P. Vatsala

പി. വല്‍സല

1938 ല്‍ കോഴിക്കോട് ജനിച്ചു. കാനങ്ങോട്ട് ചന്തുവിന്‍റെയും പത്മാവതിയുടെയും മകള്‍. ദീര്‍ഘകാലം നടക്കാവ് ഗേള്‍സ് ഹൈസ്ക്കൂളിലെ പ്രഥമാധ്യാപികയായിരുന്നു. കോഴിക്കോട് ടീച്ചേഴ്സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലിയിലിരിക്കെ ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ചു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്‍റെ ഭരണസമിതി അംഗം, പബ്ലിക്കേഷന്‍ കമ്മറ്റി അംഗം, ഉപദേശക സമിതി അംഗം എന്നീ നിലകളിലും കേന്ദ്രസാഹിത്യ അക്കാഡമിയുടെ മലയാള ഉപദേശക സമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. “നെല്ല്” (1972), “റോസ്മേരിയുടെ ആകാശങ്ങള്‍” (1993), “ആരും മരിക്കുന്നില്ല” (1987), “ആഗ്നേയം” (1974), “ഗൗതമന്‍” (1986), “പാളയം” (1981), “ചാവേര്‍” (1991), “അരക്കില്ലം” (1977), “കൂമന്‍കൊല്ലി” (1984), “നമ്പരുകള്‍” (1980), “വിലാപം” (1997), “ആദിജലം” (2004), “വേനല്‍” (1979), “കനല്‍” (1979), “നിഴലുറങ്ങുന്ന വഴികള്‍” (1979) (നോവലുകള്‍), “തിരക്കിലല്പം സ്ഥലം” (1969), “പഴയപുതിയ നഗരം” (1979), “ആന വേട്ടക്കാരന്‍” (1982), “ഉണിക്കോര ചതോപാധ്യായ” (1985) “ഉച്ചയുടെ നിഴല്‍” (1976), “കറുത്ത മഴപെയ്യുന്ന താഴ്വര” (1988), “കോട്ടയിലെ പ്രേമ” (2002), “പൂരം” (2003) “അന്നാമേരിയെ നേരിടാന്‍” (1988), “അശോകനും അയാളും” (2006), “വത്സലയുടെ സ്ത്രീകള്‍” (2005), “വത്സലയുടെ തിരഞ്ഞെടുത്ത കഥകള്‍” (2005), “വത്സലയുടെ കഥകള്‍” (1989), “പംഗരുപുഷ്പത്തിന്‍റെ തേന്‍” (1996), “കഥായനം” (2003), “അരുന്ധതി കരയുന്നില്ല” (1991), “ചാമുണ്ടിക്കുഴി” (1989) (ചെറുകഥാസമാഹാരങ്ങള്‍) തുടങ്ങിയവയാണ് കൃതികള്‍. കേരളസാഹിത്യ അക്കാഡമി അവാര്‍ഡ് (“നിഴലുറങ്ങുന്ന വഴികള്‍”), കുങ്കുമം അവാര്‍ഡ് (“നെല്ല്” -1972), സി.എച്ച് അവാര്‍ഡ് (“ചാവേര്‍”), കഥാ അവാര്‍ഡ് (“പംഗരുപുഷ്പത്തിന്‍റെ തേന്‍”-1996) തുടങ്ങിയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വല്‍സലയുടെ “ആരണ്യകാണ്ഡം” എന്ന കഥാ സമാഹാരത്തിലെ ഒരു കഥയാണ് ‘പ്രസ്സ് കോണ്‍ഫറന്‍സ്’ നിഷ്കളങ്കരായ ആദിവാസി സ്ത്രീകളെ ചൂഷണം ചെയ്ത് തങ്ങളുടെ കാര്യസാദ്ധ്യം നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തകനും പത്ര പ്രവര്‍ത്തകനും ആണ് ഇതിലെ കഥാപാത്രങ്ങള്‍ ജവുനി എന്ന ആദിവാസി പെണ്ണിന് നഗരം കാണുക എന്നതില്‍ കവിഞ്ഞൊരു മോഹമില്ല. ഒന്നും അറിയാത്ത ആ പെണ്‍കുട്ടി ചൂഷകരുടെ കൈയിലെ ഇരയാകുന്നു. നഗരത്തിലെ മാലിന്യകൂമ്പാരത്തില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധവും നഗരത്തിലെ ഫ്ളാറ്റുകളിലെ ചുട്ടുപൊള്ളുന്ന അവസ്ഥയും, ചീറിപായുന്ന വാഹനങ്ങളുടെ ശബ്ദവും പുകയും പൊടിയും എല്ലാം അവള്‍ക്ക് പുതിയ അനുഭവമായിരുന്നു. നഗരത്തില്‍ എത്തിപ്പെട്ട ജവുനിയും അമ്മയും ഉറങ്ങുന്നതിനായി പ്രകൃതിയുടെ ശാന്തമായ മരച്ചുവടിനെയാണ് അഭയം പ്രാപിക്കുന്നത്. സ്ത്രീത്വത്തിന്‍റെ നേര്‍ക്കുള്ള ചൂഷണവും അതിലൂടെ മറ്റുള്ളവരുടെ നേട്ടവും പരിഹസിക്കുകയാണ് പ്രസ്തുത കഥയില്‍ക്കൂടി എഴുത്തുകാരി.

“തകരച്ചെണ്ട” (നോവല്‍) - 1969. “തിരക്കില്‍ അല്പം സ്ഥലം” (കഥാസമാഹാരം) - 1969. “നെല്ല്” (നോവല്‍). കോട്ടയം: ഡി. സി. ബുക്സ്, 1972. “ആഗ്നേയം” (നോവല്‍). കോട്ടയം: ഡി. സി. ബുക്സ്, 1974. “തൃഷ്ണയുടെ പൂക്കള്‍” (നോവല്‍) - 1975. “നിഴലുറങ്ങുന്ന വഴികള്‍” (നോവല്‍). കോട്ടയം: ഡി. സി. ബുക്സ്, 1975. “അരക്കില്ലം” (നോവല്‍) - 1977. “കനല്‍” (നോവല്‍) - 1978. “വേനല്‍” (നോവല്‍) - 1979. “പഴയപുതിയ നഗരം” (കഥാസമാഹാരം) - 1979. “നമ്പരുകള്‍” (നോവല്‍). കോട്ടയം: ഡി. സി. ബുക്സ്, 1980. “അനുപമയുടെ കാവല്‍ക്കാരന്‍” (കഥാസമാഹാരം)- സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം, എന്‍. ബി. എ സ്, ജനുവരി 1980. “പാളയം” (നോവല്‍). കോട്ടയം: ഡി. സി. ബുക്സ്, 1981. “കൂമന്‍കൊല്ലി” (നോവല്‍) - 1981. “ആനവേട്ടക്കാരന്‍” (കഥാസമാഹാരം) - 1982. “ഉണ്യക്കോരന്‍ ചതോപാദ്ധ്യായ” (കഥാസമാഹാരം). തിരുവനന്തപുരം: ചിന്ത പബ്ലിക്കേഴ്സ് 1985. “ഗൗതമന്‍” (നോവല്‍). മലയാളം പബ്ലിക്കേഷന്‍സ്, 1986. “ആരും മരിക്കുന്നില്ല” (നോവല്‍). തൃശ്ശൂര്‍: കറന്‍റ് ബുക്സ്, 1987. “കറുത്ത മഴ പെയ്യുന്ന താഴ്വര (കഥാസമാഹാരം) - 1988. “അന്നാമേരിയെ നേരിടാന്‍” (കഥാസമാഹാരം) - സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം എന്‍. ബി.എസ് മെയ് 1988. “ചാമുണ്ടിക്കുഴി” (കഥാസമാഹാരം) - 1989. “കളി 98 തുടര്‍ച്ച”. തിരുവനന്തപുരം: പ്രഭാത് ബുക്സ് , ഡിസംബര്‍ 1989. “അരുന്ധതി കരയുന്നില്ല” (കഥാസമാഹാരം). പയ്യന്നൂര്‍: നയന ബുക്സ്, 1991. “ചാവേര്‍” (നോവല്‍). കോട്ടയം: ഡി. സി. ബുക്സ്, 1991. “റോസ്മേരിയുടെ ആകാശങ്ങള്‍” (നോവല്‍). കോട്ടയം: ഡി. സി. ബുക്സ്, 1993. “വിലാപം” (നോവല്‍). കോട്ടയം: ഡി. സി. ബുക്സ് 1997. “തുടര്‍ച്ച” (കഥാസമാഹാരം) - 1998. “വല്‍സലയുടെ കഥകള്‍” (കഥാസമാഹാരം) -മാതൃഭൂമി ബുക്സ്, 1998. “പംഗരുപുഷ്പത്തിന്‍റെ തേന്‍” (കഥാസമാഹാരം) -1998. “ദുഷ്ഷന്തനും ഭീമനും ഇല്ലാത്ത ലോകം” (കഥാസമാഹാരം). കോട്ടയം: ഡി സി ബുക്സ് , 1998. “മടക്കം”.1998. “പുലിക്കുട്ടന്‍” (ബാലസാഹിത്യം) (കഥാസമാഹാരം). കോട്ടയം: ഡി സി ബുക്സ്, 2001. “കാലാള്‍ കാവലാള്‍” (കഥാസമാഹാരം). കോട്ടയം: ഡി സി ബുക്സ്, 2001. “കോട്ടയിലെ പ്രേമ” (കഥാസമാഹാരം) - 2002. “ആരണ്യ കാണ്ഡം” (കഥാസമാഹാരം). കോട്ടയം: ഡി സി ബുക്സ് ജൂലൈ 2003. “പൂരം” (കഥാസമാഹാരം). കോട്ടയം: ഡി സി ബുക്സ്, 2003. “മൈഥിലിയുടെ മകള്‍” (കഥാസമാഹാരം)- ഗ്രീന്‍ബുക്സ്, ഒക്ടോബര്‍ 2004. “വല്‍സലയുടെ പെണ്ണുങ്ങള്‍” (കഥാസമാഹാരം) -2004. “ആദിജലം” (നോവല്‍) - 2004. “അശോകനും അയാളും” (കഥാസമാഹാരം) -2006. “പി. വല്‍സലയുടെ തിരഞ്ഞെടുത്ത കഥകള്‍” (കഥാസമാഹാരം) -2006. “മേല്‍പ്പാലം” (നോവല്‍). കോഴിക്കോട്: മാതൃഭൂമി ബുക്സ് 2007 “ഗെയിറ്റ് തുറന്നിട്ടിരിക്കുന്നു” (കഥാസമാഹാരം). കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, നാഷണല്‍ ബുക്സ്റ്റാള്‍ ഏപ്രില്‍ 2008. “ചാണ്ഡാലഭിക്ഷുകിയും മരിക്കുന്ന പൗര്‍ണ്ണമിയും” (കഥാസമാഹാരം). കോഴിക്കോട്: ബുക്ക് പോയിന്‍റ്, ജനുവരി 2007. “മലയാളത്തിന്‍റെ സുവര്‍ണ്ണകഥകള്‍” (കഥാസമാഹാരം)- ഗ്രീന്‍ ബുക്സ്, നവംബര്‍ 2007.

Extracts

Women Writers of Kerala

View all Authors