P. Bharati

പി. ഭാരതി

1948 ജൂണ്‍ 23 ന് ജില്ലയിലെ പള്ളിക്കുന്നില്‍ ജനിച്ചു. പി. മുകുന്ദന്‍ നായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകള്‍. അധ്യാപന ജീവിതത്തില്‍ നിന്നും വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്നു.

"ജാലകത്തിനപ്പുറം" (2005), "ചില നിമിഷങ്ങളിലെ ചില മനുഷ്യര്‍"എന്നീ  കഥാസമാഹാരങ്ങളാണ് പ്രസിദ്ധീകരിച്ച കൃതികള്‍. 2001, 2002 വര്‍ഷങ്ങളില്‍ വിദ്യാരംഗം കലാസാഹിത്യ വേദി ജില്ലാതലത്തില്‍ അധ്യാപകര്‍ക്കായി നടത്തിയ കഥാമത്സരത്തില്‍ സമ്മാനം ലഭിച്ചിട്ടുണ്ട്. ആകാശവാണി (കണ്ണൂര്‍)യില്‍ സുഭാഷിതം, കഥ എന്നിവ അവതരിപ്പിക്കാറുണ്ട്. കണ്ണൂരില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന 'വാര്‍ത്താസാന്ത്വനം' (സാന്ത്വനം വയോജനസദനവുമായി ബന്ധപ്പെട്ടത്) എന്ന ദ്വൈവാരികയുടെ സബ് എഡിറ്ററായി പ്രവര്‍ത്തിക്കുന്നു. അതില്‍ 'സുഭാഷിതം' എന്നൊരു കോളം എഴുതുന്നു.

ഓര്‍മ്മകള്‍ മുഴുവനും കഥകളാക്കുന്ന എഴുത്തുകാരിയാണ് പി. ഭാരതി. ഹൃദയം കൊണ്ടൊരു സര്‍ഗാത്മക കലാപം ആണ് പി. ഭാരതിയുടെ കഥകള്‍. 'മനസ്സിന്‍റെ മഹിമ' എന്ന കഥയില്‍ ഒരു മുത്തശ്ശിയുടെ ക്ലേശപൂര്‍ണ്ണമായ ജീവിതമാണ് ആവിഷ്ക്കരിക്കുന്നത്. ജീവിതകാലം മുഴുവനും തന്‍റെ അധ്വാനസമ്പത്തും എല്ലാം മക്കള്‍ക്കായി നല്‍കി. എന്നാല്‍ ഇന്ന് മക്കള്‍ക്ക് ആ അമ്മയെ തിരിഞ്ഞു നോക്കാന്‍ സമയം കിട്ടുന്നില്ല. ഒരു അമ്മയുടെ ആത്മസംഘര്‍ഷം മുഴുവനും വളരെ ഹൃദയസ്പര്‍ശിയായി ആവിഷ്ക്കരിക്കാന്‍ കഥാകാരിക്ക് കഴിഞ്ഞിട്ടുണ്ട്.

“ജാലകത്തിനപ്പുറം”, (കഥാസമാഹാരം). കണ്ണൂര്‍: സമയം പബ്ലിക്കേഷന്‍സ്, 2005. “ചില നിമിഷങ്ങളിലെ ചില മനുഷ്യര്‍” (കഥാസമാഹാരം). കണ്ണൂര്‍: സമയം പബ്ലിക്കേഷന്‍സ്, 2008.

Extracts

Women Writers of Kerala

View all Authors