Beena George

ബീന ജോര്‍ജ്ജ്

1956 ആഗസ്റ്റ് 31 ന് പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളത്ത് ജനിച്ചു. കെ. സി. ജോര്‍ജ്ജിന്റെയും തങ്കമ്മ ജോര്‍ജ്ജിന്റെയും മകള്‍. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റെ എഡിറ്ററായി പ്രവര്‍ത്തിക്കുന്നു.

"ഉച്ചനിഴല്‍" (1993), "വസന്തം വന്നു" (2000), "എതിരൊലികള്‍" (1994), "ജ്വലിക്കുന്ന മണ്‍ചിരാതുകള്‍" (2000), "നക്ഷത്രപ്പകര്‍ച്ചകള്‍" (1996), "തൊണ്ണൂറ്റൊന്‍പതിനേയും വിട്ടേച്ച്" (1983), ڇകൂടുകൂട്ടാനും പാടിപ്പാര്‍ക്കാനും" (1998), "കുറിഞ്ഞിയുടെ മോഹം" (2004), "ചിക്കു കണ്ട ലോകം" (1987), ڇസിംബലിന്‍" (1997), "ബിങ്കോയും വിജിയും" (2000), "കുഞ്ഞിക്കോഴിയും കൂട്ടുകാരും" (2004), "അപര്‍ണ്ണ" (2005), "താരയുടെ പൂച്ചെടി" (2005), ڇപരഭോജനം" (2006), "മയില്‍പ്പീലി" (2006), "ആകാശക്കണ്ണുകളില്‍ രഹസ്യം തിരയാം" (2008), "ഈശ്വരചന്ദ്രവിദ്യാസാഗര്‍" (2003), "പരിവ്രാജികയുടെ മൊഴി" (2010), "നീണ്ട ദൂരങ്ങള്‍" (2010), "ആഡംസ് ആപ്പിള്‍" (2010), "വലിയചിറകുള്ള ചിത്രശലഭം"  തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

കഥയുടെ പുതിയ മേച്ചില്‍പുറങ്ങള്‍ വായനക്കാര്‍ക്ക് കണ്ടെടുത്ത് നല്‍കുന്ന എഴുത്തുകാരിയാണ് ബീനാ ജോര്‍ജ്ജ്. സമകാലിക സംഭവങ്ങള്‍ ലളിതമായി അവതരിപ്പിക്കുകയാണ് ڇതീക്കളിവെട്ടങ്ങള്‍ڈ എന്ന കഥാസമാഹാരത്തിലെ 'ഇനിയോ?' എന്ന കഥയില്‍ക്കൂടി. ഇന്റര്‍വ്യൂ എന്ന പേരിന്റെ മറവില്‍ നടക്കുന്ന പ്രഹസനം ആണ് പ്രസ്തുത കഥയില്‍ ആവിഷ്കരിച്ചിരിക്കുന്നത്. വീടിന്റെ  പരതാപാവസ്ഥയില്‍ ജോലി ലഭിക്കും എന്ന വിശ്വാസത്തില്‍ ഇന്റര്‍വ്യൂവിന് എത്തുന്ന അച്ഛനും മകളും ആണ് ഇതിലെ കഥാപാത്രങ്ങള്‍. അവസാനം ഇന്റര്‍വ്യൂവില്‍ മാത്രമല്ല ജീവിതമാകുന്ന ഇന്റര്‍വ്യൂവില്‍ പോലും അവര്‍ക്ക് വിജയം കൈവരിക്കാന്‍ സാധിക്കുന്നില്ല. സമകാലിക രാഷ്ട്രീയ മുതലെടുപ്പിനെ പ്രസ്തുത കഥയില്‍ക്കൂടി എഴുത്തുകാരി നിഷിതമായി വിമര്‍ശിക്കുന്നു.

“ഉച്ചനിഴല്‍” (ലഘുനോവല്‍) - കറന്‍റ് ബുക്സ്, 1993. “ജ്വലിക്കുന്ന മണ്‍ചിരാതുകള്‍” (നോവല്‍). തിരുവനന്തപുരം: പ്രഭാത് ബുക്സ്, 2000. “രാശിക്കൂറ്” (നോവല്‍). കോഴിക്കോട്: പൂര്‍ണ്ണ, 1994. “എതിരൊലികള്‍” (കഥാസമാഹാരം). പുനലൂര്‍: പരിശ്രീബുക്സ്, 1994. “തീക്കളിവെട്ടങ്ങള്‍” (കഥാസമാഹാരം). തിരുവനന്തപുരം: പരിധി, 2006. “കൂടുകൂട്ടാനും പാടിപ്പാര്‍ക്കാനും” (ബാലവിജ്ഞാനം). തിരുവനന്തപുരം: കെ. എസ്. സി. എല്‍, 1998. “കല്ലില്‍ നിന്നു കടലാസിലേക്ക്” (ബാലവിജ്ഞാനം). തിരുവനന്തപുരം: ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, 2005. “സ്വാതന്ത്ര്യം തന്നെയമൃതം” (ബാലവിജ്ഞാനം). വര്‍ക്കല: പൂര്‍ണ, 2008. “പരഭോജനം” (ബാലവിജ്ഞാനം). പ്രഭാത്ബുക്സ്, 2006. “മയില്‍പ്പീലി” (ബാലവിജ്ഞാനം). പ്രഭാത് ബുക്സ്, 2006. “ആകശക്കണ്ണുകളില്‍ രഹസ്യം തിരയാം” (ബാലവിജ്ഞാനം). വര്‍ക്കല പൂര്‍ണ, 2008. “കപ്പലിന്‍റെ കഥ കടല്‍ വഴികളുടെയും” (ബാലവിജ്ഞാനം). നൂറനാട്: ഉണ്‍മ, 2006