Vijila

വിജില

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ ജനനം. വൃന്ദാവനം യു. പി എസ്. മേഞ്ഞാണ്യം, സെന്‍റ് ജോര്‍ജ് എച്ച്. എസ്. എസ്. കുളത്തുവയല്‍, ഗവ. കോളേജ് പെരാമ്പ്ര, ഗവ. കോളേജ് മടപ്പളളി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ആനുകാലികങ്ങളില്‍ കവിതകള്‍ എഴുതുന്നു. ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ തിരുവനന്തപുരത്ത് താമസിക്കുന്നു. 2006 - ല്‍ പ്രസിദ്ധീകരിച്ച “അടുക്കളയില്ലാത്ത വീട്” ആണ് ആദ്യ കവിതാ സമാഹാരം “അമ്മ ഒരു കാല്‍പനിക കവിതയല്ല” രണ്ടാമത്തെ കവിതാ സമാഹാരം. ഈ പുസ്തകത്തിലെ ‘ഒരു പെണ്‍പട്ടിയുടെ ആത്മകഥ’ ആണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കീഴാളജീവിതത്തിന്‍റെ ആത്മകഥയും ഭാഷണവും എക്കാലവും കവിത തന്നെയായിരുന്നു. സവര്‍ണ സ്ത്രീയനുഭവവും ദലിത് സ്ത്രീയനുഭവവും ഇവിടെ വേര്‍പിരിയുന്നുണ്ട്. മലയാളത്തിലെ പുതിയ സ്ത്രീയെഴുത്തിന്‍റെ പ്രതിരോധസ്വരമാണ് വിജിലയുടെ കവിതകളില്‍ മുഴങ്ങുന്നത്. ‘ഒരു പെണ്‍പട്ടിയുടെ ആത്മകഥ’ യെക്കുറിച്ച് അസ്വാദനക്കുറിപ്പില്‍ രാഘവന്‍ അത്തോളി എഴുന്നു - തന്‍റെ ദൈവവും തന്‍റെ ജനതയും തന്‍റെ ലോകവും സങ്കല്‍പ്പവും സംസ്കാരവും വേറെയാണെന്ന് പ്രഖ്യാപിക്കുകയാണിവിടെ. സ്ഥിതിവ്യവസ്ഥയ്ക്കും കാവ്യഘടനയ്ക്കും എതിരെ കവി തലയിണയ്ക്കിടയില്‍ സ്വയം കത്തി കരുതി വെയ്ക്കുന്നു.

“അടുക്കളയില്ലാത്ത വീട്” (കവിതകള്‍). “അമ്മ ഒരു കാല്‍പനിക കവിതയല്ല” (കവിതകള്‍) - തിരുവനന്തപുരം : മൈത്രി ബുക്സ്, 2009.

Extracts

Women Writers of Kerala

View all Authors