Usha P. T.

ഉഷ പി. റ്റി

1963 മെയ് 11 ന് കോട്ടയത്ത് ജനിച്ചു. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ അക്കൗണ്ടന്‍റായി സേവനം അനുഷ്ഠിക്കുന്നു. സ്കൂള്‍ കോളേജ് പഠനകാലത്തു തന്നെ ധാരാളം കഥകളും കവിതകളും എഴുതാറുണ്ട്. “മഴ” (1999), “ജ്വാല” (2003) എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. “ഗൗതമി” എന്ന കഥയില്‍ ജീവിതമാകുന്ന വലിയൊരു യാത്രയിലെ പൊള്ളുന്ന അനുഭവങ്ങളില്‍ നിന്ന് കുറച്ചൊരാശ്വാസത്തിനായി കൊതിയ്ക്കുന്നൊരു മനസ്സിനെ നമുക്ക് ദര്‍ശിക്കാം. വിധിയാണ് തന്നെ ഈ തീജ്വാകള്‍ക്ക് നടുവിലെറിഞ്ഞതെന്ന് വിശ്വസിക്കുന്നു. ഓര്‍മ്മവെച്ച നാള്‍ മുതല്‍ ഞാനീ പൊള്ളുന്ന വെയിലിലാണ്. തീജ്വാലകള്‍ക്ക് നടുവിലെന്നപോലെ....! കുളിര്‍മ്മയുള്ളൊരു തണലിനായി കാത്തുകാത്ത്.... ഒരിറ്റുദാഹനീരിനായി പിടഞ്ഞു പിടഞ്ഞ് ....... ഈയൊരവസ്തഥയില്‍ കറയില്ലാത്ത തെളിഞ്ഞ സ്നേഹത്തിനായും സാന്ത്വനത്തിനായും ആ മനസ് വല്ലാതെ കൊതിയ്ക്കുന്നു. തനിക്ക് ഒരാശ്വാസമായി എത്തുന്ന തണല്‍ മരത്തോട് പറയുന്നത് ഇങ്ങനെയാണ്: പ്രിയപ്പെട്ട തണല്‍മരമേ, കഴിഞ്ഞ ഏതോ ജډങ്ങളിലൊക്കെ നാം സുഹൃത്തുക്കളായിരുന്നിരിക്കണം. സ്വാര്‍ത്ഥതയുടെ കറയില്ലാത്ത, കാമത്തിന്‍റെ അഴുക്കില്ലാത്ത തെളിഞ്ഞ സ്നേഹം നമ്മെ വലം ചെയ്തിരുന്നിരിക്കണം. നിന്‍റെ സ്മരണയുടെ ഭാരം കൂടി ഇനിയീ മാറാപ്പിലേക്ക് ഞാന്‍ മുന്നോട്ടാണ്.... ഇനിയും മുന്നോട്ട്..
“മഴ” - (കവിതാസമാഹാരം). കോട്ടയം: കറന്‍റ് ബുക്സ്, നവംബര്‍ 1999. “ജ്വാല” (ചെറുകഥാസമാഹാരം). കോട്ടയം: കറന്‍റ് ബുക്സ്, ഒക്ടോബര്‍ 2003.

Extracts

Women Writers of Kerala

View all Authors