Ajithakumari B. M.<br>

ബി. എം.അജിതകുമാരി

1968 ല്‍ തിരുവനന്തപുരം ജില്ലയിലെ പേരൂര്‍ക്കടയില്‍ ജനിച്ചു. എ. മാലതിയുടെയും കെ. ഭാസ്‌കരപിള്ളയുടെയും മകള്‍. തിരുവനന്തപുരം ഗവ.എന്‍ജീനിയറിംഗ് കോളേജില്‍ നിന്നും സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി, ജലവിഭവ വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജീനിയറാണ്. ചെറുകഥകള്‍ രചിക്കാറുണ്ട്. 'ഒരിതള്‍പ്പൂവ്'' എന്ന ചെറുകഥാ സമാഹാരം മാത്രമേ പുസ്തകമാക്കിയിട്ടുള്ളു. വ്യത്യസ്തമായ വിഷയങ്ങള്‍ ചെറുകഥകളിലുണ്ട്. സ്ത്രീ-(പെണ്ണ്) -യുടെ, അവള്‍ അഭിമുഖീകരിക്കുന്ന വിവിധ ജീവിതാനുഭവങ്ങളിലൂടെ എഴുത്തുകാരി കടന്നു പോകുന്നു. ഹൃദയസ്പൃക്കായി അവതരിപ്പിക്കുവാനും അവര്‍ക്കു സാധിക്കുന്നു. 'തടയണകള്‍ േെകട്ടണ്ടത്' എന്ന കഥയില്‍ ജീവിക്കാന്‍ വേണ്ടി ജോലി ചെയ്യുന്ന സ്ത്രീ കഥാപാത്രങ്ങള്‍ കടുന്നു വരുന്നുണ്ട്. വിശപ്പുമാറ്റാന്‍ വേണ്ടിയാണവര്‍ ജോലി ചെയ്യാന്‍ തയ്യാറാവുന്നത്. എന്നാല്‍ മിക്കയിടങ്ങളിലും പീഡനങ്ങളേല്‍ക്കേണ്ടി വരുന്നു. ''എന്റെ ശരീരത്തെ എനിക്ക് വെറുപ്പാ.....'' എന്ന് ഈ കഥയിലെ പതിനാലു വയസ്സുകാരി ലക്ഷ്മി പറയുമ്പോള്‍ സൗന്ദര്യവും ശരീരവും സ്ത്രീയ്ക്ക് ജീവിക്കാന്‍ തടസ്സം സൃഷ്ടിക്കുന്നു എന്ന സത്യം കൂടിയാണ് പറയുന്നത്. കമല എന്ന ഓഫീസറാണ് കഥയുടെ കേന്ദ്രകഥാപാത്രം. അവരുടെ പ്രവൃത്തികളും ചിന്തകളും കഥയിലെ സ്ത്രീ ആവിഷ്‌കരണത്തിന് ഏറെ സഹായകമാകുന്നുമുണ്ട്.


"ഒരിതള്‍പ്പൂവ്" (ചെറുകഥ) കണ്ണൂര്‍: മലയാള ഭാഷാപാഠശാല, 2008.

Extracts

Women Writers of Kerala

View all Authors