Sarojadevi Nediyoottam

സരോജാദേവി നെടിയൂട്ടം

1959 ഡിസമ്പര്‍ 25 ന് പുന്നത്തറ കേശവന്‍ അപ്പുപിള്ളയുടേയും നെടിയൂട്ടം തറവാട്ടില്‍ ലീലാവതിയമ്മയുടേയും മകളായി എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ പഞ്ചവള്ളി വീട്ടില്‍ ജനനം. ഭർത്താവ് കനകപൻ പിള്ള റിട്ടമിലിട്ടറിമക്കൾ സംഗീസന്തോഷ്‌. പ്രൈമറി വിദ്യാഭ്യാസം (നാലാം ക്ലാസ്സുവരെ) കെ.വി. എല്‍ .പി. എസ്. പറവൂരിലും ശേഷം എസ്. എന്‍. എച്ച്.എസ്. പറവൂരിലും .പ്രീഡിഗ്രി എസ്. എന്‍. എം. കോളേജ്, മാല്യങ്കരയിലും. ടൈപ്പിംഗ്ഇംഗ്ലീഷ്ഹയറും മലയാളം ലോവറും പിന്നെ കമ്പ്യൂട്ടര്‍ ടാലിയും. 20-ാം വയസ്സില്‍ പട്ടാളക്കാരന്‍ കനകപ്പന്‍ പിള്ളയുടെ വേളിയായി ഞാറക്കല്‍ പെരുമ്പിള്ളിയില്‍ പനക്കപ്പറമ്പിലേക്ക് മാറ്റി നടപ്പെട്ടു. 23-ാം വയസ്സില്അളവിടെ നിന്നും പട്ടാള ക്വാട്ടേഴ്സുകളിലേക്ക്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്എന്നീ ഭാഷകള്‍ എഴുതുവാനും വായിക്കുവാനും അിറയാം. ചെന്നൈയില്‍ 10 വര്ഷം ഒരു കണ്‍സള്‍ട്ടന്റ്റ്  കമ്പനി നടത്തുകയായിരുന്നു. ഇപ്പോള്‍ അക്ഷയ കേന്ദ്രത്തില്‍ ജോലി ചെയ്യുന്നു. നീണ്ട 33 വര്ഷ്ങ്ങളോളം കേരളം വിട്ടു കഴിയേണ്ടതായി വന്നതിനാല്‍ മലയാളം പറയുവാനും എഴുതുവാനും കൊതിയാണ്. ജീവിതത്തിലെ തിരക്കുകള്‍ കാരണം ഒരുപാട് വായിക്കാനുള്ള അവസരങ്ങള്‍ കിട്ടാതെ പോയി. ചിത്രങ്ങള്‍ വരയ്ക്കുന്നത് ഇഷ്ടമാണ്. കവിതയില്‍ ചെറുപ്പം മുതല്ക്കേ താല്പര്യമുണ്ടായിരുന്നു. എഴുതാറും ഉണ്ട്. ഈ അടുത്തിടെ (രാജികൃഷ്ണകുമാറിന്‍റെ) സഹായത്തോടെ സഹകാര്യം മാസികയില്‍ ഒരു കവിത പ്രസിദ്ധീകരിച്ചു വന്നു. ലേഖനങ്ങളും ഓര്മ്മിക്കുറിപ്പുകളും എഴുതാറുണ്ട്. സരോവരസ്മരണകള്‍, റോജാ ദളങ്ങള്‍ ഇവയാണ്അവരുടെ ബ്ലോഗിന്‍റെ പേരുകള്‍. കവിതകള്‍, ലേഖനങ്ങള്‍ , ഓര്മ്മക്കുറിപ്പുകള്‍ ഒക്കെ പബ്ലിഷ് ചെയ്യുവാന്‍ താല്പര്യമുണ്ട്. എഴുത്തുകള്‍ ബുക്ക് ആക്കി പ്രകാശനം ചെയ്യണം എന്നതാണ് സരോജാദേവിയുടെ ആഗ്രഹം. സഹകാര്യം മാഗസിനില്‍ പ്രസിദ്ധീകരിച്ച "വിരിയുന്ന പുഞ്ചിരി" എന്ന കവിതയാണ് ഇവിടെ കൊടുത്തിരിക്കുന്നത്‌.


Extracts

Women Writers of Kerala

View all Authors