Padma Jayaraj

പദ്മ ജയരാജ്‌

1942 സെപ്റ്റംബര്‍ 26 ന് പദ്മനാഭന്റെയും ലക്ഷ്മിയുടെയും മകളായി ജനിച്ചു. പ്രൈമറി വിദ്യാഭ്യാസം കോയമ്പത്തൂരില്‍ നിന്നും ഹയര്‍ എജുകേശന്‍ ഷോര്ണൂര്‍ സെയിന്റ് തെരേസാ കോണ്‍വെന്റ്റ് സ്കൂളില്‍ നിന്നും നേടി. ഒറ്റപാലം ശ്രീ കേരളവര്മ്മ കോളേജില്‍ നിന്ന് ബിരുദവും ഗുരുവായൂര്‍ ശ്രീ കൃഷ്ണാ കോളേജില്‍ നിന്ന് ബിരുദാനന്തരബിരുദവും കഴിഞ്ഞ് 32 വര്ഷം ഗുരുവായൂര്‍ ശ്രീ കൃഷ്ണാ കോളേജില്‍ അദ്ധ്യാപികയായി ജോലി ചെയ്തു. 1998 ല്‍ റിട്ടയര്‍ ചെയ്തു. മാഗസിനുകളില്‍ ഒക്കെ എഴുതാറുണ്ട്. പഠിപ്പിക്കുന്നകാലത്ത് വലുതായി ഒന്നുമെഴുതാന്‍ കഴിഞ്ഞിട്ടില്ലയെങ്കില്ലും റിട്ടയര്മെെന്റിനു ശേഷം അവര്‍ എഴുത്തില്‍ സജീവമായി. ഹിന്ദു പത്രത്തിലെ ഫ്രൈഡേ റിവ്യൂവില്‍ സ്ഥിരം എഴുതാറുണ്ടായിരുന്നു. ഇപ്പോള്‍ നൃത്തത്തെയും നാടകത്തെയും ചിത്രകലയെയും സംബന്ധിക്കുന്ന ‘നര്ത്ത്കി’ എന്ന വെബ്‌ മാഗസിനില്‍ എഴുതാറുണ്ട്. കളമെഴുത്തിനെ കുറിച്ചുള്ള ഒരു ലളിത കലാ അകാദമിയുടെ പ്രൊജക്റ്റിന്‍റെ ഭാഗമായി പ്രവര്ത്തി ച്ചിട്ടുണ്ട്.

ആ പ്രൊജക്റ്റിനു വേണ്ടി മലയാളത്തില്‍ നിന്ന് കളമെഴുത്തിനെ കുറിച്ചുള്ള ഒരുപാട് ആധാരങ്ങള്‍ വിവര്‍ത്തനം ചെയ്തു. അതിലൂടെ വിവിധ വിഭാഗങ്ങളിലെ നൂറില്‍ പരം കളങ്ങളെ കുറിച്ച് ഒരു അവതാരികയും എഴുതുകയുണ്ടായി. 2011ല്‍ സി എന്‍ കരുണാകരന്‍ അക്കാദമി ചെയര്‍മാനും ടി.എ. സത്യപാല്‍ സെക്രട്ടറിയും ആയിരുന്നപ്പോള്‍ ആ ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ആഴകടലിലെ അനുഭവങ്ങളെ കുറിച്ച് "പെണ്യാതറ" (2013) എന്ന പെരില്‍ ഒരു യാത്രാവിവരണവും പ്രസിദ്ധീകരിച്ചിരുന്നു. 

"പെണ്യാതറ". കൈരളി ബുക്സ്, 2013.

Extracts

Women Writers of Kerala

View all Authors