൻ ഉള്ളിലൊരു വെളിച്ചം വേണം എനിക്ക് വെളിച്ചം ഇല്ല; പക്ഷെ വെളിപാടുകൾ ഉണ്ടാവാറുണ്ട് അൽപം കറുത്തതായതിനാൽ ഞൻ അവയെ എന്റെ ഉള്ളിൽ ഒതുക്കി നിർത്താനാണ് പതിവ്! കറുത്ത വെളിപാടുകൾ കൂട്ടത്തിൽ പെടില്ല വെളിപാടുകൾ പലപ്പോഴും വഴക്കു കൂടാറുണ്ട് താനാണ് മുമ്പൻ എന്ന് വാദിക്കാറുണ്ട് ചുവപ്പു കലർന്ന വെളിപാടുകളും നീല നിറമുള്ള വെളിപാടുകളും ... അങ്ങനെ പല തരം വെളിപാടുകളുണ്ട്. വെളിച്ചപ്പാടിന് മാത്രം മനസിലാവുന്ന ഭാഷയിലാണ് അവ നിർമ്മിക്കപ്പെടുന്നത് അടുത്ത് നിൽക്കുന്നവർ സൂക്ഷിച്ചു നിൽക്കണം, അല്ലെങ്കിൽ വെളിച്ചപ്പെടുന്നവർ നിങ്ങളെ വെട്ടി വീഴ്ത്തും അകലെ നിൽക്കുന്നവർ കണ്ടു കയ്യടിക്കണം അല്ലെങ്കിൽ ഒരുനാൾ നിങ്ങളെ അവർ കോടതി കേറ്റും ചിരിച്ചും ചിരിപ്പിച്ചും നടക്കുന്നതിനിടക്ക് നമ്മൾ ചിന്തിക്കാൻ മറക്കാറില്ലേ, അതുപോലെ വെളിപാടുകൾ ഉണ്ടാകുമ്പോൾ നമ്മൾ പരിസരം മറക്കണം; ചോദ്യങ്ങൾ മറക്കണം വിളക്കുകൾ അണക്കണം! വെളിപാടുകൾ തമ്മിലെ മത്സരങ്ങൾ കണ്ടു നിൽക്കുമ്പോൾ ചില തവളകൾ കരഞ്ഞിരുന്നു ഞൻ ഒരുക്കുന്നതിൽ തെറ്റുണ്ടോ?


Athulya

V

Reading is important quality of all people


Athulya

Penmanas


Athulya

Pra

A small poem related to confusion regarding future of my life


Dany Darvin

ഞാൻ പ്രണയിക്കുന്നു

ഞാൻ പ്രണയിക്കുന്നു :- പ്രകാശം വറ്റിയമിഴികളും ഒട്ടിയ കവിൾത്തടങ്ങളും പ്രതീക്ഷയറ്റ ജീവിതവുമായി ചുണ്ടിൽ ചിരികൾ വരുത്തി മുടികൾ കൊഴിഞ്ഞതൻ തലതലോടിയവൾ തൂലികയെടുത്ത് വെള്ളപേപ്പറിൽ കുറിക്കുന്നു തനിക്ക് പ്രണയമാണെന്ന്. വായിച്ചവർ മൂക്കിൽവിരൽവെച്ചു പരസ്പരം പിറുപിറുക്കുന്നു. ഭർത്താവുണ്ട്,മക്കളുണ്ട് എന്നിട്ടുമവൾ പറയുന്നു അവൾക്ക് പ്രണയമെന്ന്. മരുന്നിൻ മണംപേറുമീയവസ്ഥയിൽ പറയുവാൻ തോന്നുന്നതെങ്ങിനെ. സഹതാപകണ്ണുകളൊരുവേള സംശയ ദൃഷ്ടിയിലേക്കുയർന്നു. കുറ്റമവരെ ഓതുവാനാകുമോ? ഓരോ വരികളിലും താൻകുറിക്കുന്നത് പ്രണയം... പ്രണയം... പ്രണയംമാത്രം. അതിലെഴുതിയ ആസക്തിയും നൽകാനാഗ്രഹിക്കുന്ന ചു:ബനവുമെല്ലാം തെളിയിക്കുന്നതും അതു മാത്രം. താൻ കുറിച്ചതല്ല മറുകണ്ണുകൾ കണ്ടെതെന്നറിഞ്ഞ അവൾ മാതാവിന്റെ മടിയിൽ കിടന്നാ മുഖത്തേക്ക് നോക്കിമൊഴിഞ്ഞു എനിക്കിനിയും ജീവിക്കണം അമ്മേ, എനിക്ക് പ്രണയമാണമ്മേ ജീവിതത്തോട്. ഈ അർബുദത്തെ മാറ്റിതരൂ. ഞാനൊന്നു പ്രണയിക്കട്ടെ എന്റെ ജീവിതത്തെ, എന്റെ പ്രീയരെ. അവരെ സ്നേഹിച്ചും, ചുംബിച്ചുമെല്ലാം എന്റെ ജീവിതാസക്തി തീർന്നില്ല അമ്മേ. ഡാനി ഡാർവിൻ (മഴവില്ല്)


Mini Johnson

മാമരച്ചില്ലകള്‍

മഞ്ഞുപുതച്ചൊരാ മാമരച്ചില്ലകള്‍

മര്‍മ്മരംമൂളിയതെന്താണ് പെണ്ണേ

കുളിരുള്ളൊരോര്‍മ്മകള്‍ പുല്കീടവേ

നിന്‍ കുട്ടിക്കുറുമ്പെനിക്കേറെയിഷ്ടം!

ചുരുളില്‍ മറഞ്ഞൊരു മാലഖയായ്

ഇരുളില്‍ പ്രകാശം ചൊരിഞ്ഞവളേ

ഇടയില്‍ മയങ്ങി നീ പോയിടുമ്പോള്‍

പ്രദീപം തെളിക്കാന്‍ മറന്നിടല്ലേ

കാറ്റിന്‍ ചിറകേറിയൂയലാടി

തുള്ളികിലുക്കങ്ങള്‍ പെയ്തിറങ്ങാന്‍

തൂമഞ്ഞിന്‍ കൂടാരതൊട്ടിലുമായ്

പൂന്തെന്നല്‍ പിന്നെയും മെല്ലെവീശി

രാവിന്‍റെ താരാട്ട് പാടീടുവാന്‍

രാക്കിളി പക്ഷങ്ങളാഞ്ഞുവീശി

പാതിരാമുല്ലകള്‍ പരിമളമേകിടാന്‍

പൂമൊട്ടുകള്‍ നിറയെ കാത്തുനിന്നു

പ്രഭാതം പ്രദീപ്തിയില്‍ മിഴിതുറന്നു

പത്രപുഷ്പം കതിര്‍ നീട്ടിനിന്നു

അരുണന്‍റെ ആനന്ദമലയടിച്ചു

പയോധികം മെല്ലെതിളങ്ങി വന്നു

പദികത്തില്‍ ചുംബിച്ച കടലലകള്‍

ചിണുങ്ങിച്ചിരിച്ചുകൊണ്ടകന്നുപോയി

പനിമതി വിണ്ണില്‍ കുളിച്ചു നിന്നു

പയോജങ്ങള്‍ ചേറില്‍ മിഴികള്‍ പൂട്ടി


Rajani

അച്ഛൻ

അച്ഛൻ പ്രിയപ്പെട്ട അച്ഛൻ ...

--------------------- ----------------

കരുണതൻ ഭാവമായി,

സ്നേഹദീപമായി ,

സുരക്ഷാകവചമായി

എന്നും എന്നുള്ളിൽ

നിറഞ്ഞു നില്കുന്ന

പ്രിയ നായകൻ !

ഞാൻ ആദ്യമായി

സ്നേഹിച്ച പുരുഷനെന്നച്ഛൻ

എൻ കൺകണ്ട ദൈവമാണച്ഛൻ

എൻ കണ്ണുകൾ നിറഞ്ഞാൽ

താണ്ടവം ആടുമാമനം !

എൻ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞാൽ

ലോകം കിഴടക്കിയ ഭാവം ...

അകതാരിൽ അച്ഛൻ

എന്നുമെൻ പ്രിയ നായകൻ ,

കണ്ണടയുവോളം ഞാൻ

സ്നേഹിക്കും പ്രിയ ദൈവം !!


Dany Darvin

പെസഹാ

പെസഹാ :- അവസാന അത്താഴം യേശുനാഥാ - അപ്പോസ്തലർമാരൊപ്പം കഴിച്ചതും പീഢാനുഭവത്തിൻ മുന്നോടിയായി ശിഷ്യൻമാർതൻ പാദംകഴുകിയതും സുഖത്തിൻ പരമോന്നകോടിയിൽ ഞങ്ങളിത് കഴിഞ്ഞീടുമ്പോൾ പങ്കുവെക്കലിൻ നാളുകളേയും ഏഴകൾ തൻ മിഴിനീരൊപ്പാനും ഒരോർമ്മപ്പെടുത്തലിനെന്നത് ഞങ്ങൾക്കിതുമറക്കാനാകുമോ? മഴവില്ല്


Dany Darvin

യേശുദേവൻ

യേശുദേവൻ:- ഒലിവിൻ മരച്ചില്ലകളും ഈന്തപ്പനയോലകളും നിരത്തിയൊരീ വീഥിയിൽ യേശുദേവനത് തിളങ്ങും വദനമോടെ കഴുത പുറത്തെഴുന്നള്ളിയപ്പോൾ ജറുസലേംവാസികൾ കുരുത്തോലവീശി ദാവീദിൻ പുത്രന് ഓശാന ചൊല്ലിയതില്ലേ. ഈശോയേ, നിൻ സ്ഫടിക പ്രകാശമെന്നും ഏഴയാം ഞങ്ങളിൽ തങ്ങീടുവാൻ അദൃശ്യമായ്, മന്ദമാരുതനായ് ഞങ്ങളെയെന്നും തുണച്ചീടൂ . ഡാനി ഡാർവിൻ


 /poems.php?lang=en&cp=