J. Yamunamma

ജെ. യമുനമ്മ

തിരുവനന്തപുരത്ത് ജഗതിയില്‍ എന്‍. ജി. വാസുദേവന്‍ നായരുടെയും ബി. ജാനകിയുടെയും മകളായി 1942 ല്‍ ജനിച്ചു. സിവില്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും പിന്നീട് ഡിഗ്രിയും കരസ്ഥമാക്കി. 1961 മുതല്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലും പിന്നീട് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി വകുപ്പുലും വിവിധ തസ്തികകളില്‍ സേവനമനുഷ്ഠിച്ചു. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷനു വേണ്ടി പ്രീവൊക്കേഷണല്‍ ക്ലാസ്സുകളിലേക്ക് സാങ്കേതിക വിഷയങ്ങളില്‍ പാഠപുസ്തകങ്ങള്‍ മലയാളത്തില്‍ തയ്യാറാക്കി. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററിക്കു വേണ്ടിയും സാങ്കേതിക പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്നതില്‍ സജീവ പങ്കു വഹിച്ചു. 1997 ല്‍ ഉദ്യോഗത്തില്‍ നിന്നു വിരമിച്ച ശേഷം വായനയിലും യാത്രയിലും പ്രകൃതി നിരീക്ഷണത്തിലും തല്പരയായി കഴിയുന്നു. “ഉത്തരായണം” ആണ് പ്രസിദ്ധീകരിച്ച കൃതി. 1999 സെപ്തംബറില്‍ ഗ്രന്ഥകാരി നടത്തിയ ഹിമാലയ യാത്രയുടെ വിവരണമാണ് ഈ കൃതി. ‘ഹിമാലയത്തിലേക്ക്’ എന്ന അദ്ധ്യായമാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. വസിഷ്ഠഗുഹ സന്ദര്‍ശനത്തിന്‍റെയും ചതുര്‍ധാമയാത്രയുടെയും വിവരണമാണ് ഈ അദ്ധ്യായത്തില്‍. യുനോത്രി, ഗംഗോത്രി, ബദരീനാഥം, കേദാരനാഥം എന്നീ നാലു പുണ്യധാമങ്ങളാണ് “ചതുര്‍യാത്ര”യില്‍ ഉള്‍പ്പെടുന്നത്. ഗ്രന്ഥകര്‍ത്രിയുടെ മനോതലത്തില്‍ ഉത്ഫുല്ലമായ ആത്മഹര്‍ഷത്തിന്‍റെയും അനുഭവ നിര്‍വൃതിയുടെയും തനിപ്പകര്‍പ്പാണ് ഈ രചന.

“ഉത്തരായണം” (യാത്രാവിവരണം). തിരുവനന്തപുരം: യവനിക, 2003.

Extracts

Women Writers of Kerala

View all Authors