Bharati Thampuratti

ഭാരതി തമ്പുരാട്ടി

വയലാര്‍ രാമവര്‍മ്മയുടെ ഭാര്യ. "ഇന്ദ്രധനുസ്സിന്‍ തീരത്ത്"  എന്ന സ്മരണ പുസ്തകമാണ് പ്രസിദ്ധീകരിച്ച കൃതി.

കവിയും ഗാനരചയിതാവും വിപ്ലവകാരിയുമായിരുന്ന വയലാര്‍ രാമവര്‍മ്മയുടെ വ്യക്തി ജീവിതത്തെ കുറിച്ച് അദ്ദേഹത്തിന്‍റെ ഭാര്യയുടെ സ്മരണകളാണ്  "ഇന്ദ്രധനുസ്സിന്‍ തീരത്ത്" എന്ന ഗ്രന്ഥം. അദ്ദേഹത്തിന്‍റെ നിഴല്‍ പോലെ ജീവിച്ച ഭാരതി തമ്പുരാട്ടി അനുഭവങ്ങളുടെ ലോകത്തേക്ക് ഈ കൃതിയിലൂടെ നമ്മെ നയിക്കുന്നു. എല്ലാ ഓര്‍മ്മകളും അദ്ദേഹത്തില്‍ തുടങ്ങി അദ്ദേഹത്തില്‍ തന്നെ അവസാനിക്കുന്നു. 1975 ഒക്ടോബര്‍ 27 നാണ് അദ്ദേഹം ഈ ലോകത്തോട് വിട പറയുന്നത്. കൊതി തീരും വരെ ഈ മനോഹരതീരത്ത് ജീവിച്ചു മരിച്ചവരുണ്ടോ എന്നെഴുതിയ അദ്ദേഹത്തിനും, നാല്പത്തിയേഴാം വയസ്സില്‍ മരണം കൂടെക്കൂട്ടുമ്പോള്‍ ജീവിച്ചു കൊതി തീര്‍ന്നിട്ടുണ്ടാവില്ല. മലയാളികളുടെ മനസ്സില്‍ മധുരോദാരമായ ഓര്‍മ്മകളായി അദ്ദേഹം ഇപ്പോഴും ജീവിക്കുന്നു. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ വയലാറിലെ രാഘവപറമ്പ് കോവിലകത്ത് ഓരോ ഒക്ടോബര്‍ 27 നും വന്നു കൂടുന്ന ആരാധകരുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. ആ മഹാപ്രതിഭയോടുള്ള ആദരവും സ്നേഹവും മലയാളികളുടെ മനസ്സില്‍ ഇന്നും മായാതെ നിലനില്‍ക്കുന്നു എന്നതിന് തെളിവാണ് ഇത്. വയലാര്‍ എന്ന വ്യക്തിയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഈ ഗ്രന്ഥം സഹായകമാണ്.

“ഇന്ദ്രധനുസ്സിന്‍ തീരത്ത്”. കൊല്ലം: സൈന്ധവ ബുക്സ്, ഒക്ടോബര്‍ 2004.

Extracts

Women Writers of Kerala

View all Authors