Vatsala Mohan

വത്സല മോഹന്‍

1953 ല്‍ മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലില്‍ ജനിച്ചു. ചിന്നമ്മു അമ്മ (ലക്ഷ്മിയമ്മ)യുടെയും നാരയണന്‍ നായരുടെയും മകള്‍. ഗൃഹലക്ഷ്മി, മംഗളം, തീര്‍ത്ഥസാരഥി, വൈദ്യശാസ്ത്രം, യുഗശില്പി, സില്‍വര്‍ ലൈന്‍ തുടങ്ങിയ ആനുകാലികങ്ങളില്‍ ലേഖനങ്ങളും ചെറുകഥകളും എഴുതുന്നു. കേരള സാഹിത്യസമിതിയില്‍ അംഗമാണ്. “കൈലാസപരിക്രമണം” എന്ന യാത്രാവിവരണ ഗ്രന്ഥം പൂര്‍ണയുടെ ബെസ്റ്റ് സെല്ലര്‍ ആണ്. “കൈലാസപരിക്രമണം” എന്ന യാത്രാവിവരണ കൃതി യാത്രാനുഭവത്തിന്‍റെ സുഖം വായനക്കാരനും പ്രദാനം ചെയ്യുന്നു. ഇതില്‍ മാനസസരസ്സിനെ കാണുകയും അതില്‍ കുളിക്കുകയും ചെയ്തത് എഴുതിയിട്ടുണ്ട്. ഭാരതീയരുടെ മനസ്സില്‍ ഇടം നേടിയ പുണ്യസ്ഥലമാണത്. അവിടെ എത്തിയപ്പോള്‍ എഴുത്തുകാരിക്കു ലഭിച്ച നിര്‍വൃതി നമ്മിലേക്കും അവര്‍ പകരുന്നു - തന്‍റെ രചനിയിലൂടെ.

“കാശിചതുര്‍ധാമ ഹിമാലയ യാത്ര” (യാത്രാവിവരണം). കോഴിക്കോട്: പൂര്‍ണ, നവം. 2004 (ക), സെപ്റ്റം. 2008 (ഢ) “അമരപദത്തില്‍” (യാത്രാവിവരണം). കോഴിക്കോട്: പൂര്‍ണ, ഫെബ്രു. 2007(ക), ജൂണ്‍ 2009 (കക) “കൈലാസ പരിക്രമണം”. കോഴിക്കോട്: പൂര്‍ണ, ജനു. 2009 (ക).

Extracts

Women Writers of Kerala

View all Authors