Gayathri Jayakumar

ഗായത്രി ജയകുമാര്‍

1992 ല്‍ അഡ്വക്കേറ്റ് എം. ജയകുമാറിന്‍റെയും ഗീതാലക്ഷ്മിയുടേയും മകളായി ജനിച്ചു. പ്രൈമറി വിദ്യാഭ്യാസം ആലുവാ ശ്രീ സരസ്വതി സ്കൂളിലും പിന്നീട് എറണാകുളം നവ നിര്‍മാണ്‍ സ്കൂളിലുമായിരുന്നു. 2006 ല്‍ ഇവിടെ വെച്ചാണ് തന്‍റെ കഴിവുകള്‍ക്കുള്ള ആദ്യ അംഗീകാരം ഡി. സി. ബുക്സ് സംഘടിപ്പിച്ച സംസ്ഥാനതല കവിതാ മത്സരത്തിനു ഒന്നാംസ്ഥാനം എന്ന രൂപത്തില്‍ ലഭിക്കുന്നത്. ഹൈ സ്കൂള്‍ വിദ്യാഭ്യാസവും ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസവും കായംകുളം സെയിന്‍റ് മേരിസ് സ്കൂളിലായിരുന്നു. എം. എസ്. എം കോളേജില്‍ നിന്നു ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും ലഭിച്ചു. എം. എസ്. എം കോളേജില്‍ വെച്ച് തന്‍റെ സൃഷ്ടിപരവും സാമൂഹ്യപരവുമായ പ്രവര്‍ത്തികള്‍ ഔന്നത്യത്തിലെത്തിക്കാന്‍ ഗായത്രിക്ക് സാധിച്ചിരുന്നു. മനുഷ്യാവകാശ സംരക്ഷണ മിഷന്‍റെ യൂത്ത് വിങ്ങിന്‍റെ ഭാഗമായിരുന്നു അവര്‍. ഭഗവദ്ഗീതയുടെ സാഹിത്യപരവും സൃഷ്ടിപരവുമായ ആവിഷ്ക്കരണത്തിലൂടെ കഴിവു തെളിയിച്ച ഗായത്രിയുടെ അമ്മ ഗീതാലക്ഷ്മിയാണ് അവര്‍ക്ക് പ്രചോദനമായി വന്നിട്ടുള്ളത്. സഹോദരി പാര്‍വതി ജയകുമാര്‍ പോണ്ടിച്ചേരി സര്‍വകലാശാലയില്‍ ആസ്ട്രോ ഫിസിക്സില്‍ ബിരുദാനന്തര ബിരുദം ചെയുന്നു, ഒപ്പം അമൂര്‍ത്ത ചിത്രകലയും ചെയ്യാറുണ്ട്. “ബ്ലോസംസ് ഇന്‍ ദി മിസ്റ്റ്” എന്ന ഇംഗ്ലീഷ് കവിതാസമാഹാരം പാര്ട്രിജ് പബ്ലികേഷന്‍സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡിഗ്രി പഠനത്തിനു ശേഷം കേരളാ ഗവണ്മെന്റിന്‍റെ എഎസ്എപി മിഷന്‍റെ സ്കില്‍ ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ്‌ ആയും തോട്ട്സ് അക്കാദമിയില്‍ കണ്ടന്‍റ് റൈറ്റര്‍ ആയും ജോലി ചെയ്തു. ഒരുപാട് എഴുത്തുകാരുടെ രചനകള്‍ മൂന്നു ഭാഷകളിലായി ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് പ്രസിദ്ധീകരിക്കാറുള്ള ‘ജാസ്മിന്‍ ഗ്രൂവ്സ്’ എന്ന സാഹിത്യ ഗ്രൂപിന്റെ ആരംഭകയും കൂടിയാണ് ഗായത്രി. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മൂന്നു ദിവസ ആര്‍ട്ട്‌ ആന്‍ഡ്‌ ഫോട്ടോഗ്രഫി പ്രദര്‍ശനം എം. എസ്. എം. കോളേജ് മൈതാനത്ത് ‘ക്ലിക്ക്സ് ആന്‍ഡ്‌ സ്ട്രോക്സ്’ എന്ന പേരില്‍ സംഘടിപ്പിച്ചിരുന്നു ഗായത്രി. അതില്‍ അന്‍പതിലധികം ആര്‍ടിസ്റ്റ്സും ഫോട്ടോഗ്രാഫര്‍മാരും പങ്കെടുത്തു. ഗായത്രിയുടെ കവിതകളില്‍ പ്രാസവും സംഗീതാത്മകതയും ഒത്തുചേര്‍ന്ന് പോകുന്നു. ആത്മകഥാപരമായ അംശങ്ങള്‍ ഒഴിവാക്കി ഭാവനയ്ക്കും മനോരഥസൃഷ്ടിക്കും വഴിയൊരുക്കിയിരിക്കുകയാണ് ഗായത്രി തന്‍റെ രചനകളില്‍. യാഥാര്‍ത്യത്തിനു പകരം ഫാന്റസിയും അയഥാര്‍ത്ഥവാദവും നിറഞ്ഞിരിക്കുന്ന അവരുടെ രചനകളില്‍ യാഥാര്‍ത്യങ്ങളില്‍ നിന്ന് പലായനം ചെയാനുള്ള ആഗ്രഹം പ്രതിഫലിക്കുന്നതായി കാണാം. സാഹിത്യത്തിലും പുരാണങ്ങളിലുമുള്ള കഥാപാത്രങ്ങളെ കുറിച്ചും അങ്ങനുള്ള കഥാപാത്രങ്ങളുടെ വീക്ഷണകോണിലൂടെ കഥപറയുന്നതും ഗായത്രിയുടെ രചനകളിലെ പ്രതേകതയാണ്‌. ഗായത്രിയുടെ കൂടുതല്‍ രചനകളും മറ്റും താഴെ കൊടുത്തിരിക്കുന്ന യു.ആര്‍.എലില്‍ ലഭ്യമാണ്. Blog: www.blossomsinthemist.blogspot.in. and Jasmine Groves : http://jasminegroves.in/?s=gayathri. ദി താജ് മഹല്‍ റിവ്യൂവില്‍ പ്രസിദ്ധീകരിച്ചു വന്ന “ദി സീഡ്” എന്ന കവിതയാണ് ഇവിടെ കൊടുത്തിരിക്കുന്നത്‌. വഴിവക്കില്‍ കിടക്കുന്ന ഒരു മത്തന്‍ വിത്തിന്‍റെ കാഴ്ചപ്പാടിലൂടെ ഭാവിയെ കുറിച്ചുള്ള സ്വപ്നങ്ങളും പ്രതീക്ഷകളും സ്വപ്നം നടക്കാന്‍ സാധ്യതയില്ലായ്മയിന്‍മേലുള്ള വിഷമവും അവസാനം നമ്മുടെ ആഗ്രഹ പൂര്‍ത്തീകരണത്തിനായി വഴിയൊരുക്കുന്ന വിധിയെക്കുരിച്ചുള്ള പ്രഹര്‍ഷവും നമുക്ക് ഈ കവിതയില്‍ കാണുവാന്‍ സാധിക്കും.
“ഐ ബ്ലീഡ് സര്‍,, ബട്ട്‌ നോട്ട് കില്‍ഡ്.” ടി.എല്‍.എസ്. ലിറ്റററി ജേര്‍ണല്‍ (വോള്യം 2, ഇഷ്യൂ 1, ജൂണ്‍ 2013). “ഐ ബ്ലീഡ് സര്‍,, ബട്ട്‌ നോട്ട് കില്‍ഡ്.” ഹാര്‍വെസ്റ്റ്‌സ് ഓഫ് ന്യൂ മില്ലേനിയം (വോള്യം 7, നമ്പര്‍ 1, 2014). “ദി സീഡ്.” ദി താജ്മഹല്‍ റിവ്യൂ. (വോള്യം 13, നമ്പര്‍ 1, ജൂണ്‍ 2014). “ദി പെര്‍ഫെക്റ്റ്‌ മാച്ച്.” അന്നപൂര്‍ണ മാഗസിന്‍. (2014 ഇ-പബ്ലികേഷന്‍). “ദി പെര്‍ഫെക്റ്റ്‌ മാച്ച്.” ക്ലാരിഫൈ 2014,, വോള്യം 1). “ബ്ലോസംസ് ഇന്‍ ദി മിസ്റ്റ്.” പാര്‍ട്രിജ് പബ്ലികേഷന്സ്, നവംബര്‍ 2014).

Extracts

Women Writers of Kerala

View all Authors