Vidya S. Nair

വിദ്യാ എസ്. നായര്‍

1988 മാര്‍ച്ച് 28ന് പാലക്കാട് ജനിച്ചു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. ഇംഗ്ലീഷ്,. ഹിന്ദി, മലയാളം എന്നീ ഭാഷകളില്‍ കഥകള്‍ എഴുതിയിട്ടുണ്ട്. ഒരിക്കലും തീരാത്ത ഓര്‍മ്മകളുടെ പെയ്ത്താണ് “നിലയ്ക്കാത്ത സ്പന്ദനം” എന്ന കഥയില്‍. അപ്രതീക്ഷിതമായി തുടങ്ങിയ ഒരു അസാധാരണമായ സൗഹൃദത്തിന്‍റെയും അതിന്‍റെ ദുരന്തപര്യവസാനത്തിന്‍റെയും സുന്ദരമായ കുറിപ്പാണീ കഥ. വിശദീകരണങ്ങള്‍ക്ക് അതീതമായ ബന്ധങ്ങളുടെ കാതല്‍ തേടുകയാണ് കഥാനായിക. അര്‍ഹിക്കാത്തത് പലതും നല്‍കുകയും ഓര്‍ക്കാപ്പുറത്തു തിരിച്ചെടുക്കുകയും ചെയ്യുന്ന ജീവിതം എന്ന പ്രഹേളികയെ കൗതുകത്തോടെ നോക്കുകയാണ് ആഖ്യാതാവ്.
(നിലയ്ക്കാത്ത സ്പന്ദനം’ (“പുഴ പറഞ്ഞ കഥ”) - ചീഫ് എഡിറ്റര്‍ കെ.എല്‍. മോഹനവര്‍മ്മ, കോട്ടയം : പുഴ.കോം., 2008.

Extracts

Women Writers of Kerala

View all Authors