Usha S. Kumar

ഉഷ എസ്.കുമാര്‍

മാവേലിക്കര താലൂക്കിലെ ചെന്നിത്തലയില്‍ ജനിച്ചു. കവിയും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനും പോലീസുദ്യോഗസ്ഥനുമായിരുന്ന എം. അയ്യപ്പന്‍റെ മകള്‍. “ശ്രീകിരണം” (2008) എന്ന കവിതാ സമാഹാരമാണ് പ്രസിദ്ധീകരിച്ച കൃതി. “ശ്രീകിരണം” എന്ന കവിതാസമാഹാരത്തിലെ ‘ഊര്‍മ്മിള’ എന്ന കവിതയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുരാതന സ്ത്രീകഥാപാത്രമാണ് രാമായണത്തിലെ ഊര്‍മ്മിള. ലക്ഷ്മണ പത്നിയായ ഊര്‍മ്മിളയുടെ മാനസിക വ്യഥയാണ് ഈ കവിതയ്ക്ക് വിഷയം. മോഹിച്ച പുരുഷനെ തന്നെ വരനായി ലഭിച്ചു. എന്നാല്‍ ലക്ഷ്മണന്‍ ശ്രീരാമന്‍റെയും സീതയുടെയും ഒപ്പം കാട്ടിലേക്ക് പോകുന്നു. ഒന്നോ രണ്ടോ മാസങ്ങളോ ദിവസങ്ങളോ അല്ല പതിനാലു വര്‍ഷം. പട്ടുമെത്തയില്‍ ശയിച്ചീല ഞാന്‍ പള്ളിയുറക്കം നടത്തീല ഞാന്‍ പഞ്ചാമൃതങ്ങള്‍ ഭുജിച്ചീല ഞാന്‍ എന്‍ പാതിവ്രത്യം വെടിഞ്ഞീല ഞാന്‍.......... അങ്ങനെ പതിനാലു വര്‍ഷം തള്ളി നീക്കി. തുടര്‍ന്നുള്ള നാളുകള്‍ സന്തോഷമായി ലക്ഷ്മണനോടൊപ്പം ജീവിക്കാമെന്ന് അവള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ വിധി മറ്റൊന്നായിരുന്നു. പൂര്‍ണ്ണ ഗര്‍ഭിണിയായ സീതയെ വന്യമൃഗങ്ങള്‍ നിറഞ്ഞ കാട്ടില്‍ ഉപേക്ഷിക്കാന്‍ രാജകല്പന. അത് നടപ്പിലാക്കേണ്ടത് ലക്ഷ്മണന്‍. ആ സംഭവം രാമന്‍റെ, സീതയുടെ, ലക്ഷ്മണന്‍റെ, ഊര്‍മ്മിളയുടെ മാത്രമല്ല അയോദ്ധ്യാവാസികളുടെ മൊത്തം ജീവിതവും തകര്‍ത്തു. അവിടെയും ഊര്‍മ്മിള സമാധാനം കണ്ടെത്തി. എല്ലാം നിയതിയെയോര്‍ത്തു പൊറുത്തീടാ- മല്ലെങ്കില്‍ കാലത്തെ സാക്ഷിയാക്കാം ഓര്‍ത്താലിനിവരും ജډത്തിലെങ്കിലും സ്നേഹത്തെ ബാഗിച്ചു ജീവിച്ചീടാം.

“ശ്രീ കിരണം”. തിരുവനന്തപുരം: പ്രഭാത് ബുക്ക്ഹൗസ്, നവംബര്‍, 2008.

Extracts

Women Writers of Kerala

View all Authors