Vatsa George

വത്സ ജോര്‍ജ്ജ്

പത്തനംതിട്ട ജില്ലയിലെ കുമ്പഴ ഗ്രാമത്തില്‍ ജനിച്ചു. വെട്ടൂര്‍, ചങ്ങനാശ്ശേരി സെയ്ന്‍റ് ജോസഫ്സ് എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം. എറണാകുളം, സെയ്ന്‍റ് മേരീസ് ഹൈസ്ക്കൂളില്‍ നിന്ന് എസ്. എസ്. എല്‍. ഗി. പാസായി. ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജില്‍ നിന്ന് കെമിസ്ട്രിയില്‍ ബിരുദം. തിരുവനന്തപുരം മാര്‍ തിയോഫിലോസ് ട്രെയിനിംഗ് കോളേജില്‍ നിന്ന് ബി. എഡ് നാലാഞ്ചിറ സെയ്ന്‍റ് ഗോരേറ്റീസ് ഹൈസ്ക്കൂളില്‍ അദ്ധ്യാപികയായി ഔദ്യോഗിക ജീവിതത്തിനു തുടക്കം. പിന്നീട് കേരള സര്‍വ്വകലാശാലയില്‍ ഉദ്യോഗസ്ഥ. ഡെപ്യൂട്ടി രജിസ്റ്റാര്‍ പദവിയിലിയിരിക്കെ വിരമിച്ചു. ഒട്ടേറെ കഥാരചനാമത്സരങ്ങളില്‍ സമ്മാനാര്‍ഹയായിട്ടുണ്ട്. ആകാശവാണിയുടെ തിരുവനന്തപുരം നിലയങ്ങളില്‍ നിന്നും കഥകള്‍ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. മുപ്പത്തിയേഴു വര്‍ഷമായി റേഡിയോ നാടകങ്ങളില്‍ പങ്കെടുക്കുന്നു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്‍റെ ഓഡിയോ കാസറ്റുകള്‍ക്ക് ശബ്ദം നല്‍കിട്ടുണ്ട്. സര്‍വ്വകലാശാലയില്‍ വൈവിധ്യമാര്‍ന്ന നിരവധി സ്റ്റേജ് പ്രോഗ്രാമുകളുടെ രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. പ്രശസ്ത സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂറാണ് ഭര്‍ത്താവ്. “ഓര്‍മകളുടെ തടാകം” എന്ന കഥാസമാഹാരമാണ് പ്രസിദ്ധീകരിച്ച് കൃതി. ഈ സമാഹാരത്തിലെ ‘അശാന്തിയുടെ കുളമ്പടികള്‍’ എന്ന കഥയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാധവിയുടെ വിഖ്യാതരചന ‘മനോമി’ക്കുശേഷം ശ്രീലങ്കന്‍ കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട മനോഹരമായ ചെറുകഥയാണ് അശാന്തിയുടെ കുളമ്പടികള്‍. ഈ കഥയെപ്പറ്റി അവതാരികയില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു - അനോജാ, കോകിലാ, സുനന്ദ, സുധര്‍മ്മ - അവരെ ഗ്രസിച്ചിരിക്കുന്നത്. സ്വകാര്യദു;ഖങ്ങള്‍ മാത്രമല്ല. പൊതുവായൊരു അരക്ഷിതത്വബോധത്തിന്‍റെ ഇരകളാണവര്‍. അവര്‍ക്ക് നാളെയെന്നൊന്നില്ല. ഓരോ ദിവസവും ഈശ്വരന്‍റെ വരദാനമാണ്. അശാന്തിയുടെ കുളമ്പടി ശബ്ദം അവരെ അഹോരാത്രം അലോസരപ്പെടുത്തുന്നു. വേര്‍പിരിയും നേരം സുധര്‍മ്മ പറയുന്നു. “എനിക്കു മടങ്ങണ്ട, നിങ്ങളുടെ നാട്ടില്‍ എനിക്കഭയം തരൂ”. ശ്രീലങ്കയില്‍ നിന്ന് അവിരാമം എത്തുന്ന മര്‍ത്ത്യയാതനയുടെ വാര്‍ത്തകള്‍ വീണ്ടും വീണ്ടും ഈ ദുഃഖപുത്രിമാരുടെ ജീവിതാവസ്ഥയെക്കുറിച്ചുളള ഭീതിഭരമായ ചിന്തകള്‍ - അവര്‍ എവിടെയാവും രാപാര്‍ക്കുക, ഈ ഭൂമിയിലോ, അതോ - നമ്മില്‍ ഉണര്‍ത്തുന്നത് നാം തിരിച്ചറിയുന്നു.

“ഓര്‍മ്മകളുടെ തടാകം” (കഥകള്‍) – തിരുവനന്തപുരം: മെലിന്‍ഡ ബുക്സ്, 2009.

Extracts

Women Writers of Kerala

View all Authors