Betty Kureekkattu

ബെറ്റി കുരീക്കാട്ട്

1956 ഫെബ്രുവരി 2-ന് കോട്ടയം ജില്ലയിലെ പൈകയില്‍ ജനിച്ചു. തൃക്കാക്കര ഭാരത് മാതാ കോളേജില്‍ നിന്ന് ബി. എസ്. സി ബിരുദം നേടി. ڇബീഭറിലെ രാത്രികള്‍ڈ ആണ് പ്രസിദ്ധീകരിച്ച കൃതി. സാമൂഹ്യ വ്യവസ്ഥിതികളിലെ പൊരുത്തക്കേടുകളെ സ്നിഗ്ദ്ധമായി ആവിഷ്കരിക്കുന്ന പതിനൊന്നു ചെറുകഥകളുടെ സമാഹാരമാണ് ഈ കൃതി. ആത്മനൊമ്പരത്തിന്റെ ഈണത്തില്‍ ഒറ്റപ്പെടലിന്റെ സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്ന ബെറ്റിയുടെ കഥകള്‍ ലോകനന്മയെ ലക്ഷ്യം വയ്ക്കുന്നവയാണ്.

         'ബീഭറിലെ രാത്രികള്‍' എന്ന കഥ കപട സന്ന്യാസിമാരും മനുഷ്യ ദൈവങ്ങളും ധാരാളമുള്ള നമ്മുടെ നാട്ടില്‍ ആത്മീയതയെ വില്പനച്ചരക്കാക്കുകയും അതില്‍ അകപ്പെടുന്ന നിഷ്കളങ്കരുടെ ജീവിതം ഹോമിക്കപ്പെടുകയും ചെയ്യുന്ന സാമൂഹിക സ്ഥിതിവിശേഷത്തിലേക്ക് വിരല്‍ ചൂണ്ടുന്നതായി അവതാരികാകാരന്‍ ഷിബുരാക്ക് പണിക്കര്‍ അഭിപ്രായപ്പെടുന്നു- "കഴിഞ്ഞുപോയ വര്‍ഷങ്ങളില്‍ ധാരാളം സംഭവങ്ങള്‍ നാം കണ്ടുകഴിഞ്ഞു. ബീഭറിലെ രാത്രികള്‍ ഉയര്‍ത്തുന്ന സാമൂഹ്യപ്രശ്നം 'വിനോദാചാര്യന്മാരെ' ആരു നിയമിക്കുമെന്നതാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ധാരാളമായി നടക്കുന്ന ഇത്തരം കേന്ദ്രങ്ങള്‍ നിയന്ത്രണവിധേയമാക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു എന്ന് എല്ലാവരും പറയുമ്പോഴും ഏതോ ഒരു മാസ്മരികതയില്‍ ഭക്തിയുടെ ലോകത്ത് ആളുകള്‍ കൂട്ടമായി 'ആത്മഹത്യ' ചെയ്യുന്നത് ഇന്നത്തെ ലോകത്തിന്റെ അവസാനമില്ലാത്ത ദൃശ്യവിരുന്നായി മാറിയിരിക്കുന്നു." ഇത് സാമൂഹ്യ പ്രസക്തി വളരെയുള്ള ഒരു കഥയാണ്.

“ബീഭറിലെ രാത്രികള്‍” (ചെറുകഥകള്‍). കോട്ടയം : സാഹിത്യവേദി, 2012.

Extracts

Women Writers of Kerala

View all Authors