Vatsa Varghese

വത്സ വര്‍ഗീസ്

1959 -ല്‍ വേങ്ങൂരില്‍ ജനനം. മലയാളസാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. ഇപ്പോള്‍ പുളിയാനം ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളില്‍ ഹയര്‍സെക്കന്‍ററി അധ്യാപികയായി ജോലി ചെയ്യുന്നു. പരിഭാഷകയാണ്. ലീലാ ഗുലാത്തിയും ജസോധരാ ബഗ്ഷിയും ചേര്‍ന്ന് സമാഹരിച്ച ലേഖനങ്ങളുടെ പരിഭാഷയായ “ഇടം നേടാനായൊരു പോരാട്ടം” എന്ന ഗ്രന്ഥത്തില്‍ നിന്നുള്ള ഭാഗമാണ് ഇവിടെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പഴയ തലമുറയിലെ ഒരു കൂട്ടം സ്ത്രീ ജീവിതങ്ങളുടെ അടയാളപ്പെടുത്തലാണ് ഈ ഗ്രന്ഥം. അമ്മമാരുടെയും മുത്തശ്ശിമാരുടെയും ജീവിതത്തെ അവരുടെ പെണ്‍മക്കള്‍ അവതരിപ്പിക്കുകയാണ് ഇവിടെ ഒപ്പം തങ്ങളുടെ തന്നെ ജീവിതത്തെ വിശകലനം ചെയ്യുകയും. ശ്രീമതി ഹേമാ സുന്ദരം എഴുതിയ ആത്മകഥാപരമായ ലേഖനത്തിന്‍റെ പരിഭാഷയാണ് “ഇടം നേടാനായൊരു പോരാട്ടം”.

“ഇടം നേടാനായൊരു പോരാട്ടം” (പരിഭാഷ). കോട്ടയം: ഡി. സി. ബുക്സ്, 2009.

Extracts

Women Writers of Kerala

View all Authors