Indira Thuravoor

ഇന്ദിരാ തുറവൂര്‍

ആലപ്പുഴ ജില്ലയിൽ തുറവൂരിൽ ചന്ദ്രന്‍ പിള്ളയുടെയും രാധമ്മയുടെയും മകളായി 1958 ല്‍ – ജനിച്ചു . ആലുവ St.Francis Xavier'S സ്കൂളിൽ ആണ് പഠിച്ചത് . അരൂർ കെൽട്രോണിൽ Sr.Asst.ആയി ജോലി ചെയ്യുന്നു. പത്തു വർഷം ശ്രീമതി കെ.ആർ. ഗൌരി അമ്മ മന്ത്രി ആയിരുന്നപ്പോൾ പേർസണൽ സ്റ്റാഫിൽ ജോലി ചെയ്തിട്ടുണ്ട്. എഴുതുവാൻ തുടങ്ങിയിട്ട് നാലു വർഷം കഴിഞ്ഞു. വയസാകുമ്പോൾ ഒറ്റപ്പെടുന്നവർക്കുവേണ്ടി ആലുവ പുഴയുടെ തീരത്ത്‌ ഒരു വീട് എന്ന സ്വപ്നം കഥ രൂപത്തിൽ എഴുതി. കഥകളുടെ തുടക്കം അതാണ്‌ . “ആലുവ പുഴയുടെ തീരത്ത്”, “ചന്ദ്രോദയത്തിലെ മണിമുത്തുകൾ” എന്ന പേരിൽ രണ്ടു ചെറുകഥ സമാഹാരങ്ങളും “രാവണന്റെ സ്വർണ്ണ നഗരിയിലേയ്ക്ക്” എന്ന യാത്ര വിവരണവും പ്രസിദ്ധികരിച്ചിട്ടുണ്ട്. 2013 – മികച്ച കഥക്ക് കമല സുരയ്യയുടെ പേരിലും 2014 ല്‍ ഭരതന്റെ പേരിലുമുള്ള അവാര്ഡുകൾ കഥകൾക്കു കിട്ടിയിട്ടുണ്ട്. എന്റെ രണ്ടു കഥകൾക്കു ഞാൻ തന്നെ തിരക്കഥ എഴുതി ഷോര്‍ട്ട് ഫിലിം നിര്‍മ്മിച്ചിട്ടുണ്ട്. ഷോര്‍ട്ട് ഫിലിമിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഭരതന്റെ ഓര്മ്മക്കായി നടത്തിയ ഷോര്ട്ട് ഫിലിം മത്സരത്തിൽ ‘ആലുവ പുഴയുടെ തീരത്ത്‌’ എന്ന എന്റെ ഷോര്‍ട്ട് ഫിലിമിനു മികച്ച കഥക്കും അഭിനയത്തിനും ഉൾപ്പെടെ നാലു അവാർഡുകൾ കിട്ടി . Book Mark - കീഴിൽ ഉള്ള സാംസ്‌കാരിക വേദിയിലെ ആലപ്പുഴയുടെ മെമ്പര്‍ ആണ് . All India Radio, Thiruvanananthapuram നിലയത്തിൽ റേഡിയോ ആർട്ടിസ്റ്റ് കൂടി ആണ്. കോഴിക്കോടുള്ള സാമൂഹിക പ്രവർത്തകയായ Dr. P. A. Lalitha യുടെ കൂടെ ‘Make a wish foundation’ എന്ന സംഘടനയിൽ പ്രവർത്തിച്ചിട്ടുണ്ട്. Trivandrum R. C. C ഉള്ള ‘ആശ്രയ’ എന്ന സംഘടനയിൽ പ്രവർത്തിക്കുന്നുണ്ട്. കോഴിക്കോടുള്ള നവജീവൻ ട്രസ്റ്റ്‌ന്റെ കീഴിൽ ജയിൽ തടവുകാരുടെ പുനരുദ്ധധരണവുമായി ഗവണ്‍മെന്റ്റ് പ്രോജെക്ടിൽ co-ordinator ആയി ജയിലുകൾ സന്ദർശിക്കുന്നു.
“ആലുവ പുഴയുടെ തീരത്ത്”. “ചന്ദ്രോദയത്തിലെ മണിമുത്തുകൾ”. “രാവണന്റെ സ്വർണ്ണ നഗരിയിലേയ്ക്ക്”

Extracts

Women Writers of Kerala

View all Authors