Baby Menon

ബേബി മേനോന്‍

സാഹിത്യകാരന്‍ കണ്ണന്‍ മേനോന്‍റെ സഹോദരി. ആദ്യ ചെറുകഥ 'കടല്‍ക്കരയിലെ ദിനങ്ങള്‍' മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധപ്പെടുത്തി. ഇപ്പോള്‍ കണ്ണന്‍ മേനോനുമായി ചേര്‍ന്നു കഥകളെഴുതുന്നു. "നിത്യഹരിത സത്യങ്ങള്‍", "അത്താഴവിരുന്ന്", "അതിരുകള്‍ക്കപ്പുറം", "കറുത്ത സായാഹ്നങ്ങള്‍" എന്നീ കഥാസമാഹാരങ്ങളും "പട്ടം പറപ്പിക്കുന്ന കുട്ടികള്‍" എന്ന നോവലെറ്റും "കുട്ടിശങ്കരന്‍റെ കഥ", "നന്ദു" എന്നീ ബാലസാഹിത്യ കൃതികളുമാണ് കണ്ണന്‍ മേനോനുമൊത്ത് ബേബി മേനോന്‍ രചിച്ച കൃതികള്‍. 'ദുരന്തങ്ങളുടെ തുടക്കം' എന്ന ചെറുകഥയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാമൂഹിക വിപ്ലവങ്ങളുടെ ആവേശം അധഃസ്ഥിതരില്‍ തീ പോലെ പടരുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ദുരന്തങ്ങളുടെ തുടക്കം എന്ന ചെറുകഥയുടെ ഇതിവൃത്തമൊരുക്കിയിരിക്കുന്നത്. കേരളത്തില്‍ കമ്മ്യൂണിസം വേരു പിടിക്കുന്നതിന്‍റെ അലയൊലികള്‍ പേറുന്ന കഥയാണിത്. ഘടനാപരമായ സവിശേഷതയായി ചൂണ്ടിക്കാണിക്കാവുന്നത് സംഭാഷണരൂപത്തിലുള്ള ചെറുകഥ എന്നതാണ്. ഒരു അടിയാനും തമ്പ്രാനും തമ്മിലുള്ള സംഭാഷണമാണ് ഈ കഥ. അടിയാന്‍റെ മറുപടികള്‍ വളരെ പരിമിതമാണെന്നതും മറ്റൊരു പ്രത്യേകത. പക്ഷേ, അപരിചിതമായ വാക്കുകളില്‍ക്കൂടി കീഴാളരില്‍ സമരാവേശം നിറയുന്നതു പ്രതിഫലിപ്പിക്കാന്‍ കഥാകൃത്തിനു കഴിഞ്ഞിട്ടുണ്ട്. കീഴാള സ്ത്രീയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പും പ്രമേയമാക്കുന്നുണ്ട്.

“നിത്യഹരിത സത്യങ്ങള്‍”. കോട്ടയം: സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, 2000.

Extracts

Women Writers of Kerala

View all Authors