Bava R. Lukos

ബാവാ ആര്‍ ലൂക്കോസ്

മൈസൂരില്‍ ജനനം. സ്കൂള്‍ വിദ്യാഭ്യാസം ഊട്ടാക്കാമണ്ട് സെന്‍റ് ഫില്‍ജാസ് സ്കൂളില്‍. ചെന്നൈ സ്റ്റെല്ലാ മേരീസ് കോളേജില്‍ നിന്ന് ഫൈന്‍ ആര്‍ട്സില്‍ ബിരുദം. മുംബൈ സോഫിയാ കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദം, ചാനലുകളില്‍ കുക്കറി ഷോകള്‍ അവതരിപ്പിച്ചിട്ടുണ്ട്. നിരവധി പാചക ക്ലാസ്സുകള്‍ നടത്തിയിട്ടുണ്ട്. പ്രത്യേകിച്ച് കേക്കും ഐസിങ്ങും ഉണ്ടാക്കുന്നതില്‍. കോട്ടയത്തെ ഇന്നര്‍ വീല്‍ ക്ലബ്ബിന്‍റെ പ്രസിഡന്‍റായിരുന്നു. വൈ. ഡബ്ല്യു. സി.എ. യുടെ വൈസ് പ്രസിഡന്‍റാണ്. പാചകത്തിലുള്ള മികവിന് നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.

“സുറിയാനി പാചകം”  ആണ് പ്രസിദ്ധീകരിച്ച കൃതി. കേരളത്തിന്‍റെ ഭക്ഷണ പാരമ്പര്യത്തില്‍ സുറിയാനി പാചകത്തിനുള്ള പങ്ക് വളരെ വലുതാണ്. അതുകൊണ്ടു തന്നെ ഈ ഗ്രന്ഥത്തിന്‍റെ പ്രാധാന്യവും വലുതാണ്. പനഞ്ഞീല്‍ അപ്പത്തിന്‍റെ പാചകക്കുറിപ്പാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

“സുറിയാനി പാചകം”. കോട്ടയം: ഡി.സി.ബുക്സ്, 2011.

Extracts

Women Writers of Kerala

View all Authors