HIMA SARAH JACOB

ഹിമ സാറ ജേക്കബ്

1977 മെയ് 11 നു ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിൽ ജനനം. അഡ്വക്കേറ്റ് ജേക്കബ് ടി. കോശി യും പൊന്നമ്മ ജേക്കബും ആണ് മാതാപിതാക്കൾ. ഭർത്താവ് എബ്രഹാം സാമുവേൽ. ഷാർജയിൽ വെസ്റ്റഫോർഡ് സ്കൂൾ ഓഫ് മാനേജ്മെന്റിൽ സേവനമനുഷ്‌ഠിക്കുന്നു. ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദം നേടി. കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ പി. ജി. ഡിപ്ലോമ പൂർത്തിയാക്കി. കാവ് പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന തലത്തിൽ നടത്തിയ ചെറുകഥാ മത്സര(2011)ത്തിൽ ഒന്നാം സ്ഥാനം. വനിത ചെറുകഥാ മത്സരം ഒന്നാം സ്ഥാനം. മലയാള മനോരമ സിന്ദൂരം ചെറുകഥാ മത്സരം രണ്ടാം സ്ഥാനം. എന്നിവയാണ് പുരസ്‌കാരങ്ങൾ. മലയാള മനോരമ കേരള സാഹിത്യ അക്കാദമിയിൽ വെച്ച് നടത്തിയ ചെറുകഥാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വനിത, ജന്മഭൂമി, കന്യക തുടങ്ങിയ പല വാരികകളിലും മാസികകളിലും ആനുകാലികങ്ങളിലും കഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2016 ജന്മഭൂമി ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ച "മഴപ്പക്ഷി" എന്ന കഥയാണ് ഇവിടെ നൽകിയിരിക്കുന്നത്.
മഴപ്പക്ഷി